.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2018, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

തിരുമുടിക്കുന്ന് വടക്കേ കപ്പേളയില്‍ തിരുനാള്‍ 2018 സെപ്റ്റംബര്‍ 30

തിരുമുടിക്കുന്ന് വടക്കേ കപ്പേളയില്‍ വിശുദ്ധ അന്തോണീസിന്‍റെ തിരുനാള്‍ സെപ്റ്റംബര്‍ 30 ഞായറാഴ്ച ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായ നവനാള്‍ നൊവേന ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് 5- 30ന് കൊരട്ടി ഫൊറോന വികാരി ഫാ. എബ്രഹാം ഓലിയാപ്പുറത്തിന്‍റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബ്ബാന, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. ഫാ. വര്‍ഗ്ഗീസ് പന്തല്ലൂക്കാരന്‍ സി.എം.ഐ. വചനസന്ദേശം നല്‍കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കും.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ