2019, ഫെബ്രുവരി 26, ചൊവ്വാഴ്ച
2019, ഫെബ്രുവരി 17, ഞായറാഴ്‌ച
2019, ഫെബ്രുവരി 10, ഞായറാഴ്‌ച
2019, ഫെബ്രുവരി 3, ഞായറാഴ്‌ച
റവ.ഫാ.പോൾ ചുള്ളിയുടെ പൗരോഹിത്യ ജൂബിലി വല്ലം ഇടവകയിൽ ആഘോഷിച്ചു.
റവ.ഫാ.പോൾ ചുള്ളിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ സിൽവർ ജൂബിലി, അദ്ദേഹത്തിന്റെ സ്വദേശമായ വല്ലം ഫൊറോന ഇടവകയിൽ 2019 ജനുവരി 26ന് സമുചിതമായി ആഘോഷിച്ചു. വളരെ പ്രൗഢഗംഭീരവും ഭക്തി സാന്ദ്രവുമായ ആഘോഷമായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവായിരുന്നു വചന സന്ദേശവും ആശംസകളും അർപ്പിച്ചത്. സമൂഹത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-മത രംഗങ്ങളിലെ പല പ്രമുഖരും ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ചേർത്തുകൊണ്ട് നമ്മുടെ ഇടവകയിൽ നിന്ന് പ്രദർശിപ്പിച്ച ഡോക്യുമെൻററി വളരെ ശ്രദ്ധേയമായി. ബഹുമാനപ്പെട്ട ഫാ.പോൾ ചുള്ളിയച്ചന് ജൂബിലിയുടെ എല്ലാ മംഗളങ്ങളും ആശംസിക്കുന്നു. ആയുരാരോഗ്യങ്ങൾ നേരുന്നു.
2019, ഫെബ്രുവരി 2, ശനിയാഴ്‌ച
തിരുമുടിക്കുന്ന് പള്ളി തിരുനാളിനോടനുബന്ധിച്ച് സി.എൽ.സി.യുടെ തിരുനാൾ സപ്ലിമെന്റ്
തിരുമുടിക്കുന്ന് സി.എൽ.സി. തിരുനാൾ സപ്ലിമെന്റ് പുറത്തിറക്കുന്നു.
തിരുമുടിക്കുന്ന് പള്ളിയിലെ 2019ലെ വി.കൊച്ചുത്രേസ്യയുടേയും വി.സെബസ്താനോസിന്റേയും സംയുക്ത തിരുനാളിനോടനുബന്ധിച്ച് തിരുമുടിക്കുന്ന് സി.എൽ.സി.( കൃസ്ത്യൻ ലൈഫ് കമ്യൂണിറ്റി) തിരുനാൾ സപ്ലിമെന്റ് പുറത്തിറക്കുന്നു. സി.എൽ.സി.ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ളോഹക്കുള്ളിലെ കലാകാരൻ റവ.ഫാ.സിറിൾ കൈതക്കളം.
തിരുമുടിക്കുന്ന് ചെറുപുഷം ഇടവകയിൽ അസി. വികാരിയായിരുന്ന റവ.ഫാ.സിറിൾ കൈതക്കളം നല്ലൊരു കലാകാരൻ കൂടിയാണ്. അദ്ദേഹത്തിന്റെ പാട്ടുകുർബ്ബാന ഭക്തിസാന്ദ്രവും ശ്രവണ സുന്ദരവുമാണ്. വാദ്യകല അദ്ദേഹത്തിന് പ്രിയങ്കരമാണ്. നാടകാസ്വാദകനായ അദ്ദേഹത്തിന്റെകൂടെ നാടകം കാണാൻ പോയത് ഇത്തരുണത്തിൽ ഓർക്കുന്നു. 2019ലെ തിരുമുടിക്കുന്ന് പള്ളിയിലെ തിരുനാളിന് കൊടിയേറ്റ ദിവസമായ ഫെ 8 ന് വെള്ളിയാഴ്ച അദ്ദേഹമാണ് തിരുനാൾ പാട്ടുകുർബ്ബാനക്ക് കാർമ്മികനാവുക. അദ്ദേഹത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
2019, ഫെബ്രുവരി 1, വെള്ളിയാഴ്‌ച
അമേരിക്കയിലേക്ക് വീണ്ടും....
എന്റെ അമേരിക്കയിലേക്കുള്ള യാത്ര.
ഇന്ന് 31-01-2019. ഇത് അമേരിക്കയിലേക്കുള്ള എന്റെ രണ്ടാം യാത്രയാണ്. ഓരോ യാത്രയും ഓരോ അനുഭവസമ്പത്താണ്. ആദ്യ യാത്ര 2016ൽ ആയിരുന്നു. വടക്കേ അറ്റത്തുള്ള വാഷിങ്ങ്ടൺ സ്റ്റേറ്റും തെക്കേ അറ്റത്തുള്ള ഫ്ലോറിഡയും അന്ന് കാണാൻ സാധിച്ചു. വിവിധങ്ങളായ സംസ്കാരങ്ങൾ, ജനങ്ങൾ, ഭാഷകൾ, തുടങ്ങിയവ നേരിട്ട് കണ്ട് മനസ്സിലാക്കുവാൻ യാത്രകൾ കൊണ്ടേ സാധിക്കൂ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അന്തോണി മാഷ് പറഞ്ഞുതന്ന അമേരിക്കയേ എനിക്കറിയാമായിരുന്നുള്ളു. ഏഷ്യാനെറ്റ് ടി.വി.കാണിച്ചു കൊണ്ടിരിക്കുന്ന space salute കണ്ടപ്പോൾ ഒന്നുകൂടി അമേരിക്ക കാണാൻ ഒരു മോഹം. ഇപ്പോൾ വാഷിങ്ങ്ടൺ സ്റ്റേറ്റിലെ സിയാറ്റിൽ സിറ്റിക്കടുത്തുള്ള റെഡ്മണ്ടിലാണ്. മനോഹരമായ കാഴ്ചകൾ.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)