റവ.ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി.സി.യുടെ സപ്തതി ആഘോഷിച്ചു.
പണ്ഡിതനായ സുവിശേഷ പ്രഘോഷകന്‍, പ്രഗത്ഭനായ വാഗ്മി, മികച്ച സംഘാടകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റവ.ഡോ. അഗസ്റ്റിന്‍ വല്ലൂരാന്റെ സപ്തതി സമുചിതമായി ആഘോഷിച്ചു. തിരുമുടിക്കുന്നിൽ വല്ലൂരാൻ ദേവസി - റോസി ദമ്പതികളുടെ ഇളയ മകനായി 1949 ജനുവരി 4 നാണ് അദ്ദേഹം ജനിച്ചത്. 1974 ഒക്ടോബറിൽ അന്നത്തെ എറണാകുളം-അങ്കമാലി സഹായമെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ കൈവയ്പ് ശുശ്രൂഷയാൽ പൗരോഹിത്യം സ്വീകരിച്ചു. ഇന്നലെ രാവിലെ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ റവ.ഡോ. അഗസ്റ്റിൻ വല്ലൂരാന്റെ കാർമ്മികത്വത്തിൽ നടന്ന കൃതജ്ഞതാബലിക്കു ശേഷം ''ഗുഡ്നെസ്സ്'' ടെലിവിഷൻ ചാനൽ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ അനുമോദന യോഗംചേർന്നു. ഫാ.പോൾ പുതുവ, ഫാ.മാത്യു തടത്തിൽ, ഫാ.അലക്സ് ചാലങ്ങാടി, ജനറൽ മാനേജർ സിബിവല്ലൂരാൻ തുടങ്ങിയവർ ആശംസകൾനേർന്ന് പ്രസംഗിച്ചു. യോഗത്തിൽ ചാനൽ പ്രവർത്തകർ അവതരിപ്പിച്ച ദൃശ്യാവീഷ്ക്കരണം, ഗാനമേള, കോമഡി ഷോ തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരുന്നു. യോഗത്തിൽ തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും പൂന പേപ്പൽ സെമിനാരിയിലും സഹപാഠിയായിരുന്ന എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റും പാലക്കാട് രൂപത മെത്രാനുമായ മാർ ജേക്കബ്ബ് മനത്തോടത്ത്, സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് തുടങ്ങിയവരുടെ ആശംസാ സന്ദേശങ്ങളുടെ വീഡിയൊ പ്രദർശിപ്പിച്ചു. അജി വർക്കല, ആന്റണി കണ്ണംപറമ്പിൽ, ഡിജൊജോൺ ടി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വംകൊടുത്തു. വൈകിട്ട് ധ്യാനകേന്ദ്രത്തിലെ വൈദികരുടെ നേതൃത്വത്തിലും അനുമോദനയോഗം ചേരുകയുണ്ടായി. റവ.ഡോ. അഗസ്റ്റിൻവല്ലൂരാൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ