അസ്സീസിയിലെ സെന്റ് ഫ്രാന്‍സീസിന്റെ ഒാര്‍മ്മ തിരുനാള്‍ [ Feast]ഒക്ടോബര്‍ 4 ന് ആഘോഷിക്കുന്നു.
ഇറ്റലിയിലെ അബ്രിയായിലുള്ള അസ്സീസിയില്‍ 1181 / 1182 ഒക്ടോബര്‍ 26ന് സെന്റ് ഫ്രാന്‍സിസ് ജനിച്ചു . ജനന വര്‍ഷം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ലാളിത്യം, പ്രകൃതിയോടുള്ള സ്നേഹം , അനുസരണ, വിനയം തുടങ്ങിയവ അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട ഗുണങ്ങളാണ്. പീറ്റര്‍ ഡി ബര്‍ണാഡും , പിക്കാ ഡി ബോറിമോണ്ടും ആയിരുന്നു മാതാപിതാക്കള്‍ . പ്രകൃതിയോടും മൃഗങ്ങളോടുമുള്ള അദ്ദേഹത്തിന്റെ അതിരറ്റ സ്നേഹം കാരണം അദ്ദേഹം മൃഗങ്ങളുടെ Patron [രക്ഷാധികാരി ]യായി അറിയപ്പെടുന്നു . പ്രകൃതി ക്ഷോഭങ്ങള്‍ പോലും അദ്ദേഹം നിശ്ചലമാക്കുമായിരുന്നു എന്ന് പറയപ്പെടുന്നു. O F M [Order of Francis Minor ] എന്ന സന്യാസ സഭയുടെ സ്ഥാപകനാണ് . 1226 ഒക്ടോബര്‍ 3ന് അന്തരിച്ചു .1228 ജൂലൈ 16ന് ഗ്രിഗരി ഒന്‍പതാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു . നിരവധി ആളുകള്‍ വിശുദ്ധന്റെ മാദ്ധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിച്ച് അനുഗ്രഹങ്ങള്‍ നേടുന്നതായി അനുഭവസ്ഥര്‍ പറയുന്നു . ഒക്ടോബര്‍ 4 ആണ് വിശുദ്ധന്റെ ഓര്‍മ്മതിരുനാള്‍ [Feast ].
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ