.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

ഒക്ടോബര്‍ 12. എന്‍. വി. കൃഷ്ണ വാര്യരുടെ ചരമ ദിനം .

കവിത , നിരൂപണം, വിജ്ഞാന സാഹിത്യം, സാഹിത്യ ഗവേഷണം, പത്രപ്രവര്‍ത്തനം തുടങ്ങി സര്‍ഗ്ഗവൈഭവത്തിന്റെ വിവിധ തലങ്ങളില്‍ പ്രശോഭിച്ച മഹാ പ്രതിംഭയായിരുന്നു ശ്രീ . എന്‍. വി. കൃഷ്ണ വാരൃര്‍. അദ്ദേഹത്തിന്റെ `വെള്ളപ്പൊക്കം ' എന്ന കവിതയിലെ ഈ വരികള്‍ വര്‍ണ്ണനാചാതുരൃം പ്രകടമാക്കുന്നതാണ്.                                                                              
  ``ജലമേന്തിയോടി കിതച്ച മേഘം
    മലയില്‍ തടഞ്ഞു കമിഴ്ന്നു വീണു
     കൊടുമുടിക്കടിയിലേയ്ക്കുരുളും കുടത്തിന്റെ
      ചടപട ശബ്ദങ്ങള്‍ കേള്‍പ്പതില്ലെ?തണ്ണീര്‍
     ചിതറിത്തെറിപ്പതു കാണ്‍മതില്ലെ
     പുഴയില്‍ മലവെള്ളം പൊങ്ങി വന്നു
     കഴകള്‍ കവിഞ്ഞു, വയല്‍ നിറഞ്ഞു
     പടിയോളം വന്നെത്തി, തൊടിയിലും ചെന്നെത്തി
     ഞൊടിയിലീ മുറ്റത്തുമോടിയെത്തും, വെള്ള-
     മൊടുവിലിറത്തുമേറിയെത്തും ! ''.............

തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ , ഞെരുക്കാവില്‍ വാരൃത്ത് അച്ച്യുത വാരൃരുടേയും മാധവി വാരസ്യാരുടേയും മകനായി 1916 മേയ് 13ന് ശ്രീ. എന്‍. വി. കൃഷ്ണവാരൃര്‍ ജനിച്ചു. വല്ലച്ചിറ പ്രൈമറി സ്കൂള്‍ , പെരുവനം സംസ്കൃതം സ്കൂള്‍  എന്നിവിടങ്ങളില്‍ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം . തുടര്‍ന്ന്, തൃപ്പൂണിത്തുറ സംസ്കൃത കോളേജിലെ പഠനത്തിനു ശേഷം മദ്രാസ് സര്‍വകലാശാലയില്‍ ഗവേഷണവും ,വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എല്‍., എം.ലിറ്റ്., രാഷ്ട്ര ഭാഷ വിശാരദ് തുടങ്ങിയ ബിരുദങ്ങളും ജര്‍മ്മന്‍ ഭാഷയില്‍ ഡിപ്ളോമയും അദ്ദേഹം നേടി. അദ്ധ്യാപക ജോലി ആരംഭിച്ച അദ്ദേഹം ജോലി രാജിവച്ച് സ്വാതന്ത്രൃ സമരത്തില്‍ പങ്കെടുത്തു. മദ്രാസ് ക്രിസ്ത്യന്‍ കോളേജ് , തൃശൂര്‍ കേരള വര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാതൃഭൂമി തുടങ്ങിയ പത്രങ്ങളുടെ പത്രാധിപര്‍ ആയിരുന്നു . കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടര്‍ ആയിരുന്നു അദ്ദേഹം . കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയിട്ടുണ്ട്. 1948 ല്‍ ആദ്യ കവിതാ സമാഹാരമായ ` നീണ്ട കവിതകള്‍ ' പ്രസിദ്ധീകരിച്ചു. നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
                                     1989ഒക്ടോബര്‍ 12ന് സാഹിത്യ ലോകത്തെ ഈ അതുല്ല്യ പ്രതിഭ അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ