.................................................................
ആധുനിക സാങ്കേതിക വളര്‍ച്ചയുടെ അനന്ത സാദ്ധ്യതകളില്‍ വിവര സാങ്കേതിക വിദ്യയും പുതിയ തലങ്ങള്‍ തേടുന്നു.
ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിലിരുന്ന് അനേകം ആളുകള്‍ ഒരു ഗാനം വിവിധ ഭാഷകളില്‍ പാടുന്നത് ഒരുമിച്ച് കേള്‍ക്കാന്‍ സാധിക്കുക സുഖകരമല്ലേ?. അങ്ങനെയൊരു ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നു.
ലോക ജനതയുടെ രോഗശാന്തിക്കായുള്ള പ്രാര്‍ത്ഥനാഗാനം ഒരുക്കിയ റവ.ഫാ. ഷിജു(പ്രേം)ചൂരക്കല്‍ അച്ചന് അഭിനന്ദനങ്ങള്‍.
``ഭീതിയിൽ കഴിയുന്ന ലോകത്തിന് ആശ്വാസം
ഭീതിയിൽ കഴിയുന്ന ലോകത്തിന് ആശ്വാസം ഏകുവാൻ നാഥാ നീ വരണേ
പ്രത്യാശ ഏകുവാൻ, സാന്ത്വനം ഏകുവാൻ അരികിൽ നീ വരണേ എൻ യേശുവേ...''
ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുള്ള 26 ഭാഷകളില്‍ വിവിധ രാജ്യങ്ങളിലിരുന്ന് വിവിധ ആളുകള്‍ പാടിയ ഗാനം ഷിജു(പ്രേം) ചൂരക്കല്‍ സംവിധാനം ചെയ്തത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിത്തീരുന്നു. ഇതില്‍ അദ്ദേഹം മലയാള ഭാഷയില്‍ പാടിയിട്ടുണ്ട്. സംഗീതവും എഡിറ്റിംഗും അദ്ദേഹമാണ് നിര്‍വ്വഹിച്ചത്.
തിരുമുടിക്കുന്ന് ഇടവകയിലെ ചൂരക്കല്‍ അഗസ്റ്റിന്‍- ലീലാമ്മ ദമ്പതികളുടെ മകനാണ് ഫാ. ഷിജു( പ്രേം)ചൂരക്കല്‍.
പോളിഗ്ലോട്ട് ക്വയർ( വിവിധ ഭാഷകളിലുള്ള ഗാനം) - കൊറോണാ വൈറസിന്റേ വ്യാപനത്തിൽ പകച്ചുനിൽക്കുന്ന, ഭീതിയിൽ കഴിയുന്ന ലോകത്തിന് തെല്ല് ആശ്വാസം നൽകുവാൻ, സാന്ത്വനം ഏകുവാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥന ഗാനമാണ്.
നാല് ഭൂഖണ്ഡങ്ങളിലെ 26 ഭാഷകളിൽ ആണ് പോളിഗ്ലോട്ട് ക്വയർ ഒരുക്കിയിരിക്കുന്നത്. (9 ഇന്ത്യൻ) മലയാളം, തമിഴ്, കന്നഡ, തെലുഗു, എന്നീ സൗത്ത് ഇന്ത്യൻ ഭാഷകളും, ഹിന്ദി, മറാത്തി, ബംഗാളി, ഗുജറാത്തി എന്നീ നോർത്ത് ഇന്ത്യൻ ഭാഷകളും, ഉറാവ് എന്ന ആദിവാസി ഭാഷയും, അറബി, Tagalog,( Philippines), (2)ഏഷ്യൻ ഭാഷകളും, ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, എന്നി(4) യൂറോപ്പിയൻ ഭാഷകളും, മെക്സിക്കൻ, ഇംഗ്ലീഷ്, അംഗോലോ പോർച്ചുഗീസ്, കേജുന് (4 അമേരിക്കൻ) (7) ആഫ്രിക്കൻ ഭാഷകളായ കെനിയൻ സ്വാഹിലി, സുലു, ആഫ്രിക്കൻസ്, ചിച്ചാവ, ഒഴിവമ്പോ, ടാൻസാനിയ സ്വാഹിലി, രുക്വാങ്ഗലി, ഇങ്ങിനെ വിവിധ ഭാഷകളിൽ ആണ് പോളിഗ്ലോട്ട് ക്വയർ ഒരുക്കിയിരിക്കുന്നത്.
കോവിഡ് 19 കാലത്ത് ഈ ഒരു ആശയം ഉള്ളിൽ താലോലിച്ച, സാക്ഷാത്കരിച്ചത് ഫാദർ ഷിജു (പ്രേം) ചൂരക്കൽ സിഎംഐ. (ഹ്യൂസ്റ്റൺ, ടെക്സസ്) തൻറെ മനസ്സിൽ ഉരുത്തിരിഞ്ഞ
നാലുവരി മലയാളം വാക്കുകൾക്ക് സംഗീതം പകർന്നതും അദ്ദേഹമാണ്. പിന്നീട് ടോം അജിത്ത് & ജോണി ചെങ്ങലാൻ സിഎംഐ ( New York) യുടെ വാദ്യസംഗീത അകമ്പടിയോടെ ഈണം പകർന്നതും മുതൽ, പല ഭാഷകളിൽ പാടുന്നതിനയി വാട്സാപ്പ് വഴി അയച്ചു കൊടുത്തു, അവർ പാടി തിരിച്ച് വാട്സാപ്പിലൂടെ തിരിച്ചുകൊടുത്തു.
പോളിഗ്ലോട്ട് -എന്ന പേര് നിർദേശിച്ചത് അമേരിക്കയിലെ Beaumont, രൂപതാ വൈദികൻ മോൺസിഞ്ഞോർ ഡാൻ ആണ്.
Many Tongues - പല ഭാഷകൾ എന്നാണ് അർത്ഥം.
ഇതിന് ആമുഖം പറഞ്ഞിരിക്കുന്നത് സെൻറ് എലിസബത്ത്, പോർട്ട് നേചെസ്, ഇടവകയിലെ യൂത്ത് ഡയറക്ടർ ക്ലെയർ ആണ്.
ബഹുമാനപ്പെട്ട ഫാദർ ജോഷി പഴുക്കാത്തറ,സിഎംഐ. ഹൈദരാബാദ് പ്രൊവിൻഷ്യൽ, ഫാദർ ഡേവിഡ് കാവുങ്ങൽ, സിഎംഐ, സുപ്പീരിയർ ഡെലിഗേറ്റ് , അമേരിക്ക ഇവരുടെ പ്രാർത്ഥന ആശംസകളും ചേർത്തിട്ടുണ്ട്.
സി എം ഐ വൈദികർ മിഷനറിമാരായി ലോകത്തിൻറെ 4 ഭൂഖണ്ഡങ്ങളിലും ജോലി ചെയ്യുന്നു എന്നുള്ളതു കൊണ്ട് ഈ രാജ്യങ്ങളിലെ ഭാഷകളാണ് ഇതിനായി തിരഞ്ഞെടുത്തത്. മറ്റ് രൂപത വൈദീകരും, സന്യസ്തരും, അൽമായരും ഈ പ്രൊജക്ടുമായി സഹകരിച്ചിട്ടുണ്ട്.
പല ഭാഷകളിലേക്കും പരിഭാഷചെയ്തിരിക്കുന്നത് പാടിയിരിക്കുന്നവർ തന്നെയാണ്. ഹിന്ദിയിൽ ഫാദർ ലിജോ തോമസ്, മറാത്തിയിൽ ഫാദർ ജോഷി വാഴപ്പള്ളി സിഎംഐ, ബംഗാളിയിൽ ഫാദർ ജോജോ സിഎംഐ, തമിഴിൽ ഫാദർ ലിൻസൺ സിഎംഐ, കന്നടയിൽ ജോൺ സിഎംഐ, തെലുഗുവിൽ ബ്രദർ ശ്യാം കുര്യൻ സിഎംഐ, ജർമൻ ഫാദർ തോമസ് പൊട്ടയ്ക്കൽ, ഫാദർ ലോറൻസ് പടമാടൻ എന്നീ സിഎംഐ വൈദികരാണ്. ഇറ്റാലിയൻ - ആന്റോ Chakiath സിഎംഐ, ഇംഗ്ലീഷിൽ ജോണി ചെങ്ങലാൻ സിഎംഐ, ഗുജറാത്തിയിൽ ഫാദർ ജോസഫ് , ആഫ്രിക്കൻ ഭാഷകളെ സമന്വയിപ്പിച്ച്ത് ടൈജു തളിയത്ത് സിഎംഐ അച്ഛനാണ്.
വിവിധ ഭാഷകളിൽ പാടിയിരിക്കുന്നത് അതാത് സ്ഥലങ്ങളിൽ നിന്നുള്ളവരാണ്. നേഹ മരിയ പാണ്ടി പള്ളി, ബ്രാഡ്, Renella, Jaine, Br. Tumsar Sdb, Christina, എന്നിങ്ങനെ വിവിധ ഭാഷകളിൽ പാടിയിട്ടുള്ളത് വിവിധ ആളുകളാണ്.
റവ. ഫാ. ഷിജു (പ്രേം) ചൂരക്കൽ സിഎംഐ സഭയുടെ മാർ തോമാ, ചന്ദാ ( മഹാരാഷ്ട്ര)
പ്രൊവിൻസ് അംഗമാണ്. ഇപ്പോള്‍ അമേരിക്കയിൽ, ടെക്സസ് സ്റ്റേറ്റ്, ഹ്യൂസ്റ്റൺ അടുത്ത് ബ്യൂമൊണ്ട് രൂപതയിൽ സെന്റ്. എലിസബത്ത് , പോർട്ട് നെച്ചെസ് ഇടവകയിൽ അസോസിയേറ്റ് പാസ്റ്റർ (സഹ വികാരി) ആയി ജോലി ചെയ്യുന്നു.
ബഹുമാനപ്പെട്ട ഫാ. ഷിജു(പ്രേം)ചൂരക്കല്‍ അച്ചനും ഈ ഗാനത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
https://youtu.be/ItFryprVbes
thanks Davis Valooran for doing it so grand.
മറുപടിഇല്ലാതാക്കൂ