.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

ഒക്ടോബര്‍ 16. വിശുദ്ധ മരിയ ഗൊരേത്തിയുടെ ജന്മദിനം .

തന്റെ ചാരിത്ര്യം സംരക്ഷിക്കുന്നതിനു വേണ്ടി  ജീവന്‍ വെടിഞ്ഞ, രക്തസാക്ഷിയായ ഒരു പുണ്യവതിയാണ് വി. മരിയ ഗൊരേത്തി. ഇറ്റലിയിലെ അങ്കോണ പ്രവിശ്യയില്‍ കൊറിനാള്‍ഡൊ എന്ന സ്ഥലത്താണ് മരിയ ഗൊരേത്തി ജനിച്ചത് .1890 ഒക്ടോബര്‍ 16ന് ആയിരുന്നു ജനനം . മരിയ തെരേസ ഗൊരേത്തി എന്നായിരുന്നു ബാല്യത്തിലെ പേര് . ലൂയിജിയും അസൂന്തയുമായിരുന്നു മാതാപിതാക്കള്‍ . വളരെ പാവപ്പെട്ട ഒരു കുടുംബമായിരുന്നു അവളുടേത്. മരിയക്കു ഒന്‍പത് വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു . പിന്നീട് അവര്‍ ലീഫെറി എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അവിടെ സെറിനെല്ലി എന്ന കുടുംബത്തിന്റെ കൂടെ , അവരുടെ വീടിന്റെ ഒരു ഭാഗത്ത് താമസിച്ചു. അമ്മ ജോലിക്ക് പോയ സമയത്ത് , വീട്ടില്‍ ഒറ്റക്കിരുന്ന് വസ്ത്രം തുന്നികൊണ്ടിരുന്ന മരിയയെ സെറിനെല്ലി കുടുംബത്തിലെ അലക്സാണ്ട്രൊ എന്ന യുവാവ് തന്റെ ഇംഗിതത്തിന്  വഴങ്ങാന്‍ നിര്‍ബന്ധിച്ചു. മാനഭംഗപ്പെടുത്തുന്നതിന്‌ വഴങ്ങാതെ വന്നപ്പോള്‍ അലക്സാണ്ട്രൊ തന്റെ കൈവശമുണ്ടായിരുന്ന കഠാരകൊണ്ട് പലതവണ മരിയയെ കുത്തി. മറ്റൊരു മുറിയില്‍ ഉറങ്ങി കിടന്നിരുന്ന അനിയത്തി ശബ്ദം കേട്ട് എഴുന്നേറ്റ് ഉച്ചത്തില്‍ നിലവിളിക്കുകയും , ശബ്ദം കേട്ട് ഒാടിയെത്തിയ അലക്സാണ്ട്രൊയുടെ പിതാവും മരിയയുടെ അമ്മയും ചേര്‍ന്ന് മരിയയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു . പക്ഷെ , ആഴത്തിലുള്ള നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതുകൊണ്ട്  ജീവന്‍ രക്ഷിക്കാനായില്ല. 1902 ജൂലൈ 6ന് മരിയ ഗൊരേത്തി അന്തരിച്ചു . തന്റെ ശരീരം കഷണം കഷണമായി മുറിക്കുകയാണെങ്കില്‍കൂടി താന്‍ പാപം ചെയ്യുകയില്ല എന്നതായിരുന്നു മരിയയുടെ ചിന്ത. 1947 ഏപ്രില്‍ 27ന് മരിയ ഗൊരേത്തിയെ വാഴ്ത്തപ്പെട്ടവളായി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ പ്രഖ്യാപിച്ചു .1950 ജൂണ്‍ 24ന് അദ്ദേഹം തന്നെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു . ലോകത്തിന്റെ സൗന്ദര്യങ്ങളില്‍ കുടുങ്ങി സ്വര്‍ഗ്ഗത്തിന്റെ സൗഭാഗ്യം നഷ്ടമാക്കരുത് എന്നതാണ് വി. മരിയ ഗൊരേത്തിയുടെ സന്ദേശം. ജൂലൈ 6ന് ആണ് ഓര്‍മ്മതിരുനാള്‍ . വിശുദ്ധയുടെ സഹായം തേടി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിരവധി അനുഗ്രഹങ്ങള്‍ ലഭിക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ