.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2019, ജൂൺ 28, വെള്ളിയാഴ്‌ച

പരിസ്ഥിതി സംരക്ഷണം അമേരിക്കയിലെ ചില കാഴ്ചകള്‍

             https://photos.app.goo.gl/U6ZEi7z2K9r8BGvn9
 മാലിന്യ സംസ്ക്കരണം.

ജൂണ്‍ 5ന് എല്ലാ വര്‍ഷവും നാം പരിസ്ഥിതി സംരക്ഷണ ദിനമായി ആചരിക്കാറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനുവേണ്ടിയാണല്ലോ നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്‍റെ വിവിധ ഘടകങ്ങളില്‍ ഒന്നാണ് മാലിന്യ സംസ്ക്കരണം. ഇക്കാര്യത്തില്‍ നാം ഇന്‍ഡ്യക്കാര്‍ വളരെ പുറകിലാണെന്ന് വിദേശങ്ങളില്‍ പോകുമ്പോള്‍ നമുക്ക് മനസ്സിലാകും. അമേരിക്കയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍തന്നെ  ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത് കാണാം. എല്ലാ വീടുകളിലും വീട്ടുകാര്‍ മാലിന്യങ്ങള്‍ മൂന്നായി തരംതിരിച്ച് ശേഖരിക്കുകയും അവ നിശ്ചിത സ്ഥലങ്ങളില്‍ വച്ചിട്ടുള്ള പെട്ടികളില്‍ നിക്ഷേപിക്കുകയും വേണം. അത് സര്‍ക്കാര്‍ ഏജന്‍സികള്‍ വന്ന് ശേഖരിച്ച് കൊണ്ടുപൊയ്ക്കൊള്ളും. Recycle, Garbage(റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത മാലിന്യങ്ങള്‍), Food waste എന്നിങ്ങനെ മൂന്ന് തരത്തിലാണ് തരംതിരിച്ച് ശേഖരിക്കേണ്ടത്. റോഡുകളിലും നിശ്ചിത ദൂരത്തില്‍ സംഭരണ പെട്ടികള്‍ കാണാം. യാത്രയില്‍ മാലിന്യങ്ങള്‍ അതില്‍ നിക്ഷേപിക്കാം. പരിസര ശുചീകരണത്തിന് വളരെ പ്രധാന്യം കൊടുത്തിരിക്കുന്നത്കാണാം. അതുപോലെതന്നെ ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ താല്‍ക്കാലിക ശുചിമുറികള്‍( Temporary moving Toilet) ഉണ്ടായിരിക്കും. ഉദാഹരണത്തിന് ഒരു ചെറിയ റോഡുപണി നടക്കുന്ന സ്ഥലത്തുപോലും പണിക്കാര്‍ക്കുവേണ്ടി താല്‍ക്കാലിക ശുചിമുറികള്‍ ഉണ്ടായിരിക്കും.  ഞങ്ങള്‍  താമസിക്കുന്ന Appartmentല്‍( കെട്ടിട സമുച്ചയം) വിവിധ സ്ഥലങ്ങളില്‍ മാലിന്യ ശേഖരണപ്പെട്ടികള്‍ വച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ തരംതിരിച്ച് വീട്ടില്‍ ശേഖരിച്ചിട്ടുള്ളത് അതില്‍ നിക്ഷേപിക്കണം. മാത്രമല്ലാ, വലിയ സാധനങ്ങളായ ഫര്‍ണീച്ചറുകള്‍, കിടക്കകള്‍, സോഫകള്‍, കാര്‍പ്പെറ്റുകള്‍, വാഹന പാര്‍ട്ട്സുകള്‍, വാഹന മാലിന്യങ്ങള്‍ തുടങ്ങിയവ  സ്വന്തം ചിലവില്‍, അവ ശേഖരിച്ച് സംസ്ക്കരിക്കുന്ന സ്ഥാപനങ്ങളില്‍ കൊണ്ടുപോയി കൊടുക്കണം. സംസ്കരണ ചിലവും അവര്‍ക്ക് കൊടുക്കണം. ഒരു കാരണവശാലും മാലിന്യങ്ങള്‍ വഴിവക്കിലോ, മറ്റുള്ളവരുടെ സ്ഥലത്തോ, പൊതുയിടങ്ങളിലോ നിക്ഷേപിക്കാന്‍ പാടില്ല. പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍, പ്രത്യേകിച്ച്, മാലിന്യ സംസ്ക്കരണ   കാര്യത്തില്‍ നാം ഇന്‍ഡ്യക്കാര്‍ വളരെയധികം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.                   
https://photos.app.goo.gl/U6ZEi7z2K9r8BGvn9

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ