.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

വിശിഷ്ട കാഷ്ടം

വിശിഷ്ഠ  കാഷ്ടം......
കാഴ്ചയില്‍ പറയാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കാര്വങ്ങള്‍ കാണുമ്പോള്‍ പറയാതെ വയ്യാ. ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത്  15 നിലകളുള്ള ഒരു ഫ്ളാറ്റിന്റെ  ആറാമത്തെ നിലയിലാണ്. ഒഴിവു സമയങ്ങളില്‍ കുട്ടിയേയും കൊണ്ട്   15 -ാമത്തെ നിലയുടെ മുകളിലേക്ക്  പോകും. അവിടെ കുട്ടിക്ക് കളിക്കാന്‍ സൗകരൃം,  ജിംനേഷൃം, നല്ല കാഴ്ചകള്‍, എല്ലാമുണ്ട്. ഫ്ളാറ്റിന്റെ എല്ലാ മുറികളിലും ആളുകളുണ്ട്. വിഷയം അതല്ല, ഒാരോ മുറിയിലും താമസിക്കുന്നവരുടെ കൂടെ രണ്ടു പട്ടികളെങ്കിലും കാണും. [സോറി, ഡോഗ് എന്ന് പറയണം]. പേരെനിക്കറിയില്ല. ഡോബര്‍മാന്‍ മുതല്‍  പോമറേനിയന്‍ വരെയുണ്ട്. കരടിയെപോലുള്ളതും കാണാം. കടയിലൊ, എന്തിന് പള്ളിയിലെങ്കിലും ഒന്ന് നടന്ന് പോകാന്‍ നിവൃത്തിയില്ല. ഒരാളുടെ കൂടെ ഒരു പട്ടിയെങ്കിലും ഉറപ്പ്. സ്വന്തം കുട്ടിയെ ശരീരത്തില്‍ കെട്ടിതൂക്കി പട്ടിയേയും കൊണ്ട് സ്ത്രീകള്‍ നടക്കുന്നത് കാണുമ്പോള്‍  കഷ്ടം എന്ന് തോന്നിപോകും. അത് അവരുടെ കാരൃം. നമ്മള്‍ അതില്‍ ഇടപെടേണ്ട കാരൃമില്ല. പ്രശ്നം അതല്ല, കുട്ടിയേയും കൊണ്ട് നമ്മള്‍  പോകുമ്പോള്‍ പട്ടിയേയും കൊണ്ട് അവര്‍ വരുന്ന ഒരു വരവുണ്ട്. പട്ടി കുരച്ച് ഒാടിവരുമ്പോള്‍ കുട്ടി ഞെട്ടുന്നു, ഭയക്കുന്നു. ഉടമ സോറിപറയുന്നു, കുട്ടിക്ക് `ഹായ് 'പറയുന്നു. പട്ടിക്ക് ഒരു `ഉമ്മ' കൊടുക്കുന്നു. കഴിഞ്ഞില്ല, ഇതിനിടയില്‍ പട്ടി `രണ്ടിന് ' പോകുന്നു. വരാന്തയിലാണ് കാരൃം സാധിക്കുന്നത്. കയ്യില്‍ കടലാസുമായിട്ടാണ് ഉടമയുടെ നടപ്പ്. അതില്‍ `സാധനം 'എടുക്കുന്നു, ബാഗില്‍ വയ്ക്കുന്നു. `വിശുദ്ധ കാഷ്ഠം'. ഇവിടെ മനുഷൃരേക്കാള്‍ കൂടുതല്‍ പട്ടികള്‍ ആണോ ആവോ. ഒരുപക്ഷെ, മനുഷൃരേക്കാള്‍ കൂടുതല്‍ നന്ദിയുള്ളതും വിശ്വസിക്കാവുന്നതും പട്ടികള്‍ ആയതുകൊണ്ട് ആവാം. എന്തൊക്കെയാണെങ്കിലും ഒരു കാരൃം പറയാതെ വയ്യാ.ഇവിടെയുവര്‍ മറ്റുള്ള ജനങ്ങളെ  ബഹുമാനിക്കുന്നവരും സ്നേഹിക്കന്നവരും പരിഗണിക്കുന്നവരുമാണ്, പ്രോല്‍സാഹിപ്പിക്കുന്നവരാണ്. നമ്മുടെ നാട്ടില്‍ കുറഞ്ഞുവരുന്നതും ഇതൊക്കെയല്ലെയെന്ന് തോന്നിപോകുന്നു.

അന്തോണിമാഷിന്റെ അമേരിക്ക ....

അന്തോണിമാഷിന്റെ അമേരിക്ക...............

അഞ്ചാം ക്ളാസില്‍ ഞാനും അന്തോണിമാഷും ഒരുമിച്ചാണ്  ചേര്‍ന്നത്. ഞാന്‍ പഠിക്കാന്‍. മാഷ് പഠിപ്പിക്കാന്‍. സാമൂഹ്യപാഠം ക്ളാസാണ് മാഷ് എടുക്കുന്നത്. ഓരോ ക്ളാസിലും ഒാരോ  രാജ്യത്തെക്കുറിച്ചാണ് മാഷ് പഠിപ്പിച്ചുകൊണ്ടിരുന്നത്. അങ്ങനെ ഒരു ദിവസം അമേരിക്കയെക്കുറിച്ചാണ് ക്ളാസ്. ഭൂപ്റക്‌റ്തി, കാലാവസ്ഥ, പട്ടണങ്ങള്‍, സാബ്പത്തിക അവസ്ഥ അങ്ങനെ എല്ലാം വിശദീകരിക്കുകയാണ്. വികസിത രാജ്യമാണ് അമേരിക്ക, അവിടെ എല്ലാവരും പണക്കാരാണ്, പാവങ്ങളില്ല,പട്ടിണിയില്ല, തൊഴിലില്ലായ്മയില്ല,ഭിക്ഷക്കാരില്ല, നല്ല കാലാവസ്ഥ ,എല്ലാവര്‍ക്കും പരമസുഖം. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെക്ങില്‍ അത് അമേരിക്കയാണ്.നിങ്ങള്‍ എല്ലാവരും പഠിച്ച് വലുതാകുംപോള്‍ അമേരിക്കയില്‍ പോകണം. മാഷ് ക്ളാസ്  എടുക്കുംപോള്‍ വരാന്തയിലൂടെ ചൂരല്‍വടിയും പിടിച്ച്  നടന്നുകൊണ്ടിരുന്ന ഹെഡ്മാസ്ററര്‍ ഒൗസേപ്പുമാഷ് ഒന്ന് നിന്നു.കൊള്ളാമല്ലൊ ഈ അന്തോണിമാഷ്. എന്തു നല്ല മാഷ്.ഞാനും ഒന്ന് ആഗ്രഹിച്ചുോയി. വലുതാകുംപോള്‍ അമേരിക്ക കാണണം. സ്ര്‍ഗ്ഗത്തിനു തൊട്ടുതാഴെയുള്ള ,സ്ര്‍ഗ്ഗത്തേപോലെയിരിക്കുന്ന അമേരിക്ക കണ്ടില്ലെങ്കില്‍ പിന്നെ എന്തു ജീവിതം. വെറുതെ മോഹിക്കുവാന്‍ മോഹം.  കാലങ്ങള്‍ കടന്നുപോയി. മക്കള്‍ അമേരിക്കയില്‍ ജോലിക്കാരായി. ക്ഷണിച്ചു അമേരിക്കയിലേക്ക്. ജോലി കിട്ടിയിട്ടുവേണം ഒന്ന് ലീവെടുക്കാന്‍ എന്ന് മോഹന്‍ലാല്‍ പറഞ്ഞപോലെ  ക്ഷണം നിരസിച്ചില്ല. വിമാനത്തില്‍ ലണ്ടന്‍ വഴി അമേരിക്കയിലേക്ക്. എയര്‍ഹോസ്റ്റസിന്‍റെ പരിചരണം.എസ്ക്യൂസ്  മീ ഏതു കോളേജിലാ  പഠിച്ചത് എന്ന്   ജഗദീഷ് ചോദിച്ചപോലെ ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷെ, ഭാരൃ അടുത്തുള്ളതുകൊണ്ട് ചോദിച്ചില്ല.  അങ്ങനെ  അമേരിക്കയില്‍  എത്തി. തണുത്തു വിറച്ചിട്ടു ഒരടി നടക്കാന്‍ വയ്യ. എങ്ങനെയോ കാറില്‍ താമസസ്ഥലത്ത് എത്തി. ഭക്ഷണം, താമസം പരമസുഖം. ഇറച്ചികോഴിയെപോലെ. ഓരോ ദിവസം ഓരോ സ്ഥലങ്ങള്‍ കാണാന്‍ പോകുന്നുണ്ട്. പക്ഷെ എന്തോ ഒരു കുറവ്. ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത പലതും കാണുന്നുണ്ട്, പക്ഷെ അന്തോണിമാഷ് ഉണ്ട് എന്ന് പറഞ്ഞതൊന്നും  ഞാന്‍ ഇവിടെ കാണുന്നില്ല, ഇല്ലാഎന്ന് പറഞ്ഞതൊക്കെ കാണുന്നുണ്ടുതാനും. അട്ടയെ പിടിച്ച് മെത്തയില്‍  കിടത്തിയാല്‍ കിടക്കുമോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ശരിയാവാം. എനിക്ക് എന്റെ  ഗ്രാമം തന്നെയാണ് പരമസുഖം. ......ശേഷം കാഴ്ചയില്‍........

രംഗകല ......ആശംസകള്‍ ..

രംഗകല.....................ആശംസകള്‍..............
തിരുമുടിക്കുന്നില്‍ ഔസേപ്പച്ചന്റെ പിന്‍തലമുറക്കാരായി നാടകത്തെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മയെ വളര്‍ത്തിയെടുക്കുവാന്‍ ശ്രീ. ബേബി പ്ളാശേരിയും സജീവനും സംഘവും ശ്രമിക്കുന്നതില്‍ അതിയായി സന്തോഷിക്കുന്നു. ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ പ്രയത്നത്തിലൂടെ അവതരിപ്പിക്കപെടുന്ന ഒരു കലാരൂപമാണ്  തിയേറ്റര്‍[Theatre] അഥവ നാടകം . യഥാര്‍ത്ഥത്തില്‍ സംഭവിച്ചതോ ഭാവനാസ്രഷ്ടമോ ആയ ഒരു സംഭവം പ്രേക്ഷകര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുകയാണ് നാടകത്തിലൂടെ ചെയ്യുന്നത്. പുരാണ ഗ്രീക്കു ഭാഷയിലെ `തിയേട്രോണ്‍ 'അഥവ കാണുന്ന സ്ഥലം എന്ന പദത്തില്‍ നിന്നാണ് തിയേറ്റര്‍ എന്ന പദം ഉണ്ടായത് .അനുകരണ വാസനയില്‍ നിന്നാണ് നാടകത്തിന്റെ  ആരംഭം എന്നു കരുതപ്പെടുന്നതുപോലെ  സംഘട്ടനമാണ്  നാടകത്തിന്റെ  അടിസ്ഥാന ഘടകമെന്നും കരുതപ്പെടുന്നു .മനുഷൃരുടെ വിഭിന്ന സ്വഭാവങ്ങള്‍ തമ്മിലൊ നന്മയും തിന്മയും തമ്മിലൊ ,സമൂഹത്തിന്റെ വിഭിന്ന ഘടകങ്ങള്‍ തമ്മിലൊ ,നടക്കുന്ന സംഘട്ടനങ്ങളുടെ കലാപരമായ ആവീഷ്കാരമാണ് നാടകം എന്ന് പറയാം .നടകത്തോടുള്ള പ്രേക്ഷകന്റെ പ്രതികരണം രണ്ടു  തരത്തില്‍  ആയിരിക്കും.ആന്തരീകവും ബാഹ്യവും. ചില നാടകങ്ങള്‍ പ്രേക്ഷക  ഹ്രദയത്തിലെ നിഗൂഡ മേഖലകളില്‍ അസാധാരണമായ ചലനങ്ങള്‍ സ്രഷ്ടിക്കും .മറ്റു ചില നാടകങ്ങള്‍ പ്രേക്ഷകനെകൊണ്ട് പൊട്ടിചിരിപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്യും .ലോക നാടകവേദിക്ക്  മഹത്തായ സംഭാവനകള്‍ ചെയ്ത നാടക രചയിതാവാണ് ഷേക്സ്പിയര്‍ .ഇന്തൃന്‍ നാടക കലയുടെ പ്രധാന വക്താക്കളായി ഇന്ന്  അറിയപ്പെടുന്നത്  സോംബുമിത്ര ,ഉല്‍പല്‍ദത്ത് ,ഗിരീഷ്കര്‍ണാട് ,വിജയ്ടെന്‍ഡംല്‍കര്‍,ബദല്‍സര്‍ക്കാര്‍ തുടങ്ങിയവരാണ്.
മലയാള  നാടക വേദിയിലേക്കു വന്നാല്‍ 1866ല്‍ കല്ലൂര്‍ ഉമ്മന്‍ ഫീലിപോസ് ഷേക്സ്പിയര്‍ നാടകത്തിന്റെ
  `കോമഡി ഓഫ് എറേഴ്സ് ' പരിഭാഷപെടുത്തി എഴുതിയ `ആള്‍മാറാട്ടം 'ആണ് ആദൃ നാടകമെന്ന് കരുതപ്പെടുന്നു .1929ല്‍ വി .ടി.ഭട്ടതിരിപ്പാട് രചിച്ച`അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്'എന്ന സാമൂഹിക നാടകം ബ്രാഹ്മണ  സമൂഹത്തിലെ അനാചാരങ്ങളെ പുറത്തു കാട്ടി നാടകവേദിക്ക് പുതിയൊരു സാമൂഹിക  ദര്‍ശനം പകര്‍ന്നു നല്‍കി .എം.ആര്‍ .ബി .,പ്രേംജി .എന്നിവര്‍ ഇത്തരത്തില്‍ പെട്ടവരാണ് .ജി.ശങ്കരന്‍പിള്ള, കാവാലം  നാരായണപണിക്കര്‍, നരേന്ദ്രപ്രസാദ്,ടി.എം.എബ്രാഹം  തുടങ്ങിയവര്‍ ആധുനിക മലയാള നാടക  വേദിക്ക് ഊര്‍ജം പകര്‍ന്നവരാണ് .പി.ബാലചന്ദ്രന്‍ ,പി.എം.ആന്റണി ,എന്‍ .പ്രഭാകരന്‍ ,ജോസ് ചിറമേല്‍ തുടങ്ങിയവര്‍ ആധുനിക നാടക സങ്കല്‍പത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയവരാണ് .പ്രേക്ഷക ശ്രദ്‌ധയെ വശീകരിക്കാനും അവന്റെ ഭാവനയെ ഉദ്ദീപിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടും അതോടൊപ്പം കലാമേന്മകൊണ്ടും വിഷയാവതരണം കൊണ്ടും സാമ്പത്തിക ലാഭംകൊണ്ടും വിജയം വരിക്കുന്ന നാടകങ്ങളെയാണ് `പ്രൊഫഷണല്‍ നാടകങ്ങള്‍ എന്ന് പറയുന്നത്. ശ്രീ  എന്‍ .എന്‍ .പിള്ള, തോപ്പില്‍ഭാസി തുടങ്ങിയവര്‍  ഇവയില്‍ വിജയം വരിച്ചവരാണ്. ജീവിത യഥാര്‍ത്ഥൃങ്ങള്‍ക്ക് മൂല്ലൃചൃതി  സംഭവിക്കുമ്പോള്‍ നാടകം പോലുള്ള കലാരൂപങ്ങള്‍ മനഷൃ മനസിനെ  ഊതി ഉണര്‍ത്തുകയും സതൃത്തിനും സ്വാതന്ത്രൃത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യും .അതുകൊണ്ടുതന്നെ നിങ്ങളുടെ ഈ മഹത്തായ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

ALKI Beach near Seattle


വികസനം നമ്മുടെ കാഴ്ചപ്പാട് എന്ത് ?

വികസനം – നമ്മുടെ കാഴ്ചപ്പാട് എന്ത്?.
ചെറിയൊരു ഇടവേളക്കുശേഷം വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന “അതിവേഗ റെയിൽ ഇടനാഴി” പദ്ധതിയെക്കുറിച്ച് ചില ആശങ്കകൾ പങ്കുവെക്കുകയാണിവിടെ. ഒരു രാജ്യത്തെ ഏതൊരു പൗരനും ആഗ്രഹിക്കുന്ന കാര്യമാണ് വികസനം. ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും വർദ്ധിച്ചുവരേണ്ടത് ആവശ്യം തന്നെ. പക്ഷേ അതിന് ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഈ കൊച്ചുകേരളത്തിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള വന്‍കിട പദ്ധതികൾ ആവശ്യമുണ്ടോ?. ഒരു സ്ക്വയർ കിലോമീറ്ററിൽ ആയിരത്തിഅഞ്ഞൂറ്റി ഒൻപത് (1509) പേരാണ് ഇന്ന് കേരളത്തിൽ ജീവിക്കുന്നത്.  ആളോഹരി കടം 46,000 രൂപയിൽ നിൽക്കുന്ന ഇന്നത്തെ കേരളത്തിൽ ഇനിയുമൊരു കടഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കേണ്ടതുണ്ടോ?. ഒന്നര ലക്ഷം കോടി രൂപയില്‍ അധികം ചിലവ് വരുമെന്ന് അറിയുന്നു.ജനങ്ങളേയും പ്രകൃതിയേയും സംരക്ഷിച്ചുകൊണ്ടുള്ള വികസനമല്ലേ നമുക്കാവശ്യം?.  പദ്ധതിക്കാവശ്യമായ പണം കടം എടുക്കുകയാണെങ്കിൽ പോലും അത് പലിശ സഹിതം തിരിച്ച് കൊടുക്കേണ്ടേ?. ബ്രിട്ടീഷുകാരുടെ കാലത്ത് രാഷ്ട്രീയ ആധിപത്യമേ ഉണ്ടായിരുന്നുള്ളൂഎങ്കിൽ, ഈ കട ഭാരവും കൂടിവന്നാൽ സാമ്പത്തിക നിയന്ത്രണം പോലും വിദേശികളുടെ ആധിപത്യത്തിൽ വരില്ലേ?. കുടിയൊഴിപ്പിക്കപ്പെടുന്നവരെ എവിടെ പുനരധിവസിപ്പിക്കാൻ പോകുന്നു?. ഇരകളുടെ പുറകെ വേട്ടക്കാരനെന്നപൊലെ ജനങ്ങളെ ദ്രോഹിക്കാൻ നടക്കുന്നത് എന്തിനാണ്?. ഇതിന്റെ പുറകിലെ താത്പര്യം എന്താണ്?. കുറച്ച് അതിസമ്പന്നന്മാർക്ക് വേണ്ടി മാത്രം ഉപകാരപ്പെടുന്ന ഈ പദ്ധതി വരുന്നത് മൂലം സാധാരണക്കാരൻ കുടിയൊഴിപ്പിക്കപ്പെടുന്നത് ആരും കാണുന്നില്ലേ?  നിരവധി ആരാധാനാലയങ്ങളും, സന്യാസാശ്രമങ്ങളും, സ്കൂളുകളും പൊളിച്ചുനീക്കിക്കൊണ്ട് വേണം ഈ പദ്ധതി നടപ്പിലാക്കാൻ.  മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും ജനങ്ങളും ഇത് മനസ്സിലാക്കി ഈ അതിവേഗ റെയിൽ പദ്ധതിയിൽ നിന്നും പിൻതിരിയുകയും പദ്ധതി ഉപേക്ഷിക്കുകയും വേണം.
####കേരളത്തില്‍  വരുന്ന  അതിവേഗ റയില്‍ പദ്ധതിക്കെതിരെ നടക്കുന്ന   പ്രതിഷേധങ്ങളെക്കുറിച്ച് അറിയുന്നതിന് YOU TUBE ല്‍ hsrc kerala protest ഉം Bloger ല്‍ High Speed Rail Corridor  kerala protest  [hsrcprotest .blogspot.com] യും സന്ദര്‍ശിക്കുക .
ഫൊറോന തലത്തിൽ ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം തിരുമുടിക്കുന്ന്  DFC ക്കുവേണ്ടി പ്രസിഡണ്ട് ശ്രീ.ഡേവിസ് വല്ലൂരാൻ അഭിവന്ദ്യകർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിൽ നിന്നും സ്വീകരിക്കുന്നു.




ഓണാശംസകള്‍

എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍