എല്ലാ വര്‍ഷവും ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുവാനും അതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. 1972 മുതലാണ് എെക്യരാഷ്ട്രസഭ ഈ ദിനാചരണം ആരംഭിച്ചത്. ദിവസേന അന്തരീക്ഷത്തിലെത്തിചേരുന്ന കാര്‍ബണ്‍ഡെെഓക്സെെഡ് , മിഥേല്‍, നെെട്രജന്‍ ഓക്സെെഡ്, ക്ളോറോ ഫ്ളൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടികൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചക്ക് കാരണമാവുകയും തന്മൂലം ആഗോള താപനം ഉണ്ടാവുകയും ചെയ്യും. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ നശിക്കാതെ സൂക്ഷിക്കുക, അതുവഴി ആഗോള പരിസ്ഥിതി സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക, എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. `` ജീവിതത്തിനായി വന്യമായി പോകൂ, നിയമവിരുദ്ധ വന്യജീവി കടത്തിനെതിരെ അസഹിഷ്ണുത ഉള്ളവരാകൂ '' എന്നതാണ് 2016 ലെ പരിസ്ഥിതി സന്ദേശം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ