റവ.ഫാ.പോൾ ചുള്ളിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ സിൽവർ ജൂബിലി, അദ്ദേഹത്തിന്റെ സ്വദേശമായ വല്ലം ഫൊറോന ഇടവകയിൽ 2019 ജനുവരി 26ന് സമുചിതമായി ആഘോഷിച്ചു. വളരെ പ്രൗഢഗംഭീരവും ഭക്തി സാന്ദ്രവുമായ ആഘോഷമായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവായിരുന്നു വചന സന്ദേശവും ആശംസകളും അർപ്പിച്ചത്. സമൂഹത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-മത രംഗങ്ങളിലെ പല പ്രമുഖരും ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ചേർത്തുകൊണ്ട് നമ്മുടെ ഇടവകയിൽ നിന്ന് പ്രദർശിപ്പിച്ച ഡോക്യുമെൻററി വളരെ ശ്രദ്ധേയമായി. ബഹുമാനപ്പെട്ട ഫാ.പോൾ ചുള്ളിയച്ചന് ജൂബിലിയുടെ എല്ലാ മംഗളങ്ങളും ആശംസിക്കുന്നു. ആയുരാരോഗ്യങ്ങൾ നേരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ