.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2018, ഒക്‌ടോബർ 31, ബുധനാഴ്‌ച

കേരളപ്പിറവിദിനത്തില്‍ മാനേജരും തിരുമുടിക്കുന്ന് പള്ളിവികാരിയുമായ റവ. ഫാ. പോള്‍ ചുള്ളി സ്കൂളുകളില്‍

കേരളപ്പിറവി ദിനവും  മാത്റ്ഭാഷാ ദിനവുമായ നവംബര്‍ 1ന് മാനേജരും തിരുമുടിക്കുന്ന് ഇടവക വികാരിയുമായ റവ. ഫാ. പോള്‍ ചുള്ളി  തിരുമുടിക്കുന്ന് വാലുങ്ങാമുറിയിലെ HMLP സ്കൂളും മുടപ്പുഴ St.Mary's സ്കൂളും സന്ദര്‍ശിക്കുന്നു.
                                   വാലുങ്ങാമുറി സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി അഗസ്ററിന്‍ ടി.വി (ഉണ്ണി) എഴുതിയ കവിത ' കൈത്താങ്ങ് '.      മലയാള ഭാഷാദിനത്തില്‍  ......
                                                                            'കൈത്താങ്ങ്'
                                                                          .........................
'പ്രളയം പ്രളയം മഹാ പ്രളയം    ( 2)
മനുഷ്യന്‍റെ ക്രൂരത കണ്ടുനില്കാനാവാതെ
തേങ്ങിക്കരയുന്ന ഈശ്വരനും
ജാതിയുടെ പേരില്‍ മതത്തിന്‍റെ പേരില്‍
പാര്‍ട്ടിയുടെ പേരില്‍ നിറത്തിന്‍റെ പേരില്‍
കൊടിയുടെ പേരില്‍ ചിഹ്നത്തിന്‍റെ പേരില്‍
തമ്മില്‍തല്ലി ചോരപ്പുഴയൊരുക്കുന്ന
മനുഷ്യന്‍റെ ക്രൂരത കാണാന്‍ കഴിയാതെ
മാനത്തില്‍ നീരുറവ തുറന്നു തമ്പുരാന്‍
ഭൂമിയെ മൂടി ജലപ്രളയത്താല്‍
ഭീതിപൂണ്ട മനുഷ്യര്‍
നെട്ടോട്ടമോടി തലങ്ങുംവിലങ്ങും
ജാതിനോക്കാതെ മതം നോക്കാതെ
കിട്ടിയ കരങ്ങള്‍ ദൈവത്തിന്‍ കരങ്ങളായ്
കിട്ടിയോരിടം  ദൈവത്തിന്‍ ആലയമായ്
നാനാജാതി മതസ്ഥരും ഒരുമയോടെ പ്രാര്‍ത്ഥിച്ചു
ഇതുകണ്ട ദൈവം സന്തോഷാധിക്യത്താല്‍
ആകാശവിതാനം ശാന്തമാക്കി
ഒരു നവകേരളം ഒരു പുതുസമൂഹം
ഒരുമയോടെ കൈകോര്‍ത്തു'

നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മുടപ്പുഴ സെന്‍റ് അല്‍ഫോന്‍സ പള്ളി

തിരുമുടിക്കുന്ന് ഇടവകയില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ചിറങ്ങര മുടപ്പുഴ സെന്‍റ് അല്‍ഫോന്‍സ പള്ളിയുടെ പണികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

ട്രാഫിക് വാരാചരണം തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍

ട്രാഫിക് വാരാചരണം തിരുമുടിക്കുന്ന് പി.എ്.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍. ഒക്ടോബര്‍ 24മുതല്‍ 30വരെ സംസ്ഥാനത്ത് ട്രാഫിക് വാരാചരണം സംഘടിപ്പിച്ചതിന്‍റെ ഭാഗമായി തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിലെ വിദ്യാര്‍ത്ഥികള്‍ ചിറങ്ങര പെട്രോള്‍ പമ്പില്‍ ട്രാഫിക് ബോധവല്‍ക്കരണം നടത്തി. ഹെല്‍മെറ്റും സീറ്റുബെല്‍റ്റും ധരിച്ചുവരുന്നവരെ അഭിനന്ദിക്കുകയും മിഠായികള്‍ വിതരണംചെയ്യുകയുംചെയ്തു. നിയമങ്ങള്‍ തെറ്റിച്ച് വരുന്നവരെ ഉപദേശിക്കുകയും ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുകയുംചെയ്തു. NSS പ്രോഗ്രാം ഓഫീസര്‍ ജോസ്മാത്യു, അസിസ്റ്റന്‍റ് പ്രോഗ്രാം ഓഫീസര്‍ അനിതാജോര്‍ജ്ജ് തുടങ്ങിയവര്‍ നേത്റ്ത്വംനല്‍കി.

തിരുമുടിക്കുന്ന് പി.എസ്.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദേശീയോദ്ഗ്രഥനദിനവും ദേശീയ സമ്പാദ്യദിനവും ആചരിച്ചു

തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ നേത്റ്ത്വത്തില്‍ ദേശീയ സമ്പാദ്യദിനവും ദേശീയോദ്ഗ്രഥന ദിനവും ആചരണത്തിന്‍റെ ഭാഗമായി വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പോസ്റ്റ്ഓഫീസ് സേവിങ്സ് എക്കൗണ്ടില്‍ ചേര്‍ത്തു. കൊരട്ടി ഇൗസ്റ്റ് പോസ്റ്റ്മാസ്റ്റര്‍ പ്രദീപില്‍നിന്ന് ആദ്യത്തെ പാസ്സ്ബുക്ക് സ്വീകരണ പരിപാടിക്ക് പ്രിന്‍സിപ്പാള്‍ ടി.ജെ. സിജൊ, എന്‍.എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ ജോസ്മാത്യു, അസിസ്റ്റന്‍റ് പ്രോഗ്രാം ഓഫീസര്‍ അനിതാജോര്‍ജ്ജ്, വിദ്യാര്‍ത്ഥികളായ എബിന്‍പോള്‍, മ്റ്ദുല എ മനു, ലൂയിമോന്‍ആന്‍റണി, പി.ടി.എ. വൈസ്പ്രസിഡന്‍റ് ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്കുള്‍ മാനേജരും തിരുമുടിക്കുന്ന് പള്ളിവികാരിയുമായ ഫാ. പോള്‍ ചുള്ളി വിദ്യാര്‍ത്ഥികള്‍ക്ക് പാസ്സ്ബുക്കുകള്‍ വിതരണംചെയ്തു.

2018, ഒക്‌ടോബർ 27, ശനിയാഴ്‌ച

2018, ഒക്‌ടോബർ 24, ബുധനാഴ്‌ച

ഫാ. ഡേവീസ് ചിറമേലിന് തിരുമുടിക്കുന്നിലേക്ക് സ്വാഗതം

റവ.ഫാ. ഡേവീസ് ചിറമേല്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന സന്ദേശവുമായി തിരുമുടിക്കുന്നില്‍ ....................................................................................................................................... കാന്‍സര്‍ എന്ന മാരക രോഗത്തെ പ്രതിരോധിക്കാന്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന സന്ദേശവുമായി 'ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടില്‍' പദ്ധതിയുമായി റവ.ഫാ.ഡേവീസ് ചിറമേല്‍ തിരുമുടിക്കുന്ന് പി.എസ്.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തുന്നു. 2010 ഒക്ടോബര്‍ 26ന് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സെമിനാര്‍ നയിക്കുന്നു. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ ചെയര്‍മാനാണ് അദ്ദേഹം. ഒരാള്‍ക്ക് സ്വന്തം കിഡ്നി സൗജന്യമായി ദാനംചെയ്ത ഇന്‍ഡ്യയിലെ ആദ്യത്തെ വ്യക്തിയാണ് ഫാ. ഡേവീസ് ചിറമേല്‍. 1960 ഡിസംബര്‍ 30ന് ചിറമേല്‍ ചാക്കുണ്ണിയുടേയും കൊച്ചന്നത്തിന്‍റേയും മകനായി ത്റ്ശൂര്‍ അരണാട്ടുകരയില്‍ ജനിച്ചു. 1988 ഡിസംബര്‍ 30ന് ത്റ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്തയായിരുന്ന റവ. ഡോ. ജോസഫ് കുണ്ടുകുളത്തിന്‍റെ കൈവയ്പ് ശുശ്രൂഷയാല്‍ പൗരോഹിത്യം സ്വീകരിച്ചു. Accident Care and Transport Service(ACTS)ന്‍റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. Email= frdavischiramel@gmail.com ; Web= www.frdavischiramel.com . അന്യര്‍ക്കായി ജീവിക്കുക എന്ന ദൈവവചനം യാഥാര്‍ത്ഥ്യമാക്കിയ നല്ല ഇടയനായ ഫാ.ഡേവീസ് ചിറമേല്‍ മാനവസ്നേഹത്തിന്‍റെ ഉദാത്ത മാത്റ്കയാണ്. സഹജീവികളോട് കരുണകണിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കലാണ് അവയവദാനംകൊണ്ട് അദ്ദേഹം ലക്ഷ്യംവക്കുന്നത്. മരിച്ചുമണ്ണടിഞ്ഞുകഴിഞ്ഞാലും നമ്മള്‍ ഓര്‍മ്മിക്കപ്പെടേണ്ടതിന് മറ്റുള്ളവരുടെ ശരീരഭാഗങ്ങളായി ജീവിക്കുക എന്നതിനേക്കാള്‍ നല്ലൊരു മാര്‍ഗ്ഗമില്ല. അതോടൊപ്പം, അവയവദാനംകൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു ജീവിതം കൊടുക്കുവാന്‍ കഴിയുകയുംചെയ്യും. കാന്‍സര്‍ എന്ന മാരക രോഗത്തെ പ്രതിരോധിക്കാന്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന സന്ദേശവുമായി തിരുമുടിക്കുന്നിലെത്തുന്ന ഫാ. ഡേവീസ് ചിറമേല്‍ അച്ചന് ഹ്റ്ദയംനിറഞ്ഞ സ്വാഗതം. അച്ചന് സര്‍വ്വവിധ ആയുരാരോഗ്യങ്ങളും സര്‍വ്വേശ്വരന്‍ നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.

2018, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ഒക്ടോബര്‍ 29. ശ്രീ വര്‍ഗ്ഗീസ് ജെ. മാളിയേക്കല്‍ ചരമ ദിനം

ഞാനുറങ്ങാന്‍ പോകും ...

കൃസ്ത്യന്‍ ഭക്തി ഗാന രചയിതാവ്, നാടക കൃത്ത്, നാടക ഗാന രചയിതാവ്, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനായ ശ്രീ വര്‍ഗ്ഗീസ് ജെ. മാളിയേക്കല്‍ 1918ല്‍ ആലപ്പുഴ ജില്ലയില്‍,കുട്ടനാട്ടില്‍ ജനിച്ചു . മലയാളം പണ്ഡിറ്റ് ആയിരുന്ന അദ്ദേഹം തിരുമുടിക്കുന്ന് സ്കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു . ഭാരൃ നിര്‍മ്മല. അന്നത്തെ കാലത്ത് അദ്ധ്യാപക വൃത്തിയില്‍ നിന്ന് കിട്ടുന്ന ചെറിയ ശമ്പളവും , കലാകാരിയായ നിര്‍മ്മല ടീച്ചര്‍ കുട്ടികളെ നൃത്തവും ഗാനവും പഠിപ്പിച്ച് കിട്ടുന്ന പണവും കൊണ്ട് ജീവിച്ച് പോന്നു. 1950കളിലും 1960കളിലും എഴുതിയവയാണ് അദ്ദഹത്തിന്റെ ഗാനങ്ങള്‍. ഗാനങ്ങള്‍ എഴുതിയാല്‍ ഇക്കാലത്തേപ്പോലെ പ്രസാധകരെ കണ്ടെത്താനോ പ്രസിദ്ധീകരിക്കാനോ അന്ന് സംവിധാനങ്ങളില്ല. മാത്രവുമല്ലാ, കത്തോലിക്കാ സഭക്കുവേണ്ടിയാണ് കൂടുതലും എഴുതികൊണ്ടിരുന്നത്. സഭ അദ്ദേഹത്തെ കാരൃമായി പരിഗണിച്ചോയെന്ന് സംശയവുമാണ്. എങ്കിലും , അദ്ദേഹത്തിന്റെ കുറച്ച് ഗാനങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. `യേശുവിന്‍ ആത്മാവേ ', `സര്‍വ്വേശ്വരാ വാഴുക', `ആരാധിച്ചീടുന്നേഴ ഞാന്‍ ' തുടങ്ങി നിരവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട് .  `` ഞാനുറങ്ങാന്‍ പോകും മുമ്പായി '' എന്നു തുടങ്ങുന്ന സുപരിചിതമായ ഗാനം അദ്ദേഹം എഴുതിയതായിട്ടാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

                                                     കത്തോലിക്കാ സഭയിലെ വി.കുര്‍ബ്ബാന , മൃതസംസ്കാരം തുടങ്ങിയവക്ക് പാടുന്ന പല പാട്ടുകളും ശ്രീ വര്‍ഗ്ഗീസ് ജെ. മാളിയേക്കല്‍ രചിച്ചതാണ്. ലത്തിന്‍ കത്തോലിക്കാ വിഭാഗത്തിനു വേണ്ടിയാണ് അദ്ദേഹം കൂടുതല്‍ ഗാനങ്ങള്‍ എഴുതിയിട്ടുള്ളത്. 1998 ഒക്ടോബര്‍ 29ന് തിരുമുടിക്കുന്നില്‍ വച്ച് അദ്ദേഹം , തിരുമുടിക്കുന്നുകാരുടെ പ്രിയങ്കരനായ മലയാള മാഷ്, അന്തരിച്ചു . 1998 ലെ കെ. സി. ബി.സി. യുടെ മാധ്യമ അവാര്‍ഡ് മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . അതു കൂടാതെ `ചവറ കുരൃാക്കോസ് ഏലിയാസ് അവാര്‍ഡ് ' ആദ്യമായി നേടിയ ആളാണ് അദ്ദേഹം. [ ഇപ്പോള്‍ വിശുദ്ധനാണ് ഫാ.ചവറ കുരൃാക്കോസ് ഏലിയാസ് ]. ശ്രീ വര്‍ഗ്ഗീസ് ജെ. മാളിയേക്കല്‍ സാറിന്റെ പാവന സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

ഞാനുറങ്ങാന്‍ പോകും ...

2018, ഒക്‌ടോബർ 14, ഞായറാഴ്‌ച

പ്ലാസ്റ്റിക് വിമുക്ത തിരുമുടിക്കുന്ന്

പ്ലാസ്റ്റിക് വിമുക്ത ഗ്രാമത്തിനായി തിരുമുടിക്കുന്ന് ഇടവകക്കാര്‍ അണിചേര്‍ന്നു .
തിരുമുടിക്കുന്ന്  ചെറുപുഷ്പം ഇടവകയില്‍ 'പരിസര മലിനീകരണം പ്രക്റ്തിയുടെ നാശം' എന്നോര്‍മ്മപ്പെടുത്തിക്കൊണ്ട് വിശ്വാസ പരിശീലനത്തിന അധ്യാപകരും വിദ്യാര്‍ത്ഥികളും ഗാന്ധിജയന്തി ദിനത്തില്‍ മുഴുവന്‍ വീടുകളിലും കയറിയിറങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. ഇവ വിറ്റുകിട്ടുന്ന തുക കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് വികാരി ഫ. പോള്‍ ചുള്ളി പറഞ്ഞു. സഹവികാരി ഫാ. മാത്യു വാരിക്കാട്ടുപാടം, വിശ്വാസ പരിശീലനത്തിന പ്രധാന അധ്യാപകന്‍ ഫിജൊജോണ്‍, ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് തുടങ്ങിയവര്‍ കുടുംബയൂണിറ്റുകള്‍ കേന്ദ്രീകരിച്ച് വീടുവീടാന്തരം കയറിയിറങ്ങി പ്ലാസ്റ്റിക് ശേഖരണത്തിന് നേത്റ്ത്വംനല്‍കി. മാലിന്യ ശേഖരണത്തിന് നേത്റ്ത്വംനല്‍കിയ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും സഹകരിച്ച ഇടവകക്കാരേയും വികാരി അഭിനന്ദിച്ചു.

2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

കൊരട്ടിമുത്തിയുടെ തിരുനാള്‍ - ദീപിക സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു


2018 ലെ കൊരട്ടിമുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് ദീപിക സ്റ്റാള്‍ കൊരട്ടി ഫൊറോന വികാരി റവ. ഫാ. എബ്രഹാം ഓലിയാപ്പുറം ഉദ്ഘാടനംചെയ്തു. തിരുമുടിക്കുന്ന് ഇടവക വികാരി ഫാ. പോള്‍ ചുള്ളി സമീപം. എല്ലാവര്‍ക്കും തിരുനാള്‍ മംഗളങ്ങളും പ്രാര്‍ത്ഥനകളും ആശംസിക്കുന്നു.

ജൂബിലേറിയന്‍ റവ.ഫാ.പോള്‍ ചുള്ളി സാമൂഹ്യസേവനരംഗത്ത്

ജൂബിലേറിയന്‍ റവ.ഫാ.പോള്‍ ചുള്ളി സമരങ്ങള്‍ക്കൊപ്പം സാധുജന സേവനങ്ങള്‍ക്കും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പിലാണ്. തിരുമുടിക്കുന്ന് പള്ളിയുടെ പ്ലാറ്റിനം ജൂബിലി 2014ല്‍ അതിമനോഹരവും ഭക്തിനിര്‍ഭരവുമായി ആഘോഷിക്കുവാന്‍ അച്ചന്‍ നേത്റ്ത്വംനല്‍കി. സമാപന സമ്മേളനം ഉദ്ഘാടനംചെയ്തത് സീറോമലബാര്‍ സഭയുടെ തലവനും കര്‍ദ്ദിനാളുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി ശ്രേഷ്ഠ മെത്രാപ്പോലീത്തയായിരുന്നു. ജൂബിലി വര്‍ഷത്തില്‍ നിരവധി കാരുണ്യപ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിക്കുകയും അവ സമയബന്ധിതമായി നടപ്പിലാക്കുകയുംചെയ്തു. അച്ചന്‍റെ നേത്റ്ത്വത്തില്‍ ചെയ്ത കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉത്തമ ഉദാഹരണമാണ് 2018 ആഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ഇടവകക്കാര്‍ പ്രളയബാധിതര്‍ക്ക് ചെയ്ത സേവനങ്ങള്‍. കേരളം മുഴുവന്‍ പ്രളയക്കെടുതിയില്‍ മരണഭീതിയില്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാരിന്‍റേയോ, മറ്റേതെങ്കിലും അധികാരികളുടേയൊ ഉത്തരവിനൊന്നും കാത്തുനില്‍ക്കാതെ പ്രളയബാധിതര്‍ക്ക് തിരുമുടിക്കുന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സുരക്ഷിതമായ താമസസ്ഥലവും, മരുന്നും ഭക്ഷണവും ഒരുക്കികൊടുത്തു ഇടവകക്കാര്‍. ഒരാഴ്ചയിലധികംകാലം സുരക്ഷിതരായി കഴിഞ്ഞ പ്രളയബാധിതര്‍ പ്രളയം കഴിഞ്ഞപ്പോള്‍ അവരവരുടെ നാട്ടിലേക്ക് തിരിച്ചുപോയി. ഇടവക ജനങ്ങളില്‍നിന്ന് സംഭരിച്ച പണംകൊണ്ട് പ്രളയബാധിത പ്രദേശങ്ങളായ അയിരൂര്‍, ചെറുകടപ്പുറം, അന്നനാട്, കാടുകുറ്റി, സമ്പാളൂര്‍, മേലൂര്‍ ഡിവൈന്‍ കോളനി തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ വിതരണംചെയ്ത് മനുഷ്യസ്നേഹത്തിന്‍റെ മഹനീയ മാത്റ്കയായിമാറി. സേവനങ്ങള്‍ക്കിടയിലും അനീതിക്കെതിരെ പോരാടാന്‍ മടിക്കുകയോ, ആരെയെങ്കിലും ഭയപ്പെടുകയോ ചെയ്യുന്നില്ല ചുള്ളിയച്ചന്‍. ആരാലും ആശ്രയമില്ലാതെ തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രിയില്‍ കഴിയുന്ന അന്തേവാസികള്‍ക്കും സമീപവാസികള്‍ക്കും ദോഷകരമായി ബാധിക്കുമെന്ന് സംശയിക്കുന്ന രീതിയില്‍, പ്രളയ മാലിന്യങ്ങളും, പ്ലാസ്റ്റിക് വേസ്റ്റുകളും ആശുപത്രി വളപ്പില്‍ സംഭരിക്കുവാന്‍ അധികാരികള്‍ തീരുമാനമെടുത്തപ്പോള്‍ അതിനെതിരെ പോരാടുവാന്‍ അച്ചന്‍ മുന്‍പില്‍ നില്‍ക്കുകയും നാട്ടുകാരുടെ എതിര്‍പ്പുമൂലം അധികാരികള്‍ ആ ഉദ്യമത്തില്‍നിന്ന് പിന്‍മാറുകയുംചെയ്തു. പൗരോഹിത്യത്തിന്‍റെ ജൂബിലി ആഘോഷിക്കുന്ന റവ. ഫാ.ചുള്ളിക്ക് എല്ലാവിധ ആയുരാരോഗ്യങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

സില്‍വര്‍ ജൂബിലേറിയന്‍ റവ. ഫാ. പോള്‍ ചുള്ളി

സമര്‍പ്പിത ജീവിതത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിട്ട റവ. ഫാ. പോള്‍ ചുള്ളി ദൈവ മഹത്വത്തിനായി സേവനംചെയ്യുവാന്‍ മനസ്സിലുറപ്പിച്ചുകൊണ്ട് 1994 ഏപ്രില്‍ 11ന് മാര്‍ ജേക്കബ്ബ് മനത്തോടത്ത് പിതാവില്‍നിന്ന് കൈവയ്പ് ശുശ്രൂഷയിലൂടെ വൈദികപട്ടം സ്വീകരിച്ച റവ. ഫാ. പോള്‍ ചുള്ളി സമര്‍പ്പിത ജീവിതത്തിന്‍റെ കാല്‍നൂറ്റാണ്ട് പിന്നിട്ട് പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയാണ്. വി. ലൂക്കയുടെ സുവിശേഷം 2- 49 ഇത്തരുണത്തില്‍ ഓര്‍മ്മ വരികയാണ്. ജറൂസെലം ദേവാലയത്തില്‍ പെസഹാതിരുനാളിന് പോയ യൗസേപ്പിതാവും കുടുംബവും തിരിച്ചുപോരുമ്പോള്‍ യേശുവിനെ കാണാതായപ്പോള്‍ മാതാവ് ആകുലപ്പെട്ട് യേശുവിനോട് പറഞ്ഞു- നിന്‍റെ പിതാവും ഞാനും ഉത്ഘണ്ടയോടെ നിന്നെ തിരയുകയായിരുന്നു. അതിന് യേശു പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. Why were you searching for me, Did you not know that I must be in my Father's house? അങ്ങ് എന്തിനാണ് എന്നെ അന്വേഷിക്കുന്നത്, ഞാന്‍ എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ ആയിരിക്കേണ്ടതാണെന്ന് അങ്ങേക്ക് അറിയില്ലേ? പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപ്റ്തനായിരിക്കേണ്ടതാണെന്ന് അങ്ങേക്കറിയില്ലേയെന്ന്. ദൈവീക കാര്യങ്ങളില്‍ വ്യാപ്റ്തനായി ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട ചുള്ളി അച്ചന് ജൂബിലിയുടെ എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നു.സമരങ്ങള്‍ക്കൊപ്പം സാധുജന സേവനങ്ങള്‍ക്കും മുന്‍പിലാണ് ചുള്ളിയച്ചന്‍. എറണാകുളം ജില്ലയിലെ വല്ലം ഇടവകയില്‍ ബോണിഫസിന്‍റേയും പരേതയായ റോസിയുടേയും ഏഴ് മക്കളില്‍ അഞ്ചാമനായി 1965 ഒക് 11ന് ജനിച്ച ഫാ. പോള്‍ ചുള്ളിയുടെ സഹോദരിമാരായ സി. സ്റ്റെല്ലാഗ്രേസ്, സി. ജോസഫൈന്‍ എന്നിവര്‍ ഹോളിഫാമിലി കോണ്‍ഗ്രിഗേഷനില്‍ സേവനംചെയ്യുന്നു. ഒക്കല്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കാലടി ശ്രീശങ്കരാ കോളേജില്‍നിന്ന് ഡിഗ്രി പാസ്സായശേഷമാണ് വൈദിക പഠനത്തിനു പോയത്. സെമിനാരിയില്‍ റവ. ഡോക്ടര്‍ അഗസ്റ്റിന്‍ വല്ലൂരാന്‍ ചുള്ളിയച്ചന്‍റെ അദ്ധ്യാപകനായി ഉണ്ടായിരുന്നുവെന്ന് ചുള്ളിയച്ചന്‍ ഓര്‍മ്മിക്കാറുള്ളത് തിരുമുടിക്കുന്നുകാര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഫാ. പോള്‍ ചുള്ളി കുടവെച്ചൂര്‍, മഞ്ഞപ്ര പള്ളികളില്‍ സഹവികാരിയായും തവളപ്പാറ, ജോസ്പുരം, നടുവട്ടം പള്ളികളില്‍ വികാരിയായും സേവനംചെയ്തിട്ടുണ്ട്. എറണാകുളം - അങ്കമാലി അതിരൂപത മദ്യവിരുദ്ധസമിതി ഡയറക്ടറായും, അതിരൂപത ആന്‍റിആല്‍ക്കഹോളിക് മൂവ്മെന്‍റ് ഡയറക്ടറായും സേവനംചെയ്തിട്ടുണ്ട്. ഇപ്പോള്‍ തിരുമുടിക്കുന്ന് ഇടവക വികാരിയായ അച്ചന്‍ കൊരട്ടി ഫൊറോന ദീപിക ഫ്രണ്ട്സ് ക്ലബ്ബ് കൊ-ഓര്‍ഡിനേറ്ററായും കെ.സി.വൈ.എം. ഫൊറോന ഡയറക്ടറായും സേവനംചെയ്യുന്നു. കഴിഞ്ഞ ആറുവര്‍ഷമായി നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തിരുമുടിക്കുന്ന് ഇടവകയില്‍ ചുള്ളിയച്ചന്‍റെ നേതൃത്വത്തില്‍ ചെയ്തുകഴിഞ്ഞു. ഇടവകയിലെ ചിറങ്ങര മുടപ്പുഴയില്‍ വി. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ ഒരു പള്ളി പണിതുകൊണ്ടിരിക്കുന്നു. തിരുമുടിക്കുന്ന് പള്ളിയോട് ചേര്‍ന്നുള്ള ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടതും ഏറ്റവും മനോഹരമായി സ്മാര്‍ട്ട് റൂമുകളടക്കം പണികഴിപ്പിച്ച് ജില്ലയിലെതന്നെ മികവുറ്റ ഹയര്‍ സെക്കന്‍ഡറി സ്കൂളാക്കിയതും പ്രധാന നേട്ടങ്ങളാണ്. പള്ളിയുടെ സിമിത്തേരി പുതുക്കിപണിതു, പള്ളിയുടെ മുറ്റം മുഴുവന്‍ ടൈല്‍സ് വിരിച്ച് മനോഹരമാക്കിയതും, പള്ളിയില്‍ ഉപയോഗിക്കുന്നതിനായി വലിയ ജനറേറ്റര്‍ വാങ്ങിയതും, മനോഹരമായ പൂന്തോട്ടം നിര്‍മ്മിച്ചതും, പാരീഷ്ഹാള്‍ നവീകരിച്ചതും, മരണാനന്തര ചടങ്ങുകള്‍ക്കുശേഷം ചായസല്‍ക്കാരത്തിനായി പിയാത്തെഹാള്‍ നിര്‍മ്മിച്ചതും എടുത്തുപറയേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്. ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളും സാമുഹ്യസേവനവും സമന്വയിപ്പിച്ചുകൊണ്ടുള്ള ജീവിതശൈലിയാണ് ഫാ. പോള്‍ ചുള്ളിയുടേത്. മദ്യവര്‍ജ്ജനപ്രസ്ഥാനത്തിനുവേണ്ടി നിരവധി സമരങ്ങള്‍ സംഘടിപ്പിക്കുകയും ജാഥകള്‍ നയിക്കുകയും ചെയ്തിട്ടുണ്ട്. മഞ്ഞപ്ര, തവളപ്പാറ, ജോസ്പുരം, നടുവട്ടം പള്ളികളില്‍ സേവനംചെയ്യുമ്പോള്‍ മദ്യത്തിനെതിരെ പോരാടുവാന്‍ യുവജനങ്ങളെ സംഘടിപ്പിച്ച് വീട് വീടാന്തരം കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. അങ്കമാലി ടൗണില്‍ മദ്യവിമോചന റാലി സംഘടിപ്പിച്ചതും അച്ചന്‍ ടൗണില്‍ സത്യാഗ്രഹം ഇരുന്നതും പൊതുജന ശ്രദ്ധ നേടുകയുണ്ടായി. തിരുമുടിക്കുന്നില്‍വച്ചും മദ്യത്തിനെതിരെ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുകയും മാറിമാറിവരുന്ന സര്‍ക്കാരുകളുടെ മദ്യപ്രീണന നയങ്ങള്‍ക്കെതിരെ സമരങ്ങള്‍ നടത്തുകയും ജാഥകള്‍ നയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കെ.സി.ബി.സി. മദ്യവിരുദ്ധസമിതിയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ നടന്ന കേരളയാത്രയില്‍ അങ്കമാലിയിലെ സ്വീകരണയോഗത്തില്‍ അച്ചന്‍ പ്രസംഗിച്ചത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി.

2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

റവ. ഫാ. റോയ് വെണ്ണൂക്കാരന്‍ - പൗരോഹിത്യത്തിന്‍റെ സില്‍വര്‍ ജൂബിലി

സമര്‍പ്പിത ജീവിതത്തിന്‍റെ കാല്‍ നൂറ്റാണ്ട് പിന്നിട്ട റവ. ഫാ. റോയ് വെണ്ണൂക്കാരന്‍.

തിരുമുടിക്കുന്ന് ഇടവകയില്‍ വെണ്ണൂക്കാരന്‍ പരേതനായ കുഞ്ഞുവറീതിന്‍റേയും മേരിയുടേയും മകനായി 1962ജൂണ്‍ 20ന് ജനിച്ചു. വാലുങ്ങാമുറി, തിരുമുടിക്കുന്ന്, കൊരട്ടി,ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ കോളേജ് എന്നിവിടങ്ങളില്‍ ആയിരുന്നു വിദ്യാഭ്യാസം. ആളൂര്‍ മിഷന്‍ ട്രെയിനിഗ് കോളേജ്, ആലുവ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പഠനം നടത്തിയ അദ്ദേഹം  നോവിഷേറ്റ് പരിശീലനത്തിനുശേഷം 1988-1993 കാലഘട്ടത്തില്‍ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി. പൗരോഹിത്യ പ്രഥമ ദിവ്യബലിയര്‍പ്പണവും തിരുമുടിക്കുന്ന് ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തില്‍ 1994ജനുവരി 2ന് ആയിരുന്നു. തമിഴ്നാട്ടിലെ പെരിയതാഴെ, ബംങ്കലുരു , ആളൂര്‍, ആലുവ, കുറ്റൂര്‍, എന്നിവിടങ്ങളില്‍ വൈദികനായി
സേവനംചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ത്റ്ശൂര്‍ വരടിയം ജീവാലയയില്‍ സേവനംചെയ്യുന്നു. ഷേണ്‍സ്റ്റാറ്റ് സഭയിലെ ഇന്‍ഡ്യയിലെ പ്രഥമ വൈദികനാണ് റവ.ഫാ. റോയ് വെണ്ണൂക്കാരന്‍ ISCH. ജൂബിലി മംഗളങ്ങളും ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

തിരുമുടിക്കുന്ന് ഇടവകയില്‍ ജപമാലമാസാചരണം മൂന്ന് ഘട്ടങ്ങളിലായി.

തിരുമുടിക്കുന്ന് ചെറുപുഷ്പം ഇടവകയില്‍ ജപമാലമാസാചരണം മൂന്ന് ഘട്ടങ്ങളിലായി  നടത്തുന്നു. ആദ്യത്തെ ഘട്ടം ഒക്ടോബര്‍ 11ന് പള്ളയില്‍ സമാപിച്ചു. വിവിധ ഭക്ത സംഘടനകളും കുടുംബയൂണിറ്റ് ഭാരവാഹികളും പാരീഷ്കൗണ്‍സില്‍ അംഗങ്ങളും  ഓരോ ദിവസവും നേത്റ്ത്വംനല്‍കി. പള്ളയില്‍ സമാപന ദിവസം കെ.സി.വൈ.എം. സംഘടനയാണ് നേത്റ്ത്വംനല്‍കിയത്. ജപമാല ചൊല്ലിക്കൊണ്ടുള്ള മെഴുകുതിരി പ്രദക്ഷിണം ഭക്തിനിര്‍ഭരമായിരുന്നു. രണ്ടാംഘട്ടം വാലുങ്ങാമുറി എച്ച്.എം.എല്‍.പി. സ്കൂളില്‍ 12 മുതല്‍ 21 വരേയും, മൂന്നാംഘട്ടം മുടപ്പുഴ സെന്‍റ് അല്‍ഫോന്‍സ പള്ളയില്‍ 22 മുതല്‍ 31വരേയും ആയിരിക്കും ജപമാലമാസാചരണം നടക്കുക.