.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

ഒക്ടോബര്‍ 1. വിശുദ്ധ കൊച്ചുത്രേസ്യ ( Little Flower) Feast

                               ചെറുപുഷ്പം [വിശുദ്ധ കൊച്ചുത്രേസ്യ ]
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ലൂയിസ് - മരിയസെലിഗുറിന്‍മാര്‍ട്ടിന്‍ ദമ്പതികളാണ് ` ലിറ്റില്‍ ഫ്ളവര്‍ ' എന്നറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ തെരേസയുടെ [ വി. കൊച്ചു ത്രേസ്യയുടെ ] മാതാപിതാക്കള്‍. 1873 ജനുവരി 2ന് വി. കൊച്ചുത്രേസ്യ ജനിച്ചു. ഒമ്പത് മക്കളില്‍ ഇളയവളായിരുന്നു. ഒമ്പതില്‍ നാലുപേരും ശൈശവത്തില്‍ തന്നെ മരിച്ചു. ബാക്കി അഞ്ച് പേരും സന്യാസിനികളായി. ലിസ്യുവിലെ കര്‍മ്മലീത്ത സഭയിലാണ് ചേര്‍ന്നത്. ക്ഷയബാധയെ തുടര്‍ന്ന് 1897 സെപ്റ്റംബര്‍ 30 ന് മരിച്ചു. 1925 മേയ് 17ന് പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു . ആത്മീയ ജീവിതത്തിലെ നിര്‍മ്മലമായ ജീവിതശൈലിയാണ് വിശുദ്ധയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. വിശുദ്ധയുടെ ആത്മകഥയാണ് `ദ സ്റ്റോറി ഓഫ് എ സോള്‍ ' . പത്താം പീയൂസ് മാര്‍പ്പാപ്പ വി. കൊച്ചുത്രേസ്യയെ `` The greatest Saint of Modern times '' എന്ന് പ്രഖ്യാപിച്ചു . `` My way is all confidence and love ''എന്ന വിശുദ്ധയുടെ പ്രഖ്യാപനം അവരുടെ ആദ്ധ്യാത്മികതയുടെ ആഴം വെളിവാക്കുന്നതാണ്. ഒക്ടോബര്‍ 1ന് ആണ് Feast [ഓര്‍മ്മ തിരുനാള്‍ ]. 1997 ഒക്ടോബര്‍ 19ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശുദ്ധയെ Doctor of church [വേദ പാരംഗത ] യായി പ്രഖ്യാപിച്ചു . വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്കുകള്‍ - `` Love proves itself by deeds, so how am I to show my love?. Great deeds are forbidden me, the any way I can prove my love is by scattering flowers and these flowers are every little sacrifice, every glance and word, and the doing of the least actions for love'' . സ്വര്‍ഗ്ഗത്തിലിരുന്ന് അനുഗ്രഹങ്ങളാകുന്ന റോസ പൂക്കള്‍ വിതറുന്ന വിശുദ്ധ കൊച്ചുത്രേസ്യയെ നാം മാതൃകയാക്കേണ്ടതാണ്. തിരുമുടിക്കുന്ന് ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയാണ് വിശുദ്ധ കൊച്ചുത്രേസ്യ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ