.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

അന്തോണിമാഷിന്റെ അമേരിക്ക ....

അന്തോണിമാഷിന്റെ അമേരിക്ക...............

അഞ്ചാം ക്ളാസില്‍ ഞാനും അന്തോണിമാഷും ഒരുമിച്ചാണ്  ചേര്‍ന്നത്. ഞാന്‍ പഠിക്കാന്‍. മാഷ് പഠിപ്പിക്കാന്‍. സാമൂഹ്യപാഠം ക്ളാസാണ് മാഷ് എടുക്കുന്നത്. ഓരോ ക്ളാസിലും ഒാരോ  രാജ്യത്തെക്കുറിച്ചാണ് മാഷ് പഠിപ്പിച്ചുകൊണ്ടിരുന്നത്. അങ്ങനെ ഒരു ദിവസം അമേരിക്കയെക്കുറിച്ചാണ് ക്ളാസ്. ഭൂപ്റക്‌റ്തി, കാലാവസ്ഥ, പട്ടണങ്ങള്‍, സാബ്പത്തിക അവസ്ഥ അങ്ങനെ എല്ലാം വിശദീകരിക്കുകയാണ്. വികസിത രാജ്യമാണ് അമേരിക്ക, അവിടെ എല്ലാവരും പണക്കാരാണ്, പാവങ്ങളില്ല,പട്ടിണിയില്ല, തൊഴിലില്ലായ്മയില്ല,ഭിക്ഷക്കാരില്ല, നല്ല കാലാവസ്ഥ ,എല്ലാവര്‍ക്കും പരമസുഖം. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെക്ങില്‍ അത് അമേരിക്കയാണ്.നിങ്ങള്‍ എല്ലാവരും പഠിച്ച് വലുതാകുംപോള്‍ അമേരിക്കയില്‍ പോകണം. മാഷ് ക്ളാസ്  എടുക്കുംപോള്‍ വരാന്തയിലൂടെ ചൂരല്‍വടിയും പിടിച്ച്  നടന്നുകൊണ്ടിരുന്ന ഹെഡ്മാസ്ററര്‍ ഒൗസേപ്പുമാഷ് ഒന്ന് നിന്നു.കൊള്ളാമല്ലൊ ഈ അന്തോണിമാഷ്. എന്തു നല്ല മാഷ്.ഞാനും ഒന്ന് ആഗ്രഹിച്ചുോയി. വലുതാകുംപോള്‍ അമേരിക്ക കാണണം. സ്ര്‍ഗ്ഗത്തിനു തൊട്ടുതാഴെയുള്ള ,സ്ര്‍ഗ്ഗത്തേപോലെയിരിക്കുന്ന അമേരിക്ക കണ്ടില്ലെങ്കില്‍ പിന്നെ എന്തു ജീവിതം. വെറുതെ മോഹിക്കുവാന്‍ മോഹം.  കാലങ്ങള്‍ കടന്നുപോയി. മക്കള്‍ അമേരിക്കയില്‍ ജോലിക്കാരായി. ക്ഷണിച്ചു അമേരിക്കയിലേക്ക്. ജോലി കിട്ടിയിട്ടുവേണം ഒന്ന് ലീവെടുക്കാന്‍ എന്ന് മോഹന്‍ലാല്‍ പറഞ്ഞപോലെ  ക്ഷണം നിരസിച്ചില്ല. വിമാനത്തില്‍ ലണ്ടന്‍ വഴി അമേരിക്കയിലേക്ക്. എയര്‍ഹോസ്റ്റസിന്‍റെ പരിചരണം.എസ്ക്യൂസ്  മീ ഏതു കോളേജിലാ  പഠിച്ചത് എന്ന്   ജഗദീഷ് ചോദിച്ചപോലെ ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷെ, ഭാരൃ അടുത്തുള്ളതുകൊണ്ട് ചോദിച്ചില്ല.  അങ്ങനെ  അമേരിക്കയില്‍  എത്തി. തണുത്തു വിറച്ചിട്ടു ഒരടി നടക്കാന്‍ വയ്യ. എങ്ങനെയോ കാറില്‍ താമസസ്ഥലത്ത് എത്തി. ഭക്ഷണം, താമസം പരമസുഖം. ഇറച്ചികോഴിയെപോലെ. ഓരോ ദിവസം ഓരോ സ്ഥലങ്ങള്‍ കാണാന്‍ പോകുന്നുണ്ട്. പക്ഷെ എന്തോ ഒരു കുറവ്. ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത പലതും കാണുന്നുണ്ട്, പക്ഷെ അന്തോണിമാഷ് ഉണ്ട് എന്ന് പറഞ്ഞതൊന്നും  ഞാന്‍ ഇവിടെ കാണുന്നില്ല, ഇല്ലാഎന്ന് പറഞ്ഞതൊക്കെ കാണുന്നുണ്ടുതാനും. അട്ടയെ പിടിച്ച് മെത്തയില്‍  കിടത്തിയാല്‍ കിടക്കുമോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ശരിയാവാം. എനിക്ക് എന്റെ  ഗ്രാമം തന്നെയാണ് പരമസുഖം. ......ശേഷം കാഴ്ചയില്‍........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ