ജനുവരി 20. വിശുദ്ധ സെബസ്ത്യാനോസിന്‍റെ ഓര്‍മ്മ തിരുനാള്‍
....................................
വി. സെബസ്ത്യാനോസ്
എ.ഡി. 225നോടടുത്ത് ഫ്രാന്‍സിലെ നര്‍ബോന്‍ പട്ടണത്തില്‍ വി. സെബസ്ത്യാനോസ് ജനിച്ചു എന്നാണ് പാരമ്പര്യ വിശ്വാസം . സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം റോമില്‍ പോയി സൈന്യത്തില്‍ ചേര്‍ന്നു. ജൂപിറ്റര്‍ ദേവന്റെ പിന്‍ഗാമികളാണ് തങ്ങളെന്ന് സ്വയം വിചാരിച്ചിരുന്ന റോമ ചക്രവര്‍ത്തിമാരെ ജനങ്ങളും പട്ടാളക്കാരും ആരാധിക്കണമെന്നായിരുന്നു നിയമം. അത് അംഗീകരിക്കാന്‍ സെബസ്ത്യാനോസിന് കഴിഞ്ഞില്ല. കൃസ്തുവിലുള്ള തന്റെ അടിയുറച്ച വിശ്വാസം രഹസൃമായി സൂക്ഷിച്ചുകൊണ്ട് പട്ടാളത്തിന്റെ ഇടയിലും ജയിലില്‍ കഴിഞ്ഞിരുന്നവരുടെ ഇടയിലും അദ്ദേഹം മിഷന്‍ പ്രവര്‍ത്തനം നടത്തി. സെബസ്ത്യാനോസ് കൃസ്ത്യാനിയാണെന്ന് ഒരു രഹസ്യ ദൂതന്‍ വഴി മനസ്സിലാക്കിയ ചക്രവര്‍ത്തി അദ്ദേഹത്തെ വിളിച്ച് കാരൃം ആരാഞ്ഞു. താന്‍ രാജൃത്തോടും ചക്രവര്‍ത്തിയോടും ഔദ്യോഗിക ചുമതലകളോടും അവിശ്വസ്തത കാണിച്ചിട്ടില്ലെന്നും , എന്നാല്‍ , തന്റെ പവിത്രമായ മതവിശ്വാസം ആരുടെ മുന്‍പിലും അടിയറ വെയ്ക്കാന്‍ സാധിക്കുകയില്ലെന്നും സെബസ്ത്യാനോസ് ധൈരൃസമേതം ചക്രവര്‍ത്തിയോടു പറഞ്ഞു. കുപിതനായ ചക്രവര്‍ത്തി തീയില്‍ ദഹിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. വഴങ്ങാതെ വന്നപ്പോള്‍ , സെബസ്ത്യാനോസിനെ മരത്തില്‍ ചേര്‍ത്ത് ബന്ധിച്ച് അമ്പെയ്ത് കൊല്ലാന്‍ ചക്രവര്‍ത്തി വിധിച്ചു. പടയാളികള്‍ ശിക്ഷ നടപ്പിലാക്കിയെങ്കിലും അദ്ദേഹം മരിച്ചിരുന്നില്ല. മരിക്കാറായ അദ്ദേഹത്തെ കൃസ്ത്യാനികള്‍ രഹസ്യമായി കൊണ്ടുപോയി ശുശ്രൂഷിച്ചു സുഖമാക്കി. വീണ്ടും അദ്ദേഹം കൊട്ടാരത്തില്‍ പോയി. കൊട്ടാരത്തില്‍ സെബസ്ത്യാനോസിനെ കണ്ട ചക്രവര്‍ത്തി , അദ്ദേഹത്തെ ഗദ കൊണ്ട് അടിച്ചുകൊല്ലാന്‍ കല്പിക്കുകയും പട്ടാളക്കാര്‍ ആ ക്രൂര കൃത്യം നടപ്പിലാക്കുകയും ചെയ്തു. അങ്ങനെ സെബസ്ത്യാനോസ് യേശുവിന് വേണ്ടി രക്തസാക്ഷിയായി. വിശുദ്ധ സെബസ്ത്യാനോസ് വഴിയായി നിരവധി അത്ഭുതങ്ങള്‍ നടക്കുന്നതായും രോഗശാന്തി ലഭിക്കുന്നതായും വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു . ജനുവരി 20 ആണ് വിശുദ്ധ സെബസ്ത്യാനോസിന്റെ ഓര്‍മ്മതിരുനാള്‍ ( Feast ). തിരുനാള്‍ മംഗളാശംസകള്‍ നേരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ