1581 ഏപ്രില്‍ 24ന് ജനിച്ചു. ഗാസ്കോനിയിലെ ജീന്‍ ഡീ പോളിന്റേയും ബട്രാന്റ് ഡീ പോളിന്റേയും മൂന്നാമത്തെ മകനായി വിന്‍സെന്റ് ഡീ പോള്‍ ജനിച്ചു. പതിനഞ്ചാം വയസില്‍ സെമിനാരിയില്‍ ചേര്‍ന്നു. പാവപ്പെട്ടവരെ സഹായിക്കുന്നതിന് തന്നെ തന്നെ സമര്‍പ്പിച്ച ഒരു ഫ്രെഞ്ച് കത്തോലിക്കാ പുരോഹിതനായിരുന്നു സെന്റ് വിന്‍സെന്റ് ഡീ പോള്‍. 1600 സെപ്റ്റംബര്‍ 25ന് പൗരോഹിത്യം സ്വീകരിച്ചു. കാരുണ്യത്തിനും വിനയത്തിനും സുമനസ്സിനും പേരുകേട്ട ആളായിരുന്നു അദ്ദേഹം. 1660 സെപ്റ്റംബര്‍ 27ന് ദിവംഗതനായി . 1729 ഓഗസ്റ്റ് 13 ന് ബെനഡിക്ട് പതിമൂന്നാമന്‍ മാര്‍പാപ്പ വിന്‍സെന്റ് ഡീ പോളിനെ വാഴ്ത്തപ്പെട്ടവനായൂം ,1737 ജൂണ്‍ 13ന് ക്ളമെന്റ് പന്ത്രണ്ടാമന് മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായും പ്രഖ്യാപിച്ചു . 1883ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ വിശുദ്ധ വിന്‍സെന്റ് ഡീ പോളിനെ പരസ്നേഹ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു .
2016 സെപ്റ്റംബർ 24, ശനിയാഴ്ച
സെപ്റ്റംബര്‍ 25. തോമസ് ഹണ്ട് മോര്‍ഗണ്‍
September 25
അമേരിക്കകാരനായ ഒരു പരിണാമ ജീവ ശാസ്ത്രജ്ഞനാണ് തോമസ് ഹണ്ട് മോര്‍ഗണ്‍. അദ്ദേഹം 1866 സെപ്റ്റംബര്‍ 25ന് ജനിച്ചു. 1890ല്‍ അദ്ദേഹത്തിന് ഹോപ്കിന് യുണിവേഴ്സിറ്റിയില്‍ നിന്ന് സുവോളജിയില്‍ പി.എച്ച്.ഡി. ലഭിച്ചു. ആധുനിക ജനിതക ശാസ്ത്രത്തിന് അടിസ്ഥാനമായ കണ്ടെത്തലുകള്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായി. 1933ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടി. 1945 ഡിസംബര്‍ 4ന് അന്തരിച്ചു .

സെപ്റ്റംബര്‍ 24. തിലകന് - മലയാളത്തിന്റെ അഭിമാനം
സെപ്റ്റംബര്‍ 24 . മലയാളികള്‍ ഓര്‍മ്മിക്കുന്ന ദിവസം
മലയാളത്തിന്റെ അഭിമാനം ശ്രീ തിലകന് അന്തരിച്ച ദിവസം . 2012 സെപ്റ്റംബര്‍ 24. പത്തനംതിട്ട ജില്ലയില്‍ അയിരൂരില്‍ 1935 ജൂലൈ 15 ന് കേശവന് - ദേവയാനി ദമ്പതികളുടെ മകനായി ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്കൂള്‍, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സ്കൂള്‍ നാടകങ്ങളിലൂടെ അഭിനയ രംഗത്ത്. 1956ല്‍ പഠനം ഉപേക്ഷിച്ച് സുഹ്രത്തുക്കളോടൊപ്പം `മുണ്ടക്കയം നാടക സമിതി' എന്ന പേരില്‍ നാടക സമിതി തുടങ്ങി. പി.ജെ. ആന്റണിയുടെ `മണ്ണ് 'എന്ന നാടകത്തിലൂടെ നാടക സംവിധാനത്തിലേക്ക് കടന്നു . 1973ല്‍ `ചലച്ചിത്രരംഗത്തേക്ക്. 1979ല്‍ കെ.ജി.ജോര്‍ജിന്റെ `ഉള്‍ക്കടല്‍ ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായി. പിന്നീട് നിരവധി സിനിമകള്‍ . `ഏകാന്തം 'എന്ന ചിത്രത്തിലെ അഭിനയത്തിന് 2006ല്‍ ദേശീയ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. 1988ല്‍ ` ഋതുഭേദം' എന്നചിത്രത്തിന് സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 2009ല്‍ പത്മശ്രീ നല്കി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 1990ല്‍ ` പെരുന്തച്ചന് ',1994ല്‍ `ഗാനം ', സന്താന ഗോപാലം' എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. മികച്ച രണ്ടാമത്തെ നടനായി 1982ല്‍ `യവനിക' ,1985ല്‍ `യാത്ര', 1986ല്‍`പഞ്ചാഗ്നി ', 1987ല്‍` തനിയാവര്‍ത്തനം' ,1988ല്‍ `മുക്തി' , `ധ്വനി' , 1998ല്‍`കാറ്റത്തൊരു പെണ്‍പൂവ് 'എന്നീ സിനിമകളിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ അവാര്‍ഡ് നേടി. 1989ല്‍ പ്രത്യേക ജൂറി പുരസ്കാരവും കേരള സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കുകയുണ്ടായി. കൂടാതെ ചെറുതും വലുതുമായ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. മലയാളത്തിന്റെ മഹാ പ്രതിഭക്ക് പ്രണാമം.

2016 സെപ്റ്റംബർ 23, വെള്ളിയാഴ്ച
തിരുമുടിക്കുന്ന് വടക്കേ കപ്പോള [ ST . ANTHONY'S CHAPEL ]
തിരുമുടിക്കുന്ന് പള്ളിയുടെ കീഴിലുള്ള ഏറ്റവും ആദ്യത്തെ കപ്പോളയാണ് `വടക്കേ കപ്പോള' എന്നറിയപ്പെടുന്ന St. Anthony's Chapel . വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള ഈ കപ്പോളയിലെ ഈ വര്‍ഷത്തെ തിരുനാള്‍ 2016 സെപ്റ്റംബര്‍ 25 ന് ആഘോഷിക്കുന്നു . വി. അന്തോണീസ് പാദുവായിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. 1195 ഏപ്രില്‍ 15ന് ആയിരുന്നു ജനനം. ഫെര്‍ണാണ്ടൊ എന്നായിരുന്നു മാമ്മോദീസ പേര്. മാര്‍ട്ടിനും മേരിബെല്ഹോമും ആയിരുന്നു മാതാപിതാക്കള്‍. വടക്കന്‍ ഇറ്റലിയിലെ ഒരു പ്രധാന നഗരമാണ് പാദുവ. പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹം സെന്റ് അഗസ്റ്റ്യന്‍ സ്ഥാപിച്ച സന്യാസ സഭയില്‍ ചേര്‍ന്നു. ഒന്‍പത് വര്‍ഷം അദ്ദേഹം വി. അഗസ്തീനോസിന്റെ ദൈവശാസ്ത്രം പഠിക്കുകയും അതിനുശേഷം ഫ്രാന്‍സീസ്കന്‍ സഭയില്‍ ചേരുകയും ചെയ്തു . അവിടെ വച്ചായിരുന്നു അദ്ദേഹത്തിന്റെ തിരുപട്ട സ്വീകരണം. സെന്റ് ഫ്രാന്‍സീസ് അസ്സീസിയുടെ ഏറ്റവും വലിയ അനുയായി ആയിരുന്നു അദ്ദേഹം. പ്രഗത്ഭനായ ഒരു വാഗ്മിയും അധ്യാപകനുമായിരുന്നു അദ്ദേഹം. A.D. 1231ല്‍ അദ്ദേഹം ദിവംഗതനായി. 36 വര്‍ഷമേ ജീവിച്ചിരുന്നുള്ളു. അടുത്ത വര്‍ഷം തന്നെ അതായത് 1232 മേയ് 30ന് ഗ്രിഗറി പതിനൊന്നാമന്‍ മാര്‍പാപ്പ അദ്ദഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1242ല്‍ വിശുദ്ധനെ വേദപാരംഗതനായി [Doctor of Church ] പ്രഖ്യാപിച്ചു. വിശുദ്ധന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പറയപ്പെടുന്നു. അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായി വിശുദ്ധ അന്തോണീസ് അറിയപ്പെടുന്നു. കളവ്പോയ സാധനങ്ങളും നഷ്ടപ്പെട്ട സാധനങ്ങളും തിരിച്ചുകിട്ടുവാന്‍ നിരവധി ജനങ്ങള്‍ വിശുദ്ധന്റെ മദ്ധ്യസ്ഥ സഹായം യാചിക്കുകയും അവ തിരിച്ച് ലഭിക്കുകയും ചെയ്യുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപെടുത്തുന്നു. കേരളത്തില്‍ തന്നെയുള്ള നിരവധി ദേവാലയങ്ങള്‍ വിശുദ്ധ അന്തണീസിന്റെ തീര്ത്ഥാടനകേന്ദ്രങ്ങളായുണ്ട്.
തിരുമുടിക്കുന്ന് വടക്കേ കപ്പോളയിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ മംഗളങ്ങള്‍ എല്ലാവര്ക്കും ആശംസിക്കുന്നു.
തിരുമുടിക്കുന്ന് വടക്കേ കപ്പോളയിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ മംഗളങ്ങള്‍ എല്ലാവര്ക്കും ആശംസിക്കുന്നു.
2016 സെപ്റ്റംബർ 22, വ്യാഴാഴ്ച
FOREST TRAMWAY- ചാലക്കുടിയുടെ ചരിത്രത്തിലെ അഭിമാനം
Forest Tramway was a 1000 mm meter guage narrow gauage railway line . This Tramway was running from the Parambikulam Wild Life Sanctuary in Palaghat district to Chalakudy in Thrissur district. This was functioned from the year 1907 to 1963 . Formerly this Tramway was under Cochin state . It served the state of Cochin by bringing Teak and Rose wood from forests which were later shipping to all over the world .The Headquarters was at Chalakudy.
പാഠം 2 . പശു .
പാഠം 2.പശു..............പണ്ട്......... . അമ്മ എനിക്ക് കാച്ചിയ പാല് തരും .അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും .എന്തിനാണ് അമ്മ കരയുന്നത് .ഞാന്‍ അച്ഛനോളം വലുതാകണം.അതാണ് അമ്മക്ക് ഇഷ്ടം .ശരീരത്തിന്റെ വളര്‍ച്ചക്ക് പാല് ആവശ്യമാണ്. പാല് എവിടെ നിന്ന് കിട്ടുന്നു .പശുവിനെ കറന്നാല്‍ പാല് കിട്ടും .............
ഇന്ന്.........
Mummy gives me babyfood ,snacks etc. I eat them sitting in front of T.V. hearing and looking `kids songs'.
ഇന്ന്.........
Mummy gives me babyfood ,snacks etc. I eat them sitting in front of T.V. hearing and looking `kids songs'.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)