സമീക്ഷയുടെ പ്രൊഫഷണല്‍ നാടകോത്സവം ഡിസംബര്‍ ഒന്ന് മുതല്‍.
ത്റ്ശൂര്‍ ജില്ലാപഞ്ചായത്തും തിരുമുടിക്കുന്ന് സമീക്ഷ കള്‍ച്ചറല്‍ & സോഷ്യല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി ഒരുക്കുന്ന ഫ്രൊഫഷണല്‍ നാടകോത്സവം തിരുമുടിക്കുന്ന് പള്ളിക്ക് കിഴക്കുഭാഗത്തുള്ള സമീക്ഷ ഗ്രൗണ്ടില്‍ 2018 ഡിസംബര്‍ 1, 2 തിയ്യതികളില്‍ വൈകിട്ട് ഏഴിന് നടക്കുന്നു. ചാലക്കുടി എം.എല്‍.എ. ബി.ഡി.ദേവസി നാടകോത്സവം ഉദ്ഘാടനം ചെയ്യുന്നു. യോഗത്തില്‍ കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുമാരിബാലന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.ആര്‍. സുമേഷ്, തിരുമുടിക്കുന്ന് പള്ളിവികാരി ഫാ. പോള്‍ ചുള്ളി, വാര്‍ഡ്മെമ്പര്‍ ഡെയ്സിഡേവീസ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഡിസംബര്‍ 1ന് ശനിയാഴ്ച കൊട്ടാരക്കര ആശ്രയയുടെ ' നല്ലവരുടെ താഴ്വര'. രചന- മുഹാദ് വെമ്പായം, സംവിധാനം- രാജീവന്‍ മമ്മിളി. 2ന് ഞായര്‍ കായംകുളം സപര്യയുടെ 'ദൈവത്തിന്‍റെ പുസ്തകം. രചന- കെ.സി. ജോര്‍ജ്ജ് കട്ടപ്പന, സംവിധാനം - സുരേഷ്ദിവാകരന്‍. എല്ലാവരുടേയും സഹകരണം സമീക്ഷ പ്രസിഡന്‍റ് ആന്‍റു സി.ഡി, സെക്രട്ടറി സജീവ് ആര്‍.എല്‍.വി, കണ്‍വീനര്‍ പ്രശാന്ത് എം.എസ്. എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ