.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 1, ശനിയാഴ്‌ച

ഒക്ടോബര്‍ 1 . പനമ്പിള്ളി ഗോവിന്ദ മേനോന്‍

          പനമ്പിള്ളി ഗോവിന്ദ മേനോന്‍

ശ്രീ പനമ്പിള്ളി  ഗോവിന്ദ മേനോന്‍ 1906 ഒക്ടോബര്‍ 1ന് തൃശൂര്‍ ജില്ലയില്‍ ചാലക്കുടി താലൂക്കില്‍ കല്ലൂര്‍ വടക്കുംമുറി വില്ലേജില്‍ കക്കാട് ഗ്രാമത്തില്‍ ജനിച്ചു . ചാലക്കുടി അന്ന് മുകുന്ദപുരം താലൂക്കില്‍ ആയിരുന്നു .കളത്തില്‍ പനമ്പിള്ളി തറവാട്ടില്‍ കുമാരപ്പിള്ളി കൃഷ്ണമേനോന്‍ - മാധവിയമ്മ ദമ്പതികളുടെ മകനാണ്. ചാലക്കുടി ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂര്‍ സെന്റ് തോമസ് കോളേജ്, തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്സ് കോളേജ് , മദ്രാസ്[ചെന്നൈ] ലോ കോളേജ്  തുടങ്ങിയവയില്‍ ആയിരുന്നു വിദ്യാഭ്യാസം. കേരള രാഷ്ടീയം കണ്ട പ്രമുഖരില്‍ ഒരാളായിരുന്നു അദ്ദേഹം . ഒപ്പം ദേശീയ രാഷ്ട്രീയത്തിലും . കേരളത്തിന്റെ വികസനത്തിന് നിരവധി കാരൃങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ചാലക്കുടി , കൊരട്ടി പ്രദേശത്തുകാരെ സംബന്ധിച്ചിടത്തോളം, അദ്ദേഹം നാടിന് ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ എന്നും ഓര്‍മ്മിക്കത്തക്കതാണ്.

തൃശൂര്‍  ജില്ലയുടേയും എറണാകുളം ജില്ലയുടേയും പകുതി ഭാഗത്തോളം വരുന്ന കാര്‍ഷിക മേഖലക്ക് ഇപ്പോഴും ജല സമൃദ്ധീ നല്‍കുന്ന തുമ്പൂര്‍മുഴി ഇറിഗേഷന്‍ പ്രൊജക്റ്റിന് ചുക്കാന്‍ പിടിച്ചത് പനമ്പിള്ളി ഗോവിന്ദമേനോനാണ്. അദ്ദേഹം കൊണ്ടുവന്ന വ്യവസായ സ്ഥാപനങ്ങളും കൊരട്ടി -ചാലക്കുടി മേഖലയുടെ വികസനകുതിപ്പിന് വേഗതകൂട്ടി.

കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേന്ദ്ര മന്ത്രിയായിരുന്നു അദ്ദേഹം . ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്നു. പനമ്പിള്ളി ഗോവിന്ദമേനോന്‍റെ സ്മരണക്കായി ചാലക്കുടിയിലുള്ള പനമ്പിള്ളി സ്മാരക ഗവണ്‍മേന്‍റ് കോളേജിനു പുറമെ, ചാലക്കുടി ദേശീയപാതക്കരികില്‍ ബോയ്സ് ഹൈസ്കൂളിന് സമീപം പനമ്പിള്ളി സ്മാരക സാംസ്കാരിക നിലയം പ്രവര്‍ത്തന സജ്ജമാകുന്നതോടുകൂടി ഈ വികസന നായകനെ കൂടുതല്‍ അറിയുവാന്‍ അവസരമാവുകയാണ്

1970 ഫെബ്രുവരി 18ന് അന്തരിച്ചു . അദ്ദഹത്തിന്‍റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ