ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു
ലോക് നായിക്, ജെ. പി. എന്നീ അപര നാമങ്ങളില്‍ അറിയപ്പെടുന്ന ജയപ്രകാശ് നാരായണന്‍ 1902 ഒക്ടോബര്‍ 11ന് ജനിച്ചു. ബീഹാര്‍ സംസ്ഥാനത്ത് ചാപ്ര ജില്ലയിലെ സിതബദിയ ഗ്രാമത്തില്‍ ഹര്‍സുദയാല്‍ - ഫൂല്‍ റാണീദേവി ദമ്പതികളുടെ മകനായി ആണ് ജനനം. . ഇന്ത്യന്‍ സ്വാതന്ത്രൃ സമര സേനാനി , സോഷ്യലിസ്റ്റ് നേതാവ് തുടങ്ങിയ നിലകളില്‍ ലോക പ്രശസ്തനാണ് . പ്രഭാവതീദേവിയായിരുന്നു ഭാര്യ. ഗാന്ധിജിയുടെ ആഹ്വാനം അനുസരിച്ച് കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് സ്വാതന്ത്രൃ സമരത്തിനിറങ്ങി. പല തവണ ജയിലില്‍ അടക്കപ്പെട്ടു. 1922ല്‍ ഉപരി പഠനത്തിനായി അമേരിക്കയില്‍ പോയി . 1929ല്‍ തിരിച്ചെത്തി. സോഷ്യലിസ്റ്റ് പാര്‍ട്ടിയൂടെ പ്രഥമ ജനറല്‍ സെക്രട്ടറി ആയിരുന്നു . 1975 ല്‍ അടിയന്തിരാവസ്ഥകാലത്ത് ജയിലിലായി. 1977ല്‍ അടിയന്തിരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാപാര്‍ട്ടിക്കു പിന്നില്‍ ഒരുമിപ്പിച്ചത് ജെ. പി. എന്നറിയപ്പെടുന്ന ജയപ്രകാശ് നാരായണന്‍ ആയിരുന്നു . ക്വിറ്റ് ഇന്‍ഡ്യ പ്രസ്ഥാനം, സര്‍വോദയ പ്രസ്ഥാനം, ജെ. പി . മൂവ്മെന്റ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രധാന സംഘാടകനായിരുന്നു. നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട് . 1979 ഒക്ടോബര്‍ 8ന് അദ്ദേഹം അന്തരിച്ചു. 1999ല്‍ ഭാരത രത്നം അവാര്‍ഡ് നല്‍കി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ശ്രീ ജയപ്രകാശ് നാരായണന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ