.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2018, ഒക്‌ടോബർ 24, ബുധനാഴ്‌ച

ഫാ. ഡേവീസ് ചിറമേലിന് തിരുമുടിക്കുന്നിലേക്ക് സ്വാഗതം

റവ.ഫാ. ഡേവീസ് ചിറമേല്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന സന്ദേശവുമായി തിരുമുടിക്കുന്നില്‍ ....................................................................................................................................... കാന്‍സര്‍ എന്ന മാരക രോഗത്തെ പ്രതിരോധിക്കാന്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന സന്ദേശവുമായി 'ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടില്‍' പദ്ധതിയുമായി റവ.ഫാ.ഡേവീസ് ചിറമേല്‍ തിരുമുടിക്കുന്ന് പി.എസ്.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തുന്നു. 2010 ഒക്ടോബര്‍ 26ന് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സെമിനാര്‍ നയിക്കുന്നു. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ ചെയര്‍മാനാണ് അദ്ദേഹം. ഒരാള്‍ക്ക് സ്വന്തം കിഡ്നി സൗജന്യമായി ദാനംചെയ്ത ഇന്‍ഡ്യയിലെ ആദ്യത്തെ വ്യക്തിയാണ് ഫാ. ഡേവീസ് ചിറമേല്‍. 1960 ഡിസംബര്‍ 30ന് ചിറമേല്‍ ചാക്കുണ്ണിയുടേയും കൊച്ചന്നത്തിന്‍റേയും മകനായി ത്റ്ശൂര്‍ അരണാട്ടുകരയില്‍ ജനിച്ചു. 1988 ഡിസംബര്‍ 30ന് ത്റ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്തയായിരുന്ന റവ. ഡോ. ജോസഫ് കുണ്ടുകുളത്തിന്‍റെ കൈവയ്പ് ശുശ്രൂഷയാല്‍ പൗരോഹിത്യം സ്വീകരിച്ചു. Accident Care and Transport Service(ACTS)ന്‍റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. Email= frdavischiramel@gmail.com ; Web= www.frdavischiramel.com . അന്യര്‍ക്കായി ജീവിക്കുക എന്ന ദൈവവചനം യാഥാര്‍ത്ഥ്യമാക്കിയ നല്ല ഇടയനായ ഫാ.ഡേവീസ് ചിറമേല്‍ മാനവസ്നേഹത്തിന്‍റെ ഉദാത്ത മാത്റ്കയാണ്. സഹജീവികളോട് കരുണകണിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കലാണ് അവയവദാനംകൊണ്ട് അദ്ദേഹം ലക്ഷ്യംവക്കുന്നത്. മരിച്ചുമണ്ണടിഞ്ഞുകഴിഞ്ഞാലും നമ്മള്‍ ഓര്‍മ്മിക്കപ്പെടേണ്ടതിന് മറ്റുള്ളവരുടെ ശരീരഭാഗങ്ങളായി ജീവിക്കുക എന്നതിനേക്കാള്‍ നല്ലൊരു മാര്‍ഗ്ഗമില്ല. അതോടൊപ്പം, അവയവദാനംകൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു ജീവിതം കൊടുക്കുവാന്‍ കഴിയുകയുംചെയ്യും. കാന്‍സര്‍ എന്ന മാരക രോഗത്തെ പ്രതിരോധിക്കാന്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന സന്ദേശവുമായി തിരുമുടിക്കുന്നിലെത്തുന്ന ഫാ. ഡേവീസ് ചിറമേല്‍ അച്ചന് ഹ്റ്ദയംനിറഞ്ഞ സ്വാഗതം. അച്ചന് സര്‍വ്വവിധ ആയുരാരോഗ്യങ്ങളും സര്‍വ്വേശ്വരന്‍ നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ