വികസനം – നമ്മുടെ കാഴ്ചപ്പാട് എന്ത്?.
ചെറിയൊരു ഇടവേളക്കുശേഷം വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന “അതിവേഗ റെയിൽ ഇടനാഴി” പദ്ധതിയെക്കുറിച്ച് ചില ആശങ്കകൾ പങ്കുവെക്കുകയാണിവിടെ. ഒരു രാജ്യത്തെ ഏതൊരു പൗരനും ആഗ്രഹിക്കുന്ന കാര്യമാണ് വികസനം. ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും വർദ്ധിച്ചുവരേണ്ടത് ആവശ്യം തന്നെ. പക്ഷേ അതിന് ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഈ കൊച്ചുകേരളത്തിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള വന്‍കിട പദ്ധതികൾ ആവശ്യമുണ്ടോ?. ഒരു സ്ക്വയർ കിലോമീറ്ററിൽ ആയിരത്തിഅഞ്ഞൂറ്റി ഒൻപത് (1509) പേരാണ് ഇന്ന് കേരളത്തിൽ ജീവിക്കുന്നത്. ആളോഹരി കടം 46,000 രൂപയിൽ നിൽക്കുന്ന ഇന്നത്തെ കേരളത്തിൽ ഇനിയുമൊരു കടഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കേണ്ടതുണ്ടോ?. ഒന്നര ലക്ഷം കോടി രൂപയില്‍ അധികം ചിലവ് വരുമെന്ന് അറിയുന്നു.ജനങ്ങളേയും പ്രകൃതിയേയും സംരക്ഷിച്ചുകൊണ്ടുള്ള വികസനമല്ലേ നമുക്കാവശ്യം?. പദ്ധതിക്കാവശ്യമായ പണം കടം എടുക്കുകയാണെങ്കിൽ പോലും അത് പലിശ സഹിതം തിരിച്ച് കൊടുക്കേണ്ടേ?. ബ്രിട്ടീഷുകാരുടെ കാലത്ത് രാഷ്ട്രീയ ആധിപത്യമേ ഉണ്ടായിരുന്നുള്ളൂഎങ്കിൽ, ഈ കട ഭാരവും കൂടിവന്നാൽ സാമ്പത്തിക നിയന്ത്രണം പോലും വിദേശികളുടെ ആധിപത്യത്തിൽ വരില്ലേ?. കുടിയൊഴിപ്പിക്കപ്പെടുന്നവരെ എവിടെ പുനരധിവസിപ്പിക്കാൻ പോകുന്നു?. ഇരകളുടെ പുറകെ വേട്ടക്കാരനെന്നപൊലെ ജനങ്ങളെ ദ്രോഹിക്കാൻ നടക്കുന്നത് എന്തിനാണ്?. ഇതിന്റെ പുറകിലെ താത്പര്യം എന്താണ്?. കുറച്ച് അതിസമ്പന്നന്മാർക്ക് വേണ്ടി മാത്രം ഉപകാരപ്പെടുന്ന ഈ പദ്ധതി വരുന്നത് മൂലം സാധാരണക്കാരൻ കുടിയൊഴിപ്പിക്കപ്പെടുന്നത് ആരും കാണുന്നില്ലേ? നിരവധി ആരാധാനാലയങ്ങളും, സന്യാസാശ്രമങ്ങളും, സ്കൂളുകളും പൊളിച്ചുനീക്കിക്കൊണ്ട് വേണം ഈ പദ്ധതി നടപ്പിലാക്കാൻ. മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും ജനങ്ങളും ഇത് മനസ്സിലാക്കി ഈ അതിവേഗ റെയിൽ പദ്ധതിയിൽ നിന്നും പിൻതിരിയുകയും പദ്ധതി ഉപേക്ഷിക്കുകയും വേണം.
####കേരളത്തില്‍ വരുന്ന അതിവേഗ റയില്‍ പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് അറിയുന്നതിന് YOU TUBE ല്‍ hsrc kerala protest ഉം Bloger ല്‍ High Speed Rail Corridor kerala protest [hsrcprotest .blogspot.com] യും സന്ദര്‍ശിക്കുക .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ