.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ഒക്ടോബര്‍ 14. ലോക നിലവാര ദിനം [World Standards Day ]

സാങ്കേതിക മുന്നേറ്റം, വിജ്ഞാന വ്യാപനം എന്നിവയുടെ നിലവാര നിര്‍ണ്ണയത്തിനും ഗുണമേന്മ ഉറപ്പു വരുത്തുന്നതിനുമായി ഒരു അന്തര്‍ദേശീയ സംവിധാനം ഉണ്ടാകുന്നതിനായാണ് 1970 മുതല്‍ ഒക്ടോബര്‍ 14 `ലോക നിലവാര ദിനമായി' ആചരിക്കുവാന്‍ തുടങ്ങിയത്. വിവിധ രാജ്യങ്ങള്‍ ഈ ദിവസം നിലവാര നിര്‍ണ്ണയത്തിനും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുമായി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 1946 ഒക്ടോബര്‍ 14ന് ലണ്ടനില്‍ 25 രാജ്യങ്ങളിലെ പ്രതിനിധികള്‍ നിലവാര നിര്‍ണ്ണയത്തിനായി ഒരു പൊതു അന്തര്‍ദേശീയ സംവിധാനം ഉണ്ടാക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തി. ആ ദിവസത്തെ അനുസ്മരിച്ചാണ്  ഒക്ടോബര്‍ 14`നിലവാര  ലോക ദിന'മായി ആചരിക്കുന്നത് . ഇന്റര്‍നാഷണല്‍ ഇലക്ട്രോ കെമിക്കല്‍ കമ്മീഷന്‍ [I E C ] , ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡൈസേഷന്‍ [I S O ], ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ [I T U ] തുടങ്ങിയ സംഘടനകളിലെ വിദഗ്ദകര്‍ ,സ്വയമേവ അന്തര്‍ദേശീയ നിലവാര  ഗുണമേന്മകള്‍ ഉറപ്പ് വരുത്താന്‍ ശ്രമം നടത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ