.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

Seattle - Christ Our Hope - Catholic Church

                                                             പള്ളിയകത്തെ  ഫോണടി............

ഞായറാഴ്ച [September 4 ന് ] വി. കുര്‍ബ്ബാനയില്‍  പങ്കെടുത്തത് സിയാറ്റിലിലുള്ള [Washington , U S A ] Christ our hope പള്ളിയിലാണ്.  ഏകദേശം 200 പേര്‍ക്ക് ഇരിക്കാനേ സ്ഥലമുള്ളു. മദ്ബഹായില്‍ രൂപങ്ങള്‍ ഒന്നുംതന്നെ ഇല്ല. കുര്‍ബ്ബാന ആരംഭിക്കുമ്പോള്‍ വലിയ കുരിശുമായി മുന്‍പില്‍  ഒരാളും പിറകെ അച്ചന്മാരും പ്രവേശിക്കുന്നു. ഒരു പ്രത്യേകത കണ്ടത്, മിക്കവാറും എല്ലാവരുടേയും participation ഉണ്ട് കുര്‍ബ്ബാനയില്‍. കുര്‍ബ്ബാന തുടങ്ങുന്നതും അവസാനിക്കുന്നതും പരസ്പരം കെെ കൊടുത്തു കൊണ്ടാണ്. പ്രസംഗത്തിനിടയില്‍ എനിക്ക് ഒരു അബദ്ധം പറ്റി.എന്റെ പാന്റിന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ റിംഗ് ചെയ്തു. 3 പ്രാവിശ്യമെങ്കിലും അടിച്ചു കാണും. രസികനായ അച്ചന്‍  വളരെ ബുദ്ധിപൂര്‍വ്വം ഈ രംഗം കെെകാര്യം ചെയ്തു. മദര്‍തെരേസയെപറ്റിയാണ് പറഞ്ഞുകൊണ്ടിരുന്നത്. 1910ല്‍ അര്‍ബേനിയായില്‍  ജനിച്ചതൂം  ഇന്ത്യയില്‍ വന്നതും `1950ല്‍ `മിഷനറീസ് ഓഫ് ചാരിറ്റീസ്'  എന്ന സന്യാസ സമൂഹം സ്ഥാപിച്ചതും കല്‍കട്ടയിലെ തെരുവീഥികളില്‍ അനാഥരേയും രോഗികളേയും ശുശ്രൂഷിച്ചതും 1997ല്‍ മരിച്ചതും ഇപ്പോള്‍ വിശുദ്ധയായി പ്രഖ്യാപിക്കുന്നതും എല്ലാം. ഇതിനിടയിലാണ് ഫോണടി. യാതൊരു പ്രകോപനവുമില്ലാതെ  ചിരിച്ചുകൊണ്ട് അച്ചന്‍ പറഞ്ഞു ; ആ ഫോണിന്റെ ഉടമയുടെ പ്രാര്‍ത്ഥന ദെെവം കേള്‍ക്കുന്നുണ്ടെന്ന് തോന്നുന്നു. ഞാന്‍  ഉടനെ ഫോണ്‍ ഓഫ് ചെയ്തു .വിശുദ്ധ കുര്‍ബ്ബാനയില്‍  അശ്രദ്ധമായി സംബന്ധിക്കാറുള്ള ശരാശരി കത്തോലിക്കനായ ഞാന്‍  ഇനി ഫോണ്‍ ഓഫ് ചെയ്തിട്ടേ പള്ളിയില്‍ പ്രവേശിക്കുകയുള്ളു എന്ന് പ്രതിജ്ഞ ചെയ്തുകൊണ്ടാണ് തിരിച്ചുപോന്നത്.

1 അഭിപ്രായം: