.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയം

                                        St. Mary's  Forane Church
ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള  പ്രശസ്തമായ പുരാതന ദേവാലയമാണ് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയം . ഈ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് കേരളത്തില്‍ നിന്ന് മാത്രമല്ലാ, കേരളത്തിനു പുറത്തുനിന്നും വിദേശത്തുനിന്നും നിരവധി തീര്‍ത്ഥാടകര്‍ എത്തിചേരുന്നു .
മാതാവിന്റെ നാമധേയത്തിലുള്ള ഈ ദേവാലയത്തിലെ പ്രധാന തിരുനാള്‍ മാതാവിന്റെ ജനന തിരുനാളായ [ Feast of Nativity of Our Lady ] സെപ്റ്റംബര്‍  8ന് ആണ് . ഉട്ടുതിരുനാളായി ഈ ദിവസം
ആഘോഷിക്കുന്നു. മറ്റൊരു പ്രധാന തിരുനാള്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാണ്. ഫെബ്രുവരി 2 കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ്  `അമ്പ് തിരുനാള്‍ ' എന്നറിയപ്പെടുന്ന ഈ തിരുനാള്‍ . ചാലക്കുടി പട്ടണത്തിലേയും മറ്റു സ്ഥലങ്ങളിലേയും  നിരവധി പേര്‍ ഈ തിരുനാളിന് എത്തിചേരുന്നു .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ