.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

വിശിഷ്ട കാഷ്ടം

വിശിഷ്ഠ  കാഷ്ടം......
കാഴ്ചയില്‍ പറയാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കാര്വങ്ങള്‍ കാണുമ്പോള്‍ പറയാതെ വയ്യാ. ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത്  15 നിലകളുള്ള ഒരു ഫ്ളാറ്റിന്റെ  ആറാമത്തെ നിലയിലാണ്. ഒഴിവു സമയങ്ങളില്‍ കുട്ടിയേയും കൊണ്ട്   15 -ാമത്തെ നിലയുടെ മുകളിലേക്ക്  പോകും. അവിടെ കുട്ടിക്ക് കളിക്കാന്‍ സൗകരൃം,  ജിംനേഷൃം, നല്ല കാഴ്ചകള്‍, എല്ലാമുണ്ട്. ഫ്ളാറ്റിന്റെ എല്ലാ മുറികളിലും ആളുകളുണ്ട്. വിഷയം അതല്ല, ഒാരോ മുറിയിലും താമസിക്കുന്നവരുടെ കൂടെ രണ്ടു പട്ടികളെങ്കിലും കാണും. [സോറി, ഡോഗ് എന്ന് പറയണം]. പേരെനിക്കറിയില്ല. ഡോബര്‍മാന്‍ മുതല്‍  പോമറേനിയന്‍ വരെയുണ്ട്. കരടിയെപോലുള്ളതും കാണാം. കടയിലൊ, എന്തിന് പള്ളിയിലെങ്കിലും ഒന്ന് നടന്ന് പോകാന്‍ നിവൃത്തിയില്ല. ഒരാളുടെ കൂടെ ഒരു പട്ടിയെങ്കിലും ഉറപ്പ്. സ്വന്തം കുട്ടിയെ ശരീരത്തില്‍ കെട്ടിതൂക്കി പട്ടിയേയും കൊണ്ട് സ്ത്രീകള്‍ നടക്കുന്നത് കാണുമ്പോള്‍  കഷ്ടം എന്ന് തോന്നിപോകും. അത് അവരുടെ കാരൃം. നമ്മള്‍ അതില്‍ ഇടപെടേണ്ട കാരൃമില്ല. പ്രശ്നം അതല്ല, കുട്ടിയേയും കൊണ്ട് നമ്മള്‍  പോകുമ്പോള്‍ പട്ടിയേയും കൊണ്ട് അവര്‍ വരുന്ന ഒരു വരവുണ്ട്. പട്ടി കുരച്ച് ഒാടിവരുമ്പോള്‍ കുട്ടി ഞെട്ടുന്നു, ഭയക്കുന്നു. ഉടമ സോറിപറയുന്നു, കുട്ടിക്ക് `ഹായ് 'പറയുന്നു. പട്ടിക്ക് ഒരു `ഉമ്മ' കൊടുക്കുന്നു. കഴിഞ്ഞില്ല, ഇതിനിടയില്‍ പട്ടി `രണ്ടിന് ' പോകുന്നു. വരാന്തയിലാണ് കാരൃം സാധിക്കുന്നത്. കയ്യില്‍ കടലാസുമായിട്ടാണ് ഉടമയുടെ നടപ്പ്. അതില്‍ `സാധനം 'എടുക്കുന്നു, ബാഗില്‍ വയ്ക്കുന്നു. `വിശുദ്ധ കാഷ്ഠം'. ഇവിടെ മനുഷൃരേക്കാള്‍ കൂടുതല്‍ പട്ടികള്‍ ആണോ ആവോ. ഒരുപക്ഷെ, മനുഷൃരേക്കാള്‍ കൂടുതല്‍ നന്ദിയുള്ളതും വിശ്വസിക്കാവുന്നതും പട്ടികള്‍ ആയതുകൊണ്ട് ആവാം. എന്തൊക്കെയാണെങ്കിലും ഒരു കാരൃം പറയാതെ വയ്യാ.ഇവിടെയുവര്‍ മറ്റുള്ള ജനങ്ങളെ  ബഹുമാനിക്കുന്നവരും സ്നേഹിക്കന്നവരും പരിഗണിക്കുന്നവരുമാണ്, പ്രോല്‍സാഹിപ്പിക്കുന്നവരാണ്. നമ്മുടെ നാട്ടില്‍ കുറഞ്ഞുവരുന്നതും ഇതൊക്കെയല്ലെയെന്ന് തോന്നിപോകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ