.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2019, നവംബർ 30, ശനിയാഴ്‌ച

തിരുമുടിക്കുന്ന് പള്ളിയില്‍ ശ്രാദ്ധതിരുനാള്‍ 2019 നവംബര്‍ 30ന്



തിരുമുടിക്കുന്ന് പള്ളിയില്‍ ശ്രാദ്ധതിരുനാള്‍ സമാപിച്ചു
 ചെറുപുഷ്പ  ദേവാലയത്തില്‍ മരിച്ചവര്‍ക്കായുള്ള ശ്രാദ്ധതിരുനാള്‍ വിവിധ പരിപാടികളോടെ സമാപിച്ചു. വൈകിട്ട് ആറിന് ഇടവക വികാരി ഫാ. പോള്‍ ചുള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ റാസക്കുര്‍ബ്ബാന നടന്നു. അസിസ്റ്റന്‍റ് വികാരി ഫാ. ജിന്‍റൊ പടയാട്ടില്‍, കൊരട്ടി ഫൊറോന അസിസ്റ്റന്‍റ് വികാരി ഫാ. സിറിള്‍ കൈതക്കളം, ഫാ. അഗസ്റ്റിന്‍ മുണ്ടിയത്ത് സി.എം.എഫ് എന്നിവര്‍ സഹകാര്‍മ്മികരായി.  കഴിഞ്ഞ ഒരു വര്‍ഷം  ഇടവകയില്‍നിന്ന് മരിച്ചുപോയവരുടെ ബന്ധുക്കള്‍ കാഴ്ചസമര്‍പ്പണം നടത്തി. വിശുദ്ധ കുര്‍ബ്ബാനക്കുശേഷം നടന്ന ശ്രാദ്ധഊട്ടില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. അസിസ്റ്റന്‍റ് വികാരി ഫാ. ജിന്‍റൊ പടയാട്ടില്‍ ഊട്ടുനേര്‍ച്ച വെഞ്ചിരിച്ചു. കൈക്കാരന്മാരായ ഷിബു തയ്യില്‍, ജോസ് നെല്ലിപ്പിള്ളി, കുടുംബയൂണിറ്റ് കേന്ദസമിതി വൈസ്ചെയര്‍മാന്‍ ഷോജിഅഗസ്റ്റിന്‍, ജോയിന്‍റ് കണ്‍വീനര്‍ ഫ്രാന്‍സീസ് പനംകുളം, കെ.ഒ. പോളി, ഷാജി മാളിയേക്കല്‍, ഭക്തസംഘടനാ പ്രതിനിധികള്‍, വിശ്വാസ പരിശീലന അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി. ശ്രാദ്ധതിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോസഫ് മഞ്ഞളി നന്ദി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ