.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2019, ഓഗസ്റ്റ് 25, ഞായറാഴ്‌ച

പ്രകൃതി ദുരന്ത പ്രദേശങ്ങളിലേക്ക് .....

ഒരു മഹാപ്രളയത്തിന്‍റെ ഓര്‍മ്മകള്‍ മായുംമുന്‍പേ  മറ്റൊരു ദുരിതപ്പെയ്ത്തും പ്രളയവും ആഞ്ഞടിച്ചപ്പോള്‍ തങ്ങളാലാവുന്ന സഹായങ്ങളുമായി തിരുമുടിക്കുന്നുകാരും മലപ്പുറം ജില്ലയിലെ നിലമ്പൂരുള്ള കവളപ്പാറ, ഭൂദാനം പ്രദേശത്തെത്തി. 2019 ഓഗസ്റ്റ് 8 വ്യാഴം കവളപ്പാറക്കാര്‍ക്ക് ഒരു ദുരന്ത ദിനമായിരുന്നു. നിലമ്പൂരിനടുത്തുള്ള പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ കവളപ്പാറ മുത്തപ്പന്‍കുന്നിന്‍റെ അടിവാരത്തേക്ക് ഒഴുകിയടിഞ്ഞ മണ്ണിനോടും പാറക്കല്ലുകളോടുമൊപ്പം ഒലിച്ചുപോയത് വളര്‍ത്തുമൃഗങ്ങളോടൊപ്പം മനുഷ്യ ജീവിതങ്ങള്‍ കൂടിയായിരുന്നു. ഓഗസ്റ്റ് 8 വൈകുന്നേരം 7- 30 വരെ സാധാരണ ലോകത്ത് തന്നെയായിരുന്നു കവളപ്പാറക്കാരും. ശക്തമായ പേമാരിമൂലം ആ പ്രദേശത്ത് രണ്ടു ദിവസം മുന്‍പ്തന്നെ വൈദ്യുതിബന്ധം നിലച്ചിരുന്നു. സന്ധ്യക്ക് ഏഴരയോടെ കനത്ത് വര്‍ഷിക്കുന്ന പേമാരിയിലും കാറ്റിലും ആ മഹാ ദുരന്തത്തില്‍ അകപ്പെടുകയായിരുന്നു കവളപ്പാറ കോളനി നിവാസികള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ