.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

പൈതല്‍ മല - കേരളത്തിലെ ഒരു ടൂറിസ്റ്റു കേന്ദ്രം.

കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലെ പൊട്ടന്‍പ്ളാവ് വില്ലേജിനടുത്തായി സമുദ്ര നിരപ്പില്‍ നിന്ന് 4500 അടി[Ft.] ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു മലയാണ് പൈതല്‍മല. പശ്ചിമഘട്ട പര്‍വത നിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . കണ്ണൂരിലെ തളിപറമ്പില്‍ നിന്ന് 38 കി.മി. യും കണ്ണൂര്‍ നിന്ന് 65 കി.മി. യുമാണ് ദൂരം .കണ്ണൂര്‍ ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. കേരള - കര്‍ണ്ണാടക അതിര്‍ത്തിയുടെ അടുത്തായും കുടക് വനത്തിന്റെ അടുത്തായും പൈതല്‍മല സ്ഥിതി ചെയ്യുന്നു .തളിപറമ്പ്, ശ്രീകണ്ഠാപുരം വഴി പോകുമ്പോള്‍ പ്രകൃതി രമണീയമായ പല കാഴ്ചകളും കാണാം. പ്രകൃതി സ്നേഹികള്‍ക്കും, ഫോട്ടോഗ്രാഫര്‍മാര്‍ക്കും, സാഹസിക യാത്ര താല്പര്യമുള്ളവര്‍ക്കും വളരെയധികം ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു ടൂറിസ്റ്റു കേന്ദ്രമാണ് പൈതല്‍മല .  കുന്നിന്‍ മുകളിലേക്ക് കുടിയാന്‍മലക്കടുത്തുള്ള പൊട്ടന്‍പ്ളാവ് വഴിയും ആലക്കോടിനടുത്തുള്ള കപ്പിമല വഴിയും പോകാം. വിവിധ തരം ചിത്രശലഭങ്ങള്‍, പക്ഷികള്‍, അപൂര്‍വയിനം സസ്യങ്ങള്‍ തുടങ്ങിയവ കൊണ്ട് ധന്യമാണ് ഈ മലനിരകള്‍. പൈതല്‍മലയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ ദൂരെയുള്ള ടൗണുകള്‍ കാണാം. നട്ടുച്ചയിലും തണുത്ത കാറ്റില്‍ കുളിരുകോരാം. തൊട്ടടുത്തുള്ള കുടിയാന്‍മലയും പ്രകൃതി ഭംഗി നിറഞ്ഞതാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ