.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 22, ശനിയാഴ്‌ച

ഒക്ടോബര്‍ 24. അനശ്വര ഗായകന്‍ ശ്രീ.‍ മന്നാഡെ ഓര്‍മ്മയായ ദിവസം

മലയാളികളുടെ മനസ്സുകളില്‍ മായാത്ത മുദ്രയായി ` മാനസ മൈന 'യെ പ്രതിഷ്ഠിച്ച മന്നാഡെ എന്ന അനശ്വര ഗായകന്‍ മണ്‍മറഞ്ഞത് 2013 ഒക്ടോബര്‍ 24ന് ആയിരുന്നു .

          ``ഓ.........
             മാനസ മൈനേ വരൂ
             മധുരം നുള്ളി തരൂ
             നിന്‍ അരുമപ്പൂവാടിയില്‍
             തേടുവതാരെ ആരെ [ മാനസ....] ''

മലയാള ചരിത്രം മാറ്റിക്കുറിച്ച `` ചെമ്മീന്‍ '' എന്ന സിനിമയില്‍ പാടിയ ഈ ഗാനത്തിലൂടെ മന്നാഡെ മലയാളികള്‍ക്ക്  സുപരിചിതനായി. മലയാള സിനിമക്ക് ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിതന്ന, രാമു കരൃാട്ട് സംവിധാനം ചെയ്ത , `` ചെമ്മീന്‍ '' മലയാളികള്‍ പെട്ടെന്ന് മറക്കാന്‍ ഇടയില്ല. വയലാര്‍ രാമവര്‍മ്മ രചിച്ച് സലില്‍ ചൗധരി സംഗീത സംവിധാനം ചെയ്ത ഈ ഗാനം മന്നാഡെ ആലപിച്ചപ്പോള്‍ മലയാളികള്‍ കോരിത്തരിച്ചുപോയി.

           `` നിലാവിന്റെ നാട്ടിലെ നിശാഗന്ധി പൂത്തല്ലോ (2)
               കളിക്കൂട്ടുകാരനെ മറന്നു പോയോ (മാനസ.....)
               കടലിലെ ഓളവും കരളിലെ മോഹവും (2)
               അടങ്ങുകില്ലോമനേ അടങ്ങുകില്ല (മാനസ.....)'' 

പ്രണയത്തിന്റെ നിര്‍വൃതിയും വിരഹത്തിന്റെ വേദനയും ഇത്ര ഹൃദയസ്പര്‍ശിയായി ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ മന്നാഡെക്കല്ലാതെ വേറെ ഏത് ഗായകനാണ് കഴിയുക?.

                                                                 1919 മേയ് 1ന് പ്രബോധ് ചന്ദ്രാഡെ എന്ന മന്നാഡെ കൊല്‍കത്തയില്‍ ജനിച്ചു. പൂര്‍ണ്ണചന്ദ്രയും മഹാമായാദേവിയുമായിരുന്നു മാതാപിതാക്കള്‍ . കോളേജ് പഠനം പൂര്‍ത്തിയാക്കിയശേഷം 1943ല്‍ സംഗീത സംവിധായകനായി ചലച്ചിത്ര രംഗത്ത് വന്നു. 1950ല്‍ `` രാമരാജു '' എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി. ഹിന്ദി, ഗുജറാത്തി, മറാത്തി, അസമിയ, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തില്‍ വിദഗ്ദനാണ്. രണ്ടു തവണ ഗായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് . നിരവധി ചെറുതും വലുതുമായ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് . പത്മഭൂഷണും , ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് .

                                                                മലയാളിയും നാടക പിന്നണി ഗായികയുമായിരുന്ന സുലോചനാകുമാരന്‍ ആണ് ഭാരൃ. മക്കള്‍ - ഷുരോമ, സുമിത. 2013 ഒക്ടോബര്‍ 24ന് ബാംഗ്ളൂര്‍ വച്ച് മന്നാഡയെന്ന അനശ്വര ഗായകന്‍ ഓര്‍മ്മയായി മാറി. ആ അതുല്ല്യ കലാകാരന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ