പത്തനംതിട്ട ജില്ലയിലെ ഒരു ടൂറിസ്റ്റു കേന്ദ്രമാണ് ഗവി. റാന്നി റിസര്‍വ് ഫോറസ്റ്റിന്റെ കീഴില്‍വരുന്ന ഗവി, റാന്നി താലൂക്കിലെ സീതത്തോട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് . ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 115 കി.മി.യും, തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 120 കി.മി. യും, കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 130 കി.മി. യും ആണ് ദൂരം. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 164 കി.മി. ദൂരമുണ്ട്. റോഡുമാര്‍ഗ്ഗമാണെങ്കില്‍ നാഷണല്‍ ഹൈവെ 220ല്‍ , ഇടുക്കി ജില്ലയിലെ വണ്ടിപെരിയാര്‍ ടൗണില്‍ നിന്ന് 28 കി.മി. യാണ് ദൂരം. കോട്ടയത്ത് നിന്ന് മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപെരിയാര്‍ വഴി ഗവിയിലേക്കുള്ള യാത്രയില്‍ പ്രകൃതി രമണീയമായ നിരവധി കാഴ്ചകള്‍ കാണാം . ഏലതോട്ടങ്ങള്‍, വെള്ളച്ചാട്ടം , വന്യ മൃഗങ്ങള്‍, തേയിലതോട്ടങ്ങള്‍, പുഴ,തോടുകള്‍, വിവിധ തരം പക്ഷികള്‍ തുടങ്ങി ഏതൊരു പ്രകൃതി സ്നഹിക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു മനോഹരമായ ടൂറിസ്റ്റു കേന്ദ്രമാണ് ഗവി. കൂടാതെ , മനോഹരമായ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടുള്ള ബോട്ടുയാത്രക്കും ഇവിടെ സൗകരൃമുണ്ട്. ലോക പ്രശസ്ത ടൂറിസ്റ്റു കേന്ദ്രമായ തേക്കടി , ഗവിയുടെ അടുത്താണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ