1581 ഏപ്രില്‍ 24ന് ജനിച്ചു. ഗാസ്കോനിയിലെ ജീന്‍ ഡീ പോളിന്റേയും ബട്രാന്റ് ഡീ പോളിന്റേയും മൂന്നാമത്തെ മകനായി വിന്‍സെന്റ് ഡീ പോള്‍ ജനിച്ചു. പതിനഞ്ചാം വയസില്‍ സെമിനാരിയില്‍ ചേര്‍ന്നു. പാവപ്പെട്ടവരെ സഹായിക്കുന്നതിന് തന്നെ തന്നെ സമര്‍പ്പിച്ച ഒരു ഫ്രെഞ്ച് കത്തോലിക്കാ പുരോഹിതനായിരുന്നു സെന്റ് വിന്‍സെന്റ് ഡീ പോള്‍. 1600 സെപ്റ്റംബര്‍ 25ന് പൗരോഹിത്യം സ്വീകരിച്ചു. കാരുണ്യത്തിനും വിനയത്തിനും സുമനസ്സിനും പേരുകേട്ട ആളായിരുന്നു അദ്ദേഹം. 1660 സെപ്റ്റംബര്‍ 27ന് ദിവംഗതനായി . 1729 ഓഗസ്റ്റ് 13 ന് ബെനഡിക്ട് പതിമൂന്നാമന്‍ മാര്‍പാപ്പ വിന്‍സെന്റ് ഡീ പോളിനെ വാഴ്ത്തപ്പെട്ടവനായൂം ,1737 ജൂണ്‍ 13ന് ക്ളമെന്റ് പന്ത്രണ്ടാമന് മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായും പ്രഖ്യാപിച്ചു . 1883ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ വിശുദ്ധ വിന്‍സെന്റ് ഡീ പോളിനെ പരസ്നേഹ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു .
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ