തിരുമുടിക്കുന്ന് പള്ളിയുടെ കീഴിലുള്ള ഏറ്റവും ആദ്യത്തെ കപ്പോളയാണ് `വടക്കേ കപ്പോള' എന്നറിയപ്പെടുന്ന St. Anthony's Chapel . വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള ഈ കപ്പോളയിലെ ഈ വര്‍ഷത്തെ തിരുനാള്‍ 2016 സെപ്റ്റംബര്‍ 25 ന് ആഘോഷിക്കുന്നു . വി. അന്തോണീസ് പാദുവായിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. 1195 ഏപ്രില്‍ 15ന് ആയിരുന്നു ജനനം. ഫെര്‍ണാണ്ടൊ എന്നായിരുന്നു മാമ്മോദീസ പേര്. മാര്‍ട്ടിനും മേരിബെല്ഹോമും ആയിരുന്നു മാതാപിതാക്കള്‍. വടക്കന്‍ ഇറ്റലിയിലെ ഒരു പ്രധാന നഗരമാണ് പാദുവ. പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹം സെന്റ് അഗസ്റ്റ്യന്‍ സ്ഥാപിച്ച സന്യാസ സഭയില്‍ ചേര്‍ന്നു. ഒന്‍പത് വര്‍ഷം അദ്ദേഹം വി. അഗസ്തീനോസിന്റെ ദൈവശാസ്ത്രം പഠിക്കുകയും അതിനുശേഷം ഫ്രാന്‍സീസ്കന്‍ സഭയില്‍ ചേരുകയും ചെയ്തു . അവിടെ വച്ചായിരുന്നു അദ്ദേഹത്തിന്റെ തിരുപട്ട സ്വീകരണം. സെന്റ് ഫ്രാന്‍സീസ് അസ്സീസിയുടെ ഏറ്റവും വലിയ അനുയായി ആയിരുന്നു അദ്ദേഹം. പ്രഗത്ഭനായ ഒരു വാഗ്മിയും അധ്യാപകനുമായിരുന്നു അദ്ദേഹം. A.D. 1231ല്‍ അദ്ദേഹം ദിവംഗതനായി. 36 വര്‍ഷമേ ജീവിച്ചിരുന്നുള്ളു. അടുത്ത വര്‍ഷം തന്നെ അതായത് 1232 മേയ് 30ന് ഗ്രിഗറി പതിനൊന്നാമന്‍ മാര്‍പാപ്പ അദ്ദഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1242ല്‍ വിശുദ്ധനെ വേദപാരംഗതനായി [Doctor of Church ] പ്രഖ്യാപിച്ചു. വിശുദ്ധന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പറയപ്പെടുന്നു. അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായി വിശുദ്ധ അന്തോണീസ് അറിയപ്പെടുന്നു. കളവ്പോയ സാധനങ്ങളും നഷ്ടപ്പെട്ട സാധനങ്ങളും തിരിച്ചുകിട്ടുവാന്‍ നിരവധി ജനങ്ങള്‍ വിശുദ്ധന്റെ മദ്ധ്യസ്ഥ സഹായം യാചിക്കുകയും അവ തിരിച്ച് ലഭിക്കുകയും ചെയ്യുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപെടുത്തുന്നു. കേരളത്തില്‍ തന്നെയുള്ള നിരവധി ദേവാലയങ്ങള്‍ വിശുദ്ധ അന്തണീസിന്റെ തീര്ത്ഥാടനകേന്ദ്രങ്ങളായുണ്ട്.
തിരുമുടിക്കുന്ന് വടക്കേ കപ്പോളയിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ മംഗളങ്ങള്‍ എല്ലാവര്ക്കും ആശംസിക്കുന്നു.
തിരുമുടിക്കുന്ന് വടക്കേ കപ്പോളയിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ മംഗളങ്ങള്‍ എല്ലാവര്ക്കും ആശംസിക്കുന്നു.
വിശുദ്ധ അന്തോണിയസ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
മറുപടിഇല്ലാതാക്കൂ