2021, ജൂലൈ 12, തിങ്കളാഴ്‌ച
എന്റെ ആദ്യ വിദൃാലയം
എന്റെ ആദ്യവിദൃാലയം
അറിവിന്റെ ആദൃാക്ഷരങ്ങൾ അഭൃസിച്ച എന്റെ വിദൃാലയം എച്ച്.എം.എൽ.പി. സ്കൂൾ വാലുങ്ങാമുറി, തിരുമുടിക്കുന്ന്. കൊരട്ടി ഫൊറോനയുടെ മാനേജ്മെന്റിൽ 1-07-1924ൽ സ്ഥാപിതമായ ഈ വിദൃാലയം പിന്നീട്, തിരുമുടിക്കുന്ന് എൽ.എഫ്. ഇടവകയുടെ മാനേജ്മെന്റിൽ ആവുകയും ഇപ്പോൾ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റിൻ കീഴിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഹൈരാർക്കി മെമ്മോറിയൽ ലോവർ പ്രൈമറി എന്ന ഈ വിദൃാലയത്തിൽ നിന്ന് കലാ സാംസ്കാരിക, വിദൃാഭൃാസ, രാഷ്ടീയ, മത രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ നിരവധി പേർ വിദൃ അഭൃസിച്ചിട്ടുണ്ട്. മൺമറഞ്ഞുപോയവരും ജീവിച്ചിരിക്കന്നവരുമായ എല്ലാ ഗുരുനാഥന്മാരേയും നന്ദിയോടെ സ്മരിക്കുന്നു.
വാലുങ്ങാമുറി എച്ച്.എം.എൽ.പി.സ്കൂളിൽ ചേർക്കുന്നത് 1961ൽ ആണ്. അതിനു മുൻപ് അക്ഷരങ്ങൾ പഠിപ്പിക്കാൻ ആശാൻ വീട്ടിൽ വന്നിട്ടുണ്ടെങ്കിലും ഔപചാരികമായി വിദ്യാഭ്യാസം ആരംഭിക്കുന്നത് വാലുങ്ങാമുറി സ്കൂളിൽ നിന്നാണ്. അന്ന് ബഹുമാനപ്പെട്ട കിടങ്ങൻ കുര്യൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. സർവ്വശ്രീ നാരാണപിള്ളസാർ, പള്ളിപ്പാടൻകൊച്ചാപ്പു മാസ്റ്റർ, ചീരകത്തിൽ വർക്കിമാസ്റ്റർ, ചീരകത്തിൽ കൊച്ചുവറീത് മാസ്റ്റർ, കണ്ണമ്പുഴ കുഞ്ഞല ടീച്ചർ (തൊണ്ടുങ്ങടീച്ചർ), കണ്ണമ്പുഴ ജോൺ മാസ്റ്ററുടെ ഭാര്യ ബേബി ടീച്ചർ, സ്രാമ്പിക്കൽ തമ്പാൻ (കുഞ്ചുണ്ണി) മാസ്റ്റർ, കണ്ടംകുളത്തി പൊറിഞ്ചു മാസ്റ്റർ, മാളിയേക്കൽ ചാക്കുണ്ണി(പടംവരമാഷ്) മാസ്റ്റർ, കല്ലുങ്ങൽ ആൻ്റണി ഭാര്യ മേരിടീച്ചർ തുടങ്ങിയവരായിരുന്നു അന്നത്തെ ഗുരുക്കന്മാർ.
'പഠിക്കണം നമോരോന്നും
ബാല്യം തൊട്ടു നിരന്തരം
പഠിത്തം മതിയാക്കീടാം
പ്രാണൻ മേനി വിടുന്ന നാൾ
വിദ്യ തന്നെ പരം നേത്രം
ബുദ്ധി തന്നെ പരം ധനം
ദയ തന്നെ പരം പുണ്യം
ശമം തന്നെ പരം സുഖം'
ബാല്യം മുതൽ തുടർച്ചയായി നാം പഠിക്കണമെന്നും മരണംവരെ പഠനം തുടരണമെന്നും അധ്യാപകർ പറഞ്ഞു തന്നിട്ടുണ്ട്.
അറിവ് നിര്‍മിക്കപ്പെടുന്നത് ഭാഷയെന്ന മാധ്യമത്തിലൂടെയാണ്. ജീവിക്കുന്ന സാമൂഹികപരിസരവും സാംസ്‌കാരികപരിസരവുമായി ഭാഷയ്ക്ക് ബന്ധമുള്ളതുപോലെ വ്യക്തിയുടെ ചിന്തയുമായും സ്വത്വവുമായും അതിന് ബന്ധമുണ്ട്. മാതൃഭാഷയുടെ കാര്യത്തില്‍ മാത്രമല്ല ഏത് ഭാഷയുടെ കാര്യത്തിലും ഇതൊരു വസ്തുതയാണ്. അതുകൊണ്ട് കുട്ടിക്ക് വശമുള്ളതും ആഭിമുഖ്യമുള്ളതും കുട്ടിക്ക് വൈകാരികമായി അടുപ്പമുള്ളതുമായ ഒരു ഭാഷയെ അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത് കുട്ടിയുടെ ചിന്തയെയും സ്വത്വത്തെയും നിഷേധിക്കുന്നതിന് തുല്യമായിരിക്കും. വിദ്യാഭ്യാസപ്രക്രിയയില്‍ കുട്ടികള്‍ ആര്‍ജിച്ച ഭാഷാശേഷികള്‍ക്ക് അനല്‍പമായ പങ്കാണ് വഹിക്കാനുള്ളത്. അക്കാദമിക ജ്ഞാനത്തിന്റെ വികാസത്തിനും ഭാഷാശേഷികളുടെ വികാസം അനിവാര്യമാണ്. ഭാഷ പഠിക്കുന്നതോടൊപ്പം ഇതര വൈജ്ഞാനിക ശാഖകളിലും നാം പ്രാഗൽഭ്യം നേടണം.
വിവരങ്ങളുടെ ഒരു ശേഖരമാണ് അറിവ്. ഒരു വസ്തു, പ്രതിഭാസം, പ്രക്രിയ, വിഷയം എന്നിവയെക്കുറിച്ച് അനുഭവത്തിലൂടയോ പഠനത്തിലൂടെയോ ഉണ്ടാവുന്ന പരിചയം ആണ് ജ്ഞാനം. അറിവുകളെ ജ്ഞാനമാക്കി മാറ്റിയെടുക്കലാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം.
" ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം".
എന്റെ വിദൃാലയത്തിന് എല്ലാവിധ അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ