.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

കൂട് മാറ്റം

                                                               കഥ തുടരുന്നു..........
അമേരിക്കയില്‍ വാഷിങ്ടണ്‍ ജില്ലയിലുള്ള സിയാറ്റിലിന്റെ പടിഞ്ഞാറു ഭാഗത്തുള്ള സിയാറ്റില്‍ സിറ്റിയിലായിരുന്നു ഇതുവരെ. ഇപ്പോള്‍ സിയാറ്റിലിന്റെ 25 കിലോമീറ്റര്‍ ദൂരത്തുള്ള സിയാറ്റില്‍ സിറ്റിയുടെ തന്നെ ഭാഗമായ റെഡ്മണ്ട് [Redmond ]എന്ന സ്ഥലത്താണ് താമസം .സിയാറ്റില്‍ സിറ്റിയുടെ കിഴക്കു ഭാഗത്തുള്ള വളരെ മനോഹരമായ ഒരു പട്ടണമാണ് Redmond. കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ട്. നല്ല തണുപ്പ്. സെപ്റ്റംബര്‍ ആണെങ്കിലും 14 ഡിഗ്രി സെല്‍ഷ്യസ് [സെല്‍സ്യസ്]ആണ്. നമ്മുടെ നാട്ടിലെ 36 ഡിഗ്രിയില്‍ നിന്ന് 14 ലേക്കുള്ള വരവ് അസഹനീയം തന്നെ. തണുപ്പ് വരാന്‍ ഇരിക്കുന്നേ ഉള്ളത്രേ. ഡിസംബര്‍ ആകുമ്പോഴേക്കും പുജ്യത്തില്‍ താഴെ വരുമെന്ന്. വരട്ടെ , വരുന്നോടത്ത് വരട്ടെ .വല്യ `പൂതി' ആയിരുന്നല്ലോ അമേരിക്കയില്‍ പോകാന്‍. അന്തോണിമാഷ് പണ്ട് പറഞ്ഞ അമേരിക്കയില്‍ . ഇവിടെ ഫാരന്റ്ഹീറ്റിലാണ് കാലാവസ്ഥ പറയുക. Redmond നെ പറ്റിയാണല്ലോ പറഞ്ഞുവന്നത് . വളരെ മനോഹരമായ പട്ടണമാണ് .Microsoft ന്റെ ആസ്ഥാനം. I.T നഗരമായതുകൊണ്ടാകാം ഇന്‍ഡ്യക്കാരെയാണ് കുടുതല്‍ കാണുന്നത്. ഇവിടെ ഒരാള്‍ക്ക് ഒരു കാര്‍ വച്ചെങ്കിലും ഉണ്ടെന്ന് തോന്നുന്നു. മനുഷ്യന് താമസിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിലൂം ബുദ്ധിമുട്ട് കാര്‍ പാര്‍ക്കിങ്ങിനാണ്. അതുകൊണ്ടുതന്നെ കാര്‍ പാര്‍ക്കിങ്ങ് സൗകര്യമുള്ള Appartment ആണ് എല്ലാവരും തിരഞ്ഞെടുക്കുക. കത്തോലിക്കാ പള്ളിയും  സൂപ്പര്‍ മാര്‍ക്കറ്റും എല്ലാം അടുത്തു തന്നെയുണ്ട്. കുട്ടികളെ പഠിപ്പിക്കാന്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ Day Care Centerകളും ധാരാളം ഉണ്ട്. കുട്ടികളുടെ കാര്യത്തില്‍ വളരെ താല്പര്യം എടുക്കുന്നുണ്ട് സര്‍ക്കാര്‍ എന്ന് തോന്നുന്നു . വീടിനകത്തായാല്‍ പോലും കുട്ടി ഉറക്കെ കരയാന്‍ പാടില്ലത്രെ. കാറില്‍ കുട്ടിക്ക് പ്രത്യേക സീറ്റും സംവിധാനങ്ങളും വേണം. എന്തിന് പറയുന്നു , കുട്ടിക്ക് വേദനിച്ചാല്‍ കുട്ടി ഒന്ന് ഫോണ്‍ ചെയ്താല്‍ മതി,
മാതാപിതാക്കളെ പോലീസ് പിടിക്കുമത്രെ. പട്ടി കരഞ്ഞാലും കുട്ടി കരയാന്‍ പാടില്ല എന്നര്‍ത്ഥം. ശേഷം പിന്നീട്.............

1 അഭിപ്രായം: