Covid19- മനുഷ്യന്‍റെ നിസ്സഹായത വെളിപ്പെടുത്തുന്നു
...................................................
മകനും കുടുംബവും വിദേശത്തുനിന്ന് Covid19 ന്‍റെ വ്യാപന കാലഘട്ടത്തില്‍ വീട്ടില്‍ വന്നതുകൊണ്ട് ഞങ്ങള്‍ കുടുംബത്തിലുള്ളവരെല്ലാം നിരീക്ഷണത്തിലാണ്. പുറത്തിറങ്ങാന്‍ നിയന്ത്രണങ്ങളുള്ളതുകൊണ്ട് പൂന്തോട്ടത്തിലെ പൂക്കളുടെ ഫോട്ടൊ എടുത്തുകൊണ്ടിരുന്നപ്പോഴാണ് മനുഷ്യന്‍റെ നിസ്സഹായതയെക്കുറിച്ച് ചിന്തിച്ചത്.
മനുഷ്യൻ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്നും നമ്മുടെ കർമ്മങ്ങൾക്കുള്ള പ്രതിഫലം ഈ ലോകത്ത് തന്നെ ലഭിക്കുമെന്നും മരണശേഷം മറ്റൊരു ലോകമോ ജീവിതമോ ഇല്ലെന്നും വാദിക്കുന്നവർക്ക് എന്താണ് ഈ അവസ്ഥയെക്കുറിച്ച് പറയാനുള്ളത്?
ഇതിന്റെയർത്ഥം ഒന്നും പരിശ്രമിക്കാതെ എല്ലാം ദൈവിക വിധിക്ക് വിടണം എന്നല്ല; നമ്മൾ ചെയ്യേണ്ട പണി പൂർണമായും ചെയ്തതിനു ശേഷം ദൈവത്തിൽ ഭരമേല്പിക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ പരിശ്രമങ്ങളുടെ ഫലങ്ങൾ ജീവിതത്തിൽ കാണുമ്പോൾ വിനയാന്വിതരാവുകയും ദൈവത്തോട് കൃതജ്ഞതയുള്ളവരാവുകയും, പ്രയാസങ്ങളും പരാജയങ്ങളും നേരിടുമ്പോൾ അവയെല്ലാം ദൈവത്തിന്റെ പരീക്ഷണങ്ങളാണെന്ന് മനസ്സിലാക്കി ക്ഷമിക്കുകയും ചെയ്യുകയാണ് ഒരു യഥാർത്ഥ വിശ്വാസി ചെയ്യേണ്ടത്. തീർച്ചയായും അത് തന്നെയാണ് മനുഷ്യ മനസ്സുകൾക്ക് ഏറെ സാന്ത്വനമേകുന്നതും. നമ്മുടെ യഥാർത്ഥ ജീവിതവും കർമ്മങ്ങൾക്കുള്ള പ്രതിഫലവും കുറ്റമറ്റ നീതിയും നടപ്പിലാകുന്നത് വരാനിരിക്കുന്ന ജീവിതത്തിലാണെന്ന വിശ്വാസം നമുക്ക് ഉണ്ടാകണം.
ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ തടയുവാന്‍ സാധിക്കാതെ മനുഷ്യന്‍ പകച്ചുനില്‍ക്കുമ്പോള്‍ എക്കാലവും മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന, `നാടോടി കാറ്റ് ' സിനിമയില്‍ തിലകന്‍ പറഞ്ഞ ഡയലോഗാണ് ഓര്‍മ്മ വരുന്നത്.
''എന്തൊക്കെ ബഹളം ആയിരുന്നു…. മലപ്പുറം കത്തി, അമ്പും വില്ലും, മെഷീൻ ഗൺ, ബോംബ്, ഒലക്കേടെ മൂട്.”
മനുഷ്യന്‍ എപ്പോഴും, പ്രത്യേകിച്ച്, നിസ്സഹായതയില്‍ ദൈവത്തില്‍ ആശ്രയിക്കണമെന്ന് ആനുകാലിക സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ