.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

സെപ്റ്റംബര്‍ 24. തിലകന്‍ - മലയാളത്തിന്റെ അഭിമാനം

                               സെപ്റ്റംബര്‍  24 . മലയാളികള്‍ ഓര്‍മ്മിക്കുന്ന ദിവസം
മലയാളത്തിന്റെ അഭിമാനം ശ്രീ തിലകന്‍ അന്തരിച്ച ദിവസം . 2012 സെപ്റ്റംബര്‍ 24. പത്തനംതിട്ട ജില്ലയില്‍ അയിരൂരില്‍ 1935 ജൂലൈ 15 ന് കേശവന്‍ - ദേവയാനി ദമ്പതികളുടെ മകനായി ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്കൂള്‍, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സ്കൂള്‍ നാടകങ്ങളിലൂടെ അഭിനയ രംഗത്ത്. 1956ല്‍ പഠനം ഉപേക്ഷിച്ച് സുഹ്രത്തുക്കളോടൊപ്പം `മുണ്ടക്കയം നാടക സമിതി' എന്ന പേരില്‍ നാടക സമിതി തുടങ്ങി. പി.ജെ. ആന്റണിയുടെ `മണ്ണ് 'എന്ന നാടകത്തിലൂടെ നാടക സംവിധാനത്തിലേക്ക് കടന്നു . 1973ല്‍ `ചലച്ചിത്രരംഗത്തേക്ക്. 1979ല്‍ കെ.ജി.ജോര്‍ജിന്റെ `ഉള്‍ക്കടല്‍ ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായി. പിന്നീട് നിരവധി സിനിമകള്‍ . `ഏകാന്തം 'എന്ന ചിത്രത്തിലെ അഭിനയത്തിന് 2006ല്‍ ദേശീയ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. 1988ല്‍ ` ഋതുഭേദം' എന്നചിത്രത്തിന് സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 2009ല്‍  പത്മശ്രീ നല്‍കി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 1990ല്‍ ` പെരുന്തച്ചന്‍ ',1994ല്‍ `ഗാനം ', സന്താന ഗോപാലം' എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. മികച്ച രണ്ടാമത്തെ നടനായി 1982ല്‍ `യവനിക' ,1985ല്‍ `യാത്ര', 1986ല്‍`പഞ്ചാഗ്നി ', 1987ല്‍` തനിയാവര്‍ത്തനം' ,1988ല്‍ `മുക്തി' , `ധ്വനി' , 1998ല്‍`കാറ്റത്തൊരു പെണ്‍പൂവ് 'എന്നീ സിനിമകളിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ  അവാര്‍ഡ് നേടി.  1989ല്‍ പ്രത്യേക ജൂറി പുരസ്കാരവും കേരള സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കുകയുണ്ടായി. കൂടാതെ ചെറുതും വലുതുമായ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. മലയാളത്തിന്റെ മഹാ പ്രതിഭക്ക് പ്രണാമം.

2 അഭിപ്രായങ്ങൾ: