2018, ഒക്‌ടോബർ 8, തിങ്കളാഴ്‌ച
2018, ഒക്‌ടോബർ 7, ഞായറാഴ്‌ച
മാധ്യമ വിചാരണ- കുരുടന്‍ ആനയെ കാണുന്നപോലെ
ഈ ലോകത്തുള്ളതും അപ്പുറത്തുള്ളതുമായ എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്കറിയാം എന്നമട്ടില്‍ ചില മാധ്യമ പ്രവര്‍ത്തകരും ചാനല്‍ തൊഴിലാളികളും വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത് കാണുമ്പോള്‍ സഹതപിക്കുകയല്ലാതെ എന്തുചെയ്യുവാന്‍ കഴിയും? ചില വിഭാഗം ജനങ്ങളുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളെ ദുഷ്ടലാക്കോടെ ആക്ഷേപിക്കുന്ന ഒരു പ്രവണത ഈ അടുത്തകാലത്തായി ചില മാധ്യമങ്ങളില്‍ കണ്ടുവരുന്നു. ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് മൗലീക അവകാശമാണ്. പക്ഷെ, അത് മറ്റുള്ളവരുടെ അവകാശത്തെ ഹനിക്കുന്ന രീതിയിലാകരുത്. സന്യാസിനികളെ കൂട്ടിലടച്ച പക്ഷികളായും സന്യാസ മഠങ്ങളെ തടവറകളായും ചിത്രീകരിച്ചുകൊണ്ട് അനുസരണം അടിമത്തമാണെന്നും വരുമാനമില്ലെങ്കില്‍ സന്യാസിനികള്‍ സംത്റ്പ്തര്‍ അല്ലെന്നും പ്രചരിപ്പിച്ചുകൊണ്ട് സമര്‍പ്പിത ജീവിതത്തെ അവഹേളിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ക്രൂരമാണ്. പ്രതിഫലേഛ കൂടാതെ ജാതിമത പരിഗണനകള്‍ക്കപ്പുറത്ത് രാപ്പകല്‍ ശുശ്രൂഷചെയ്യുന്ന ആയിരക്കണക്കിന് സന്യസ്തരേയും വിശ്വാസികളേയും സമൂഹമധ്യത്തില്‍ ഇകഴ്ത്തിക്കാണിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നുവരികയാണ്. എന്താണ് കത്തോലിക്കാസഭ, എന്താണ് സന്യാസം എന്നിവയെക്കുറിച്ചൊന്നും ആധികാരികമായി പഠിക്കാതെ , കുരുടന്‍ ആനയെ കാണുന്നതുപോലെ, തോന്നുന്നത് പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങള്‍. മാധ്യമ ധര്‍മ്മത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍പോലും അവഗണിച്ചുകൊണ്ട്, ബിസിനസ്സ് താല്പര്യങ്ങള്‍ക്കുവേണ്ടിയും റേറ്റിങ്ങ് ഉയര്‍ത്തി മാധ്യമ സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍വേണ്ടിയുമുള്ള ഈ മത്സരത്തില്‍ അവഹേളിക്കപ്പെടുന്നത്, മുറിവേല്‍ക്കപ്പെടുന്നത്, ഒരു ജനതയുടെ വിശ്വാസപ്രമാണങ്ങളാണ്. സത്യം മനസ്സിലാക്കി ഇനിയെങ്കിലും കത്തോലിക്കാസഭയെ അവഹേളിക്കുന്ന തരത്തിലുള്ള മാധ്യമ വിചാരണകളില്‍നിന്ന് മാധ്യമങ്ങള്‍ മാറിനില്‍ക്കണം.
വാര്‍ദ്ധക്യത്തിലും മാത്റ്കയായി വാലുങ്ങാമുറിയിലെ വള്ളോന്‍ചേട്ടന്‍
https://m.facebook.com/story.php?story_fbid=1144273725667529&id=100002547380567
തിരുമുടിക്കുന്ന് വാലുങ്ങാമുറിയിലെ വള്ളോന്‍ചേട്ടന്‍ പുതുതലമുറക്ക് ഭൂമിയില്‍ പണിയെടുക്കുന്നതിന്‍റെ മഹത്വം കാണിച്ചുതരുന്നു. പുതിയ തലമുറ അറിഞ്ഞിരിക്കണം നമ്മളെങ്ങനെ നമ്മളായെന്ന്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കുന്ന വള്ളോന്‍ചേട്ടന്‍ മറ്റുള്ളവര്‍ക്ക് ഒരു മാത്റ്കയാണ്.

വി.ഫ്രാന്‍സീസ് അസീസിയുടെ തിരുനാള്‍ തിരുമുടിക്കുന്ന് പള്ളിയില്‍ ആഘോഷിച്ചു
തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയില്‍ വി. ഫ്രാന്‍സീസ് അസീസിയുടെ തിരുനാള്‍ ആഘോഷിച്ചു. സഹവികാരി ഫാ. മാത്യു വാരിക്കാട്ടുപാടത്തിന്‍റെ കാര്‍മ്മികത്വത്തില്‍നടന്ന ആഘോഷമായ പാട്ടുകുര്‍ബ്ബാനക്ക് ഇടവകയിലെ ഫ്രാന്‍സീസ്കന്‍ അത്മായ സഭാംഗങ്ങള്‍ നേത്റ്ത്വംനല്‍കി. കുര്‍ബ്ബാനക്കുശേഷം ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ഉണ്ടായിരുന്നു. ഇടവകയുടെ നവീകരണത്തിുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രാന്‍സീസ്കന്‍ അത്മായ സംഘടനയുടെ( SFO) സേവനങ്ങളെ വികാരി ഫാ. പോള്‍ ചുള്ളി അഭിനന്ദിച്ചു .
2018, ഒക്‌ടോബർ 6, ശനിയാഴ്‌ച
ഗാന്ധിജയന്തി ദിനാചരണം പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
ചുഴലിക്കാറ്റിനെ നേരിട്ട് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തിരുമുടിക്കുന്ന് .
തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ്. വൊളന്‍റിയേഴ്സ്, പ്രോഗ്രാം ഓഫീസര്‍ ശ്രീ ജോസ് മാത്യുവിന്‍റെ നേത്റ്ത്വത്തില്‍ ചുഴലിക്കാറ്റില്‍ ഒടിഞ്ഞുവീണ വന്‍മരം വെട്ടിമാറ്റുകയും നിരവധി വ്റ്ക്ഷത്തൈകള്‍ നട്ട് ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് മറ്റുള്ളവര്‍ക്ക് മാത്റ്കയായി. സമീപത്തുള്ള പാതയോരങ്ങളും കിണറും വ്റ്ത്തിയാക്കുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ ടി.ജെ.സിജൊ, ഹെഡ്മാസ്റ്റര്‍ ബെന്നിവര്‍ഗ്ഗീസ് , പി.ടി. എ. ഭാരവാഹികള്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുടെ ഈ സേവനങ്ങളെ അഭിനന്ദിച്ചു.

2018, ഒക്‌ടോബർ 3, ബുധനാഴ്ച
തിരുമുടിക്കുന്ന് സി.എല്‍ .സി. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങങ്ങളില്നിന്ന്.........
https://m.facebook.com/story.php?story_fbid=741979636146960&id=100010047915562https://m.facebook.com/story.php?story_fbid=1378740205581479&id=100003365392162
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)