അമേരിക്കയിലെ എടുത്തു പറയേണ്ട മറ്റൊരു വിശേഷം ഇവിടത്തെ വൃത്തി [Neatness ] ആണ്. ഇത് നമ്മള്‍ കണ്ടു പഠിക്കേണ്ടതാണ്. നമ്മുടെ നാട്ടില്‍ റോഡിലേക്കു കടന്നാല്‍ മുഴുവന്‍ പരസ്യങ്ങളാണല്ലോ. ഇവിടെ ഒരൊറ്റ പരസ്യം പോലും നമുക്ക് റോഡില്‍ കാണാന്‍ കഴിയില്ല. റോഡുകളില്‍ ചില ദിശാബോര്‍ഡുകള്‍ മാത്രം. വെട്ടിപൊളിച്ചിട്ട റോഡുകളോ പൊതു സ്ഥലങ്ങളോ കാണുന്നില്ല. നമ്മുടെ നാട്ടില്‍ അങ്ങനെയല്ലല്ലോ. ബി.എസ്.എന്‍.എല്‍. കുഴിയെടുത്തു മൂടുമ്പോള്‍ കെ.എസ്.ഇ.ബി. കുഴിക്കും.അത് കഴിയുമ്പോള്‍ പി.ഡബ്ളിയു.ഡി. അത് മൂടുമ്പോള്‍ വാട്ടര്‍ അതോറിറ്റി. അങ്ങനെ ...അങ്ങനെ... അങ്ങനെ. വീടും പരിസരവും ആയാല്‍ പോലും വൃത്തിയുടെ കാര്യം അങ്ങനെ തന്നെ.വെയ്സ്റ്റ് വെറുതെ താഴെ ഇടാന്‍ പാടില്ല. എന്തിന് പറയുന്നു , ഭക്ഷണ മാലിന്യങ്ങള്‍, പ്ളാസ്റ്റിക്ക്, കുട്ടികളുടെ മാലിന്യങ്ങള്‍ എന്നിവ തരം തിരിച്ച് അവ ഇടുന്നതിന് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സ്ഥലത്ത് [പെട്ടികളില്‍ ] കൊണ്ടുപോയി നിക്ഷേപിക്കണം. അത്രക്ക് വൃത്തിയായി ഈ നാട് സൂക്ഷിക്കുന്നു. വളര്‍ത്തു മൃഗങ്ങള്‍ ഇവരുടെ ഒരു ബലഹീനതയാണെന്ന് എഴുതിയിരുന്നല്ലോ. ഒരു വീട്ടില്‍ ഒരു നായയെങ്കിലും ഉറപ്പ്. നടക്കാന്‍ ഇറങ്ങുമ്പോള്‍ ഇവയേയും കൊണ്ടാണ് നടപ്പ്. ഇവക്ക് നാട്ടിലെ നിയമം അറിയില്ലല്ലൊ. അതാണ് വഴിയിലെങ്ങാന്‍ `രണ്ടിനു ' പോയാല്‍ ഉടമ `സാധനം' എടുത്ത് ബാഗില്‍ വക്കുന്നത്. അത്രക്ക് വൃത്തിയായി നാട് സൂക്ഷിക്കുന്നു.
അമേരിക്കയിലെ റോഡുകള്‍.....
അമേരിക്കയിലെ റോഡുകള്‍.....
😊👌
മറുപടിഇല്ലാതാക്കൂ