.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2020 മാർച്ച് 26, വ്യാഴാഴ്‌ച

മാര്‍ച്ച് 27. ലോക നാടക ദിനം


മാര്‍ച്ച് 27. അന്തര്‍ദേശീയ നാടക ദിനം
................................................................
അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു. ഏതൊരു നാടക പ്രേമിയും കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന അനൗണ്‍സ്മെന്‍റ്....
ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ പ്രയത്നത്തിലൂടെ അവതരിപ്പിക്കപെടുന്ന ഒരു കലാരൂപമാണ്  തിയേറ്റര്‍[Theatre] അഥവ നാടകം . യഥാര്‍ത്ഥത്തില്‍ സംഭവിച്ചതോ ഭാവനാസ്രഷ്ടമോ ആയ ഒരു സംഭവം പ്രേക്ഷകര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുകയാണ് നാടകത്തിലൂടെ ചെയ്യുന്നത്. പുരാണ ഗ്രീക്കു ഭാഷയിലെ `തിയേട്രോണ്‍ 'അഥവ കാണുന്ന സ്ഥലം എന്ന പദത്തില്‍ നിന്നാണ് തിയേറ്റര്‍ എന്ന പദം ഉണ്ടായത് .അനുകരണ വാസനയില്‍ നിന്നാണ് നാടകത്തിന്റെ  ആരംഭം എന്നു കരുതപ്പെടുന്നതുപോലെ  സംഘട്ടനമാണ്  നാടകത്തിന്റെ  അടിസ്ഥാന ഘടകമെന്നും കരുതപ്പെടുന്നു . മനുഷൃരുടെ വിഭിന്ന സ്വഭാവങ്ങള്‍ തമ്മിലൊ നന്മയും തിന്മയും തമ്മിലൊ, സമൂഹത്തിന്റെ വിഭിന്ന ഘടകങ്ങള്‍ തമ്മിലൊ, നടക്കുന്ന സംഘട്ടനങ്ങളുടെ കലാപരമായ ആവീഷ്കാരമാണ് നാടകം എന്ന് പറയാം. നാടകത്തോടുള്ള പ്രേക്ഷകന്റെ പ്രതികരണം രണ്ടു  തരത്തില്‍  ആയിരിക്കും. ആന്തരീകവും ബാഹ്യവും. ചില നാടകങ്ങള്‍ പ്രേക്ഷക  ഹ്രദയത്തിലെ നിഗൂഡ മേഖലകളില്‍ അസാധാരണമായ ചലനങ്ങള്‍ സ്രഷ്ടിക്കും. മറ്റു ചില നാടകങ്ങള്‍ പ്രേക്ഷകനെകൊണ്ട് പൊട്ടിചിരിപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്യും. ലോക നാടകവേദിക്ക്  മഹത്തായ സംഭാവനകള്‍ ചെയ്ത നാടക രചയിതാവാണ് ഷേക്സ്പിയര്‍. ഇന്തൃന്‍ നാടക കലയുടെ പ്രധാന വക്താക്കളായി ഇന്ന്  അറിയപ്പെടുന്നത്  സോംബുമിത്ര ,ഉല്‍പല്‍ദത്ത്, ഗിരീഷ്കര്‍ണാട്, വിജയ്ടെന്‍ഡംല്‍കര്‍, ബദല്‍സര്‍ക്കാര്‍ തുടങ്ങിയവരാണ്.

മലയാള  നാടക വേദിയിലേക്കു വന്നാല്‍ 1866ല്‍ കല്ലൂര്‍ ഉമ്മന്‍ ഫീലിപോസ് ഷേക്സ്പിയര്‍ നാടകത്തിന്റെ

  `കോമഡി ഓഫ് എറേഴ്സ് ' പരിഭാഷപെടുത്തി എഴുതിയ `ആള്‍മാറാട്ടം 'ആണ് ആദൃ നാടകമെന്ന് കരുതപ്പെടുന്നു. 1929ല്‍ വി.ടി.ഭട്ടതിരിപ്പാട് രചിച്ച`അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്'എന്ന സാമൂഹിക നാടകം ബ്രാഹ്മണ  സമൂഹത്തിലെ അനാചാരങ്ങളെ പുറത്തു കാട്ടി നാടകവേദിക്ക് പുതിയൊരു സാമൂഹിക  ദര്‍ശനം പകര്‍ന്നു നല്‍കി. എം.ആര്‍ .ബി .,പ്രേംജി .എന്നിവര്‍ ഇത്തരത്തില്‍ പെട്ടവരാണ് .ജി.ശങ്കരന്‍പിള്ള, കാവാലം  നാരായണപണിക്കര്‍, നരേന്ദ്രപ്രസാദ്, ടി.എം.എബ്രാഹം  തുടങ്ങിയവര്‍ ആധുനിക മലയാള നാടക വേദിക്ക് ഊര്‍ജം പകര്‍ന്നവരാണ്. പി.ബാലചന്ദ്രന്‍, പി.എം.ആന്റണി, എന്‍ .പ്രഭാകരന്‍, ജോസ് ചിറമേല്‍ തുടങ്ങിയവര്‍ ആധുനിക നാടക സങ്കല്‍പത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയവരാണ്. പ്രേക്ഷക ശ്രദ്‌ധയെ വശീകരിക്കാനും അവന്റെ ഭാവനയെ ഉദ്ദീപിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടും അതോടൊപ്പം കലാമേന്മകൊണ്ടും വിഷയാവതരണം കൊണ്ടും സാമ്പത്തിക ലാഭംകൊണ്ടും വിജയം വരിക്കുന്ന നാടകങ്ങളെയാണ് `പ്രൊഫഷണല്‍ നാടകങ്ങള്‍' എന്ന് പറയുന്നത്. ശ്രീ  എന്‍ .എന്‍ .പിള്ള, തോപ്പില്‍ഭാസി തുടങ്ങിയവര്‍  ഇവയില്‍ വിജയം വരിച്ചവരാണ്. ജീവിത യഥാര്‍ത്ഥൃങ്ങള്‍ക്ക് മൂല്ലൃചൃതി  സംഭവിക്കുമ്പോള്‍ നാടകം പോലുള്ള കലാരൂപങ്ങള്‍ മനഷൃ മനസിനെ  ഊതി ഉണര്‍ത്തുകയും സതൃത്തിനും സ്വാതന്ത്രൃത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യും.
അങ്കമാലി നാടക നിലയത്തിന്‍റെ അമരക്കാരനും പ്രശസ്ത നാടക നടനും സംഘാടകനുമായിരുന്ന ഔസേപ്പച്ചന്‍റെ  ജന്മനാടായ കൊരട്ടി തിരുമുടിക്കുന്നിലെ  കലാസ്നേഹികള്‍ ഔസേപ്പച്ചന്‍റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു


2020 ജനുവരി 19, ഞായറാഴ്‌ച

ജനുവരി 20. വിശുദ്ധ സെബസ്ത്യാനോസിന്‍റെ ഓര്‍മ്മത്തിരുനാള്‍

ജനുവരി 20. വിശുദ്ധ സെബസ്ത്യാനോസിന്‍റെ ഓര്‍മ്മ തിരുനാള്‍ 
....................................

വി. സെബസ്ത്യാനോസ്
എ.ഡി. 225നോടടുത്ത് ഫ്രാന്‍സിലെ നര്‍ബോന്‍ പട്ടണത്തില്‍ വി. സെബസ്ത്യാനോസ് ജനിച്ചു എന്നാണ് പാരമ്പര്യ വിശ്വാസം . സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം റോമില്‍ പോയി സൈന്യത്തില്‍ ചേര്‍ന്നു. ജൂപിറ്റര്‍ ദേവന്റെ പിന്‍ഗാമികളാണ് തങ്ങളെന്ന് സ്വയം വിചാരിച്ചിരുന്ന റോമ ചക്രവര്‍ത്തിമാരെ ജനങ്ങളും പട്ടാളക്കാരും ആരാധിക്കണമെന്നായിരുന്നു നിയമം. അത് അംഗീകരിക്കാന്‍ സെബസ്ത്യാനോസിന് കഴിഞ്ഞില്ല. കൃസ്തുവിലുള്ള തന്റെ അടിയുറച്ച വിശ്വാസം രഹസൃമായി സൂക്ഷിച്ചുകൊണ്ട് പട്ടാളത്തിന്റെ ഇടയിലും ജയിലില്‍ കഴിഞ്ഞിരുന്നവരുടെ ഇടയിലും അദ്ദേഹം മിഷന്‍ പ്രവര്‍ത്തനം നടത്തി. സെബസ്ത്യാനോസ് കൃസ്ത്യാനിയാണെന്ന് ഒരു രഹസ്യ ദൂതന്‍ വഴി മനസ്സിലാക്കിയ ചക്രവര്‍ത്തി അദ്ദേഹത്തെ വിളിച്ച് കാരൃം ആരാഞ്ഞു. താന്‍ രാജൃത്തോടും ചക്രവര്‍ത്തിയോടും ഔദ്യോഗിക ചുമതലകളോടും അവിശ്വസ്തത കാണിച്ചിട്ടില്ലെന്നും , എന്നാല്‍ , തന്റെ പവിത്രമായ മതവിശ്വാസം ആരുടെ മുന്‍പിലും അടിയറ വെയ്ക്കാന്‍ സാധിക്കുകയില്ലെന്നും സെബസ്ത്യാനോസ്  ധൈരൃസമേതം ചക്രവര്‍ത്തിയോടു പറഞ്ഞു. കുപിതനായ ചക്രവര്‍ത്തി തീയില്‍ ദഹിപ്പിക്കുമെന്ന്  ഭീഷണിപ്പെടുത്തി. വഴങ്ങാതെ വന്നപ്പോള്‍ , സെബസ്ത്യാനോസിനെ മരത്തില്‍ ചേര്‍ത്ത് ബന്ധിച്ച് അമ്പെയ്ത് കൊല്ലാന്‍ ചക്രവര്‍ത്തി വിധിച്ചു. പടയാളികള്‍ ശിക്ഷ നടപ്പിലാക്കിയെങ്കിലും അദ്ദേഹം മരിച്ചിരുന്നില്ല. മരിക്കാറായ അദ്ദേഹത്തെ കൃസ്ത്യാനികള്‍ രഹസ്യമായി കൊണ്ടുപോയി ശുശ്രൂഷിച്ചു സുഖമാക്കി. വീണ്ടും അദ്ദേഹം കൊട്ടാരത്തില്‍ പോയി. കൊട്ടാരത്തില്‍ സെബസ്ത്യാനോസിനെ കണ്ട ചക്രവര്‍ത്തി , അദ്ദേഹത്തെ ഗദ കൊണ്ട് അടിച്ചുകൊല്ലാന്‍ കല്പിക്കുകയും പട്ടാളക്കാര്‍ ആ ക്രൂര കൃത്യം നടപ്പിലാക്കുകയും ചെയ്തു. അങ്ങനെ സെബസ്ത്യാനോസ് യേശുവിന് വേണ്ടി രക്തസാക്ഷിയായി. വിശുദ്ധ സെബസ്ത്യാനോസ് വഴിയായി നിരവധി അത്ഭുതങ്ങള്‍  നടക്കുന്നതായും രോഗശാന്തി ലഭിക്കുന്നതായും വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു . ജനുവരി 20 ആണ് വിശുദ്ധ സെബസ്ത്യാനോസിന്റെ ഓര്‍മ്മതിരുനാള്‍ ( Feast ).   തിരുനാള്‍ മംഗളാശംസകള്‍ നേരുന്നു.   

2020 ജനുവരി 1, ബുധനാഴ്‌ച

2020 പുതുവത്സര ആഘോഷം ആന്ധ്രപ്രദേശില്‍


പുതുവത്സര ആഘോഷം ആന്ധ്രപ്രദേശിലെ  ബിമഡോളു ഗ്രാമത്തില്‍
................................................................
2020 പുതുവത്സരം ആന്ധ്രപ്രദേശിലെ ബിമഡോളു ഗ്രാമത്തില്‍ ഗ്രാമവാസികളോടും വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനിലെ വൈദികരോടും തിരുമുടിക്കുന്ന് ഇടവക വികാരി ഫാ. പോള്‍ ചുള്ളിയോടും വിശ്വാസ പരിശീലന അധ്യാപകരോടുമൊപ്പമാണ് ആഘോഷിച്ചത്.
തിരുമുടിക്കുന്ന് ചെറുപുഷ്പം ഇടവകയില്‍ മിഷന്‍ ഞായര്‍ ആചരണത്തിന്‍റെ ഭാഗമായി ഇടവകയില്‍നിന്ന് സംഭരിച്ച തുക ആന്ധ്രപ്രദേശിലെ ബിമഡോളു എന്ന മിഷന്‍ ഗ്രാമത്തിന് നേരിട്ട്  നല്‍കിക്കൊണ്ട്  കാരുണ്യത്തിന്‍റെ മഹനീയ സന്ദേശം നല്‍കിയിരിക്കുകയാണ് ഇടവകക്കാര്‍. കുടിക്കാന്‍ ശുദ്ധജലമോ, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമോ ഇല്ലാത്ത ഗ്രാമമാണ് ബിമഡോളു. അവിടെ കുടിവെള്ള ശുദ്ധീകരണ പദ്ധതിക്കുവേണ്ട ഉപകരണങ്ങള്‍ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കി. വിശ്വാസ പരിശീലന പ്രധാന അധ്യാപകന്‍ ഫിജൊ പയ്യപ്പിള്ളിയുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഇടവകയിലെ വീടുകള്‍ കയറിയിറങ്ങിയാണ് തുക സംഭരിച്ചത്.  പ്രവൃത്തികൂടാത്ത വിശ്വാസം നിര്‍ജ്ജീവമാണെന്ന് ഇടവകക്കാര്‍ക്ക് ബോദ്ധ്യപ്പട്ടതുകൊണ്ടാണ് അവര്‍  പാവപ്പെട്ടവരെ സഹായിക്കാന്‍ തീരുമാനിച്ചതെന്ന്  വികാരി ഫാ. പോള്‍ ചുള്ളി പറഞ്ഞു. ഇപ്പോള്‍ ആന്ധ്ര മിഷനില്‍ സേവനംചെയ്യുന്ന തിരുമുടിക്കുന്ന് ഇടവക മുന്‍ അസിസ്റ്റന്‍റ് വികാരി ഫാ. ജോസഫ് കേളംപറമ്പില്‍ വി.സി. മുഖേനയാണ് ബിമഡോളു ഗ്രാമത്തില്‍ ശുദ്ധീകരണ പദ്ധതി നടപ്പാക്കിയത്.  വികാരി ഫാ. പോള്‍ ചുള്ളിക്കും അസിസ്റ്റന്‍റ് വികാരി ഫാ. ജിന്‍റൊ പടയാട്ടിനും വിശ്വാസ പരിശീലന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടവകക്കാര്‍ക്കും ഫാ. ജോസഫ് കേളംപറമ്പില്‍ നന്ദി പറഞ്ഞു.
എല്ലാവര്‍ക്കും പുതുവത്സര ആശംസകള്‍ നേരുന്നു.
.

2019 ഡിസംബർ 8, ഞായറാഴ്‌ച

ജൂബിലേറിയന്മാരേയും നവദമ്പതികളേയും ആദരിച്ചു

തിരുമുടിക്കുന്ന് പള്ളിയില്‍ ജൂബിലേറിയന്‍മാരേയും നവദമ്പതികളേയും ആദരിച്ചു
..................................................................
 തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയില്‍ ഗ്രേസ് റിപ്പിള്‍സിന്‍റേയും ട്രിനിറ്റി കപ്പിള്‍സ് മിനിസ്റ്ററിയുടേയും ആഭിമുഖ്യത്തില്‍ വിവാഹത്തിന്‍റെ ഇരുപത്തിയഞ്ചും അന്‍പതും വര്‍ഷങ്ങള്‍ പിന്നിട്ട ജൂബിലേറിയന്‍മാരേയും നവദമ്പതികളേയും ആദരിച്ചു. ഇന്നലെ രാവിലെ 6- 45ന് നടന്ന ആഘോഷമായ പാട്ടുകുര്‍ബ്ബാനക്ക് വികാരി ഫാ. പോള്‍ ചുള്ളി കാര്‍മ്മികത്വംവഹിച്ചു. നവദമ്പതികളും ജൂബിലേറിയന്‍മാരും കാഴ്ചസമര്‍പ്പണം നടത്തി.  പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം പാരീഷ്ഹാളില്‍ വികാരി ഫാ. പോള്‍ ചുള്ളിയുടെ അദ്ധ്യക്ഷതയില്‍ അനുമോദനയോഗംചേര്‍ന്നു. കല്ലേലി അപ്രേം- ഷൈനി ദമ്പതികളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിന് ചുള്ളി ആന്‍റണി- ഷൈനി ദമ്പതികള്‍ സ്വാഗതം പറഞ്ഞു. കൊരട്ടി ഫൊറോന പ്രൊമോട്ടര്‍ പെരുമായന്‍ ബേബി- ഡാലി ദമ്പതികള്‍ ഗ്രേസ് റിപ്പിള്‍സ് ദമ്പതി കോണ്‍ഫ്രന്‍സിനെക്കുറിച്ച് വിശദീകരിച്ചു. പറോക്കാരന്‍ ആന്‍റണി- ഷീല ദമ്പതികള്‍ ജൂബിലേറിയന്‍മാരേയും നവദമ്പതികളേയും അനുമോദിച്ചു.  ഗോള്‍ഡണ്‍ ജൂബിലേറിയന്‍ ചൂരക്കല്‍ അഗസ്റ്റിന്‍- ലീലാമ്മ ദമ്പതികള്‍, നവദമ്പതികളായ കിരണ്‍- അഞ്ചിത ദമ്പതികള്‍ എന്നിവര്‍ മറുപടി പ്രസംഗം പറഞ്ഞു. എറണാകുളം- അങ്കമാലി അതിരൂപത ട്രിനിറ്റി കപ്പിള്‍സ് മിനിസ്റ്ററി സെക്രട്ടറി തച്ചില്‍ അവരാച്ചന്‍- സിബി ദമ്പതികള്‍ അതിരൂപതയിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.  ആനിമേറ്റര്‍ സിസ്റ്റര്‍ റാണിപോള്‍, കൈക്കാരന്‍ ഷിബു തയ്യില്‍, വൈസ്ചെയര്‍മാന്‍ ഷോജിഅഗസ്റ്റിന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അസിസ്റ്റന്‍റ് വികാരി ഫാ. ജിന്‍റൊ പടയാട്ടില്‍ ജൂബിലേറിയന്‍മാര്‍ക്കും നവദമ്പതികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. പുതുശ്ശേരി ആന്‍റണി- റീന ദമ്പതികള്‍ നന്ദി പറഞ്ഞു. വിതയത്തില്‍ ചുമ്മാര്‍- മേരി ദമ്പതികള്‍, ചെറ്റാനിയില്‍ ജോസ്- തങ്കം ദമ്പതികള്‍, പള്ളിപ്പാടന്‍ ജോസ്- എല്‍സി ദമ്പതികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി.    യോഗത്തിനുശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു

2019 നവംബർ 30, ശനിയാഴ്‌ച

തിരുമുടിക്കുന്ന് പള്ളിയില്‍ ശ്രാദ്ധതിരുനാള്‍ 2019 നവംബര്‍ 30ന്



തിരുമുടിക്കുന്ന് പള്ളിയില്‍ ശ്രാദ്ധതിരുനാള്‍ സമാപിച്ചു
 ചെറുപുഷ്പ  ദേവാലയത്തില്‍ മരിച്ചവര്‍ക്കായുള്ള ശ്രാദ്ധതിരുനാള്‍ വിവിധ പരിപാടികളോടെ സമാപിച്ചു. വൈകിട്ട് ആറിന് ഇടവക വികാരി ഫാ. പോള്‍ ചുള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ റാസക്കുര്‍ബ്ബാന നടന്നു. അസിസ്റ്റന്‍റ് വികാരി ഫാ. ജിന്‍റൊ പടയാട്ടില്‍, കൊരട്ടി ഫൊറോന അസിസ്റ്റന്‍റ് വികാരി ഫാ. സിറിള്‍ കൈതക്കളം, ഫാ. അഗസ്റ്റിന്‍ മുണ്ടിയത്ത് സി.എം.എഫ് എന്നിവര്‍ സഹകാര്‍മ്മികരായി.  കഴിഞ്ഞ ഒരു വര്‍ഷം  ഇടവകയില്‍നിന്ന് മരിച്ചുപോയവരുടെ ബന്ധുക്കള്‍ കാഴ്ചസമര്‍പ്പണം നടത്തി. വിശുദ്ധ കുര്‍ബ്ബാനക്കുശേഷം നടന്ന ശ്രാദ്ധഊട്ടില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. അസിസ്റ്റന്‍റ് വികാരി ഫാ. ജിന്‍റൊ പടയാട്ടില്‍ ഊട്ടുനേര്‍ച്ച വെഞ്ചിരിച്ചു. കൈക്കാരന്മാരായ ഷിബു തയ്യില്‍, ജോസ് നെല്ലിപ്പിള്ളി, കുടുംബയൂണിറ്റ് കേന്ദസമിതി വൈസ്ചെയര്‍മാന്‍ ഷോജിഅഗസ്റ്റിന്‍, ജോയിന്‍റ് കണ്‍വീനര്‍ ഫ്രാന്‍സീസ് പനംകുളം, കെ.ഒ. പോളി, ഷാജി മാളിയേക്കല്‍, ഭക്തസംഘടനാ പ്രതിനിധികള്‍, വിശ്വാസ പരിശീലന അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി. ശ്രാദ്ധതിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോസഫ് മഞ്ഞളി നന്ദി പറഞ്ഞു.

ക്രിസ്തുമസ്സും പുതുവത്സര ചിന്തകളും

ക്രിസ്തുമസ്സും പുതുവത്സര ദിനവും- ചില ചിന്തകള്‍......                     

ക്രിസ്തുമസ്സിന് മുന്നോടിയായി രക്ഷകനായ യേശുക്രിസ്തുവിനെ എതിരേല്കാന്‍ മിക്കവാറും എല്ലാ ക്രിസ്തുമത വിഭാഗങ്ങളും ഒരുങ്ങാറുണ്ട്. കത്തോലിക്കര്‍ ഡിസംബര്‍ 1മുതല്‍ ക്രിസ്തു ജനിച്ച ദിവസം എന്ന് വിശ്വസിക്കപ്പെടുന്ന ഡിസംബര്‍ 25 വരെ 25 ദിവസം നോമ്പ് നോക്കിയാണ് ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്. കത്തോലിക്കാ വിശ്വാസികളുടെ ആരാധനാ ക്രമത്തില്‍ ' ആഗമന കാലം' ( Advent Season) എന്നാണ് ഈ കാലഘട്ടം അറിയപ്പെടുന്നത്. കത്തോലിക്കാ സഭയിലെ സീറോമലബാര്‍ റീത്തില്‍ ഈ കാലഘട്ടത്തെ ' മംഗള വാര്‍ത്താ കാലം ' എന്ന് പറയുന്നു. ആരാധനാക്രമം ആരംഭിക്കുന്നത് മംഗള വാര്‍ത്താക്കാലത്തോടുകൂടിയാണ്. യേശുവിന്റെ രക്ഷാകര ചരിത്രത്തിലെ സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് കത്തോലിക്കാ സഭയിലെ സീറോമലബാര്‍ റീത്തില്‍ ആരാധനാക്രമം ക്രമീകരിച്ചിട്ടുള്ളത്.
പിതാവായ ദൈവം മനുഷ്യവര്‍ഗ്ഗത്തോടുള്ള അനന്ത സ്നേഹത്തിന്റെ അടയാളമായി മനുഷ്യരെ രക്ഷിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനായ യേശുവിനെ ഈ ലോകത്തിലേക്ക് അയച്ചുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. യേശുക്രിസ്തു നല്‍കുന്ന രക്ഷ പാപത്തില്‍ നിന്നുള്ള രക്ഷയാണ്. വിശ്വാസം കൊണ്ട് മാത്രം ആരും രക്ഷപ്പെടുകയില്ല. പ്രവര്‍ത്തിയില്ലാത്ത വിശ്വാസം വിശ്വാസമല്ല. വിശ്വാസവും സ്നേഹപൂര്‍ണ്ണമായ പ്രവര്‍ത്തനവും സമന്വയിപ്പിക്കുമ്പോളാണ് രക്ഷയുടെ സദ് വാര്‍ത്ത അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.

  രക്ഷകനായ യേശുവിനെ പ്രതീക്ഷിച്ചുകൊണ്ടുള്ള ഈ കാലഘട്ടത്തില്‍ ( ഇരുപത്തിയഞ്ച് നോമ്പ് ) ഉപവാസം, ഇഷ്ട വസ്തുക്കള്‍ വര്‍ജ്ജിക്കല്‍, മാംസം വര്‍ജ്ജിക്കല്‍, ആശയടക്കം, ദാനധര്‍മ്മം ചെയ്യല്‍ തുടങ്ങിയവ ചെയ്തുകൊണ്ട് ക്രൈസ്തവര്‍ ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങുന്നു. ആത്മപരിശോധനക്കുള്ള അവസരമായിട്ടാണ് ക്രൈസ്തവര്‍ ഈ അവസരം ഉപയോഗിക്കുന്നത്.

                   വീണ്ടും ഒരിക്കല്‍കൂടി ക്രിസ്തുമസ്സും പുതുവത്സര ദിനവും വന്നെത്തുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം മാനവരാശിക്ക് നല്‍കികൊണ്ട് ഒരു ക്രിസ്തുമസ് കൂടി എത്തിചേരുന്നു. ലോക നന്മക്കായി ദൈവ പുത്രനായ യേശു ഒരു പുല്‍ക്കൂട്ടില്‍ ജനിക്കുന്നു. മനുഷ്യ വര്‍ഗ്ഗത്തിന്റെ മുഴുവന്‍ രക്ഷക്കായി ദൈവം, താന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം, തന്റെ കരുണയിലും സ്നേഹത്തിലും സ്വന്തം പുത്രനെ ലോകത്തിലേക്ക് അയക്കുന്ന സുദിനം. അതാണ് ക്രിസ്തുമസ്സ്. ക്രിസ്തുവിന്റെ സാന്നിധ്യം ഇന്നും എല്ലായിടത്തും ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കുന്നതുകൊണ്ടാണ് ക്രിസ്തുമസ്സ് ഇന്നും എക്കാലവും ആഘോഷിക്കപ്പെടുന്നത്. ലാളിത്യത്തിന്റെ, എളിമയുടെ തിരുനാള്‍ ആണ് ക്രിസ്തുമസ്. ദൈവപുത്രന്‍ പുല്‍ക്കൂട്ടില്‍ ജനിക്കുന്നു എന്നത് അതാണ് സൂചിപ്പിക്കുന്നത്. പക്ഷെ, ഭൗതിക കാരൃങ്ങളുമായി ബന്ധപ്പെടുത്തി ക്രൈസ്തവ വിശ്വാസത്തെ നമ്മില്‍ പലരും കാണുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാലിതൊഴുത്തില്‍ പിറന്ന യേശുവിനെ മനുഷ്യകുലത്തിന്റെ രക്ഷകനായി നാം അംഗീകരിച്ചിരുന്നെങ്കില്‍ ഈ  ഭൗതിക നേട്ടങ്ങളുടെ പുറകെ ഞാനടക്കം ഓടുമായിരുന്നോ?. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ദൈവവിശ്വാസത്തെ ഉപയോഗിക്കുമായിരുന്നോ?. വ്യക്തിഗതമായ നേട്ടങ്ങള്‍ക്കു വേണ്ടി വിശ്വാസത്തെ പരിഗണിക്കുന്ന സംസ്കാരത്തിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു. ആത്മീയവാദികളായ നാം ലൗകീകതയുടെ, ആഡംബരങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്‍റെ അര്‍ത്ഥശൂന്യത മനസ്സിലാക്കണം. കമ്പോള  സംസ്ക്കാരത്തിന്‍റെ കരാളഹസ്തങ്ങളില്‍പ്പെട്ട് വ്യക്തികളും സമൂഹവും മതങ്ങള്‍പോലും ഇന്ന് ആഡംബരത്തിലേക്ക്, ധാരാളിത്തത്തിലേക്ക് നയിക്കപ്പെടുകയാണ്.  ഇവിടെയാണ് ക്രിസ്തുമസ് പ്രസക്തമാകുന്നതും ക്രിസ്തുമസ്സിന്‍റെ സന്ദേശം നമ്മുടെ ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും.

   ലോകത്തില്‍ വിവിധ കാലഗണനാ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രിസ്തുവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതല്‍ ആളുകള്‍ പുതുവത്സരം ആഘോഷിക്കുന്നത്. ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടാകുന്നതിന് കാലം അല്ലെങ്കില്‍ സമയം എന്ന സങ്കല്‍പ്പത്തിനു പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആഘോഷങ്ങള്‍ വേണ്ടതുതന്നെയാണ്. എന്നാല്‍, ഇക്കാലത്ത് ആഘോഷങ്ങള്‍ പ്രത്യേകിച്ച്, പുതുവത്സരാഘോഷം അതിരു വിടുന്നുണ്ടോ?. മത പാരമ്പരൃം വളരെയേറെയുള്ള, സംസ്ക്കാര സമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ പോലും പുതുവത്സരാഘോഷത്തിന്റെ മറവില്‍ എത്രമാത്രം അനിഷ്ട സംഭവങ്ങളാണ് അരങ്ങേറുന്നത്.! എന്നാല്‍, പുതുവത്സരാരംഭത്തില്‍ പുതിയ നല്ല തീരുമാനങ്ങള്‍ എടുക്കുന്നവരും തങ്ങളിലുള്ള ദുഃശ്ശീലങ്ങളെ മാറ്റി പുതിയ മനുഷ്യരാകുന്നതിന് ശ്രമിക്കുന്നവരും ഉണ്ട്. ആയുസില്‍ നിന്ന് ഒരു വര്‍ഷം കൊഴിഞ്ഞു പോകുമ്പോള്‍ മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു എന്നും നമുക്ക് ചിന്തിക്കാം. ഒരു കണക്കെടുപ്പിന്റെ ദിനം കൂടിയാകണം പുതുവര്‍ഷാരംഭ ദിനം. എന്ത് നേടി, എന്ത് നഷ്ടപ്പെട്ടു എന്ന് നമുക്ക് വിലയിരുത്താം. മരണത്തിലേക്കുള്ള യാത്രയില്‍ പിന്നിടുന്ന സൂചികാഫലകങ്ങളാണ് പുതുവത്സര ദിനങ്ങള്‍. അവിടെ നിന്ന് തിരിഞ്ഞു നോക്കി ചരിത്രം പഠിച്ചാല്‍ പുതിയ ചരിത്രം രചിക്കാം. ഈ ഭൂമിയിലെ ജീവിതത്തില്‍ ഒരു വര്‍ഷം കൂടി തികയ്ക്കാന്‍ ദൈവം ആയുസ്സും ആരോഗ്യവും തന്നതിനെ ഓര്‍ത്ത് നമുക്ക് ദൈവത്തിന് നന്ദി പറയാം. ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞുപോയി എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്നലെകളിലെ നമ്മുടെ തെറ്റുകളെ തിരുത്തിക്കൊണ്ട്, നന്മകളെ പരിപോഷിപ്പിച്ചുകൊണ്ട്, വരാനിരിക്കുന്ന നാളെകളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്, ഇന്നുകളില്‍ നമുക്ക് ജീവിക്കാം.

    എല്ലാവര്‍ക്കും ക്രിസ്തുമസ്സിന്‍റേയും പുതുവത്സരത്തിന്‍റേയും ആശംസകള്‍ നേരുന്നു. ആഗോള കുടുംബ ദിനം( Global Family Day) കൂടിയാണ് ജനുവരി 1. സമാധാനവും എെശ്വരൃവും എല്ലാവര്‍ക്കും ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
★★★★★★★★★★★★★★★★★★★★

2019 ഓഗസ്റ്റ് 25, ഞായറാഴ്‌ച

പ്രകൃതി ദുരന്ത പ്രദേശങ്ങളിലേക്ക് .....

ഒരു മഹാപ്രളയത്തിന്‍റെ ഓര്‍മ്മകള്‍ മായുംമുന്‍പേ  മറ്റൊരു ദുരിതപ്പെയ്ത്തും പ്രളയവും ആഞ്ഞടിച്ചപ്പോള്‍ തങ്ങളാലാവുന്ന സഹായങ്ങളുമായി തിരുമുടിക്കുന്നുകാരും മലപ്പുറം ജില്ലയിലെ നിലമ്പൂരുള്ള കവളപ്പാറ, ഭൂദാനം പ്രദേശത്തെത്തി. 2019 ഓഗസ്റ്റ് 8 വ്യാഴം കവളപ്പാറക്കാര്‍ക്ക് ഒരു ദുരന്ത ദിനമായിരുന്നു. നിലമ്പൂരിനടുത്തുള്ള പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ കവളപ്പാറ മുത്തപ്പന്‍കുന്നിന്‍റെ അടിവാരത്തേക്ക് ഒഴുകിയടിഞ്ഞ മണ്ണിനോടും പാറക്കല്ലുകളോടുമൊപ്പം ഒലിച്ചുപോയത് വളര്‍ത്തുമൃഗങ്ങളോടൊപ്പം മനുഷ്യ ജീവിതങ്ങള്‍ കൂടിയായിരുന്നു. ഓഗസ്റ്റ് 8 വൈകുന്നേരം 7- 30 വരെ സാധാരണ ലോകത്ത് തന്നെയായിരുന്നു കവളപ്പാറക്കാരും. ശക്തമായ പേമാരിമൂലം ആ പ്രദേശത്ത് രണ്ടു ദിവസം മുന്‍പ്തന്നെ വൈദ്യുതിബന്ധം നിലച്ചിരുന്നു. സന്ധ്യക്ക് ഏഴരയോടെ കനത്ത് വര്‍ഷിക്കുന്ന പേമാരിയിലും കാറ്റിലും ആ മഹാ ദുരന്തത്തില്‍ അകപ്പെടുകയായിരുന്നു കവളപ്പാറ കോളനി നിവാസികള്‍.