.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2018, നവംബർ 30, വെള്ളിയാഴ്‌ച

സപ്തതി പ്രഭയില്‍ റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍. V C

                   സപ്തതി പ്രഭയില്‍ റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ VC

 പ്രഗത്ഭനായ വാഗ്മി, പണ്ഡിതനായ സുവിശേഷ പ്രഘോഷകന്‍, മികച്ച സംഘാടകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന് ഇത് സപ്തതിയുടെ നാളുകള്‍. 1949 ജനുവരി 4ന് ത്റ്ശൂര്‍ ജില്ലയില്‍ തിരുമുടിക്കുന്നില്‍ വല്ലൂരാന്‍ പൗലോസ് ദേവസിയുടേയും റോസിയുടേയും ഇളയമകനായി അദ്ദേഹം ജനിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയിലെ കൊരട്ടി ഫൊറോനയുടെ കീഴിലുള്ള തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയാണ് ഇടവകപള്ളി. വാലുങ്ങാമുറി എച്ച്.എം.എല്‍.പി.സ്കുള്‍, തിരുമുടിക്കുന്ന് പി.എസ്.യു.പി.എസ്, കൊരട്ടി എം.എ.എം.ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാതാപിതാക്കളില്‍നിന്നും ലഭിച്ച ആത്മീയതയുടെ ദൈവീക ഭാവങ്ങള്‍ ഹ്റ്ദയത്തില്‍ സൂക്ഷിച്ച് അള്‍ത്താര ബാലനായും വിവിധ ഭക്തസംഘടനകളില്‍ പ്രവര്‍ത്തിച്ചും, പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍, വൈദിക പഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്നു. പരസ്നേഹ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥനായ വി. വിന്‍സെന്‍റ് ഡീപോളിന്‍റെ പ്രേഷിത ചൈതന്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പാവപ്പെട്ടവരുടേയും കഷ്ടതകള്‍ അനുഭവിക്കുന്നവരുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക, ക്രിസ്തുവിന്‍റെ സുവിശേഷം ലോകമെമ്പാടും അറിയിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ സ്ഥാപിതമായ വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനിലാണ് വൈദിക പഠനത്തിനായി ചേര്‍ന്നത്. മംഗലപ്പുഴ സെമിനാരിയിലും പൂനയിലെ സെമിനാരിയിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി. 1974ല്‍ അഭിവന്ദ്യ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു. ഫാ. സെബാസ്റ്റ്യന്‍ ശങ്കുരിക്കല്‍ ആയിരുന്നു അന്ന് തിരുമുടിക്കുന്ന് പള്ളി വികാരി. പിന്നീട് ഉപരിപഠനങ്ങള്‍ക്കായി സഭാധികാരികള്‍ അദ്ദേഹത്തെ റോമിലേക്കയച്ചു. റോമില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഗോള്‍ഡ്മെഡലോടെ ഡോക്ടറേറ്റ് നേടി. ഭാരതീയ ചിന്താധാരകളെ കൈസ്തവ ദര്‍ശനങ്ങളിലൂടെ നോക്കിക്കണ്ടുകൊണ്ട് രൂപപ്പെടുത്തിയതായിരുന്നു അദ്ദേഹം സമര്‍പ്പിച്ച തീസിസ്സ്. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്‍റ് ആയിരുന്ന ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മയുമായി തീസിസ്സ് വിഷയങ്ങള്‍ പങ്കുവച്ചപ്പോള്‍ പ്രസിഡന്‍റ് റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാനെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തില്‍ തിരിച്ചുവന്ന അദ്ദേഹം മംഗലപ്പുഴ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും അതോടൊപ്പം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ന് കേരളത്തിലും വിദേശത്തുമുള്ള പ്രഗത്ഭരായ വൈദികര്‍ അദ്ദേഹത്തിന്‍റെ ശിഷ്യരായുണ്ട്. ദീപിക ദിനപത്രത്തിന്‍റെ ഇപ്പോഴത്തെ ചീഫ് എഡിറ്റര്‍ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, തിരുമുടിക്കുന്ന് പള്ളിവികാരി റവ. ഫാ.പോള്‍ ചുള്ളി തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ ശിഷ്യരില്‍ ചിലരാണ്. വാര്‍ത്താമാധ്യമരംഗത്തെ കുതിച്ചുചാട്ടത്തെ മുന്നില്‍കണ്ട് ഡിവൈന്‍ വിഷന്‍ എന്ന ദ്റ്ശ്യമാധ്യമം സ്ഥാപിക്കുകയും കൈസ്തവ മൂല്യങ്ങളിലൂന്നിനിന്നുകൊണ്ട് വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തുവന്നു. ഇപ്പോള്‍ വിപുലീകരിച്ച് ' ഗുഡ്നെസ്സ് 'എന്ന പേരില്‍ ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തിപ്പിക്കുകയും അദ്ദേഹം അതിന്‍റെ മാനേജിങ്ങ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും ഗുഡ്നെസ്സ് ടി.വിയില്‍ 'Living Water' എന്ന പരിപാടിയില്‍ വചനപ്രഘോഷണം നടത്തുന്നു. ഇതിനുപുറമെ, തുടര്‍ച്ചയായി ഇന്‍ഡ്യയുടെ വിവിധ ഭാഗത്തും വിദേശത്ത് വിവിധ രാജ്യങ്ങളിലും വചനപ്രഘോഷണം ചെയ്തുകൊണ്ടിരിക്കുന്നു. സപ്തതിയുടെ നിറവില്‍ ആയിരിക്കുന്ന റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന് എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നു. ദീര്‍ഘായുസ്സും ദൈവാനുഗ്രഹവും ഉണ്ടാകട്ടെയെന്ന് സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍റെ ഷഷ്ടിപൂര്‍ത്തിയും റവ. ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ സീനിയറിന്‍റെ സപ്തതിയും റവ. സിസ്റ്റര്‍ ഒസ്വാള്‍ഡിന്‍റെ സഭാവസ്ത്ര സ്വീകരണത്തിന്‍റെ ഗോള്‍ഡണ്‍ ജൂബിലിയും ആഘോഷവേളയില്‍നിന്ന് ചില കാഴ്ചകള്‍...... https://www.youtube.com/watch?v=-Xm3I5iHVJAhttps://youtu.be/6RVKBKzNv_Y

2018, നവംബർ 29, വ്യാഴാഴ്‌ച

തിരുമുടിക്കുന്ന് പള്ളിയില്‍ ശ്രാദ്ധതിരുനാള്‍ 2018 നവംബര്‍ 30ന്


തിരുമുടിക്കുന്ന് പള്ളിയില്‍ ശ്രാദ്ധതിരുനാള്‍ 30ന് .
തിരുമുടിക്കുന്ന് - ചെറുപുഷ്പം പള്ളിയില്‍ മരിച്ചവര്‍ക്കായുള്ള ശ്രാദ്ധതിരുനാള്‍ വരുന്ന 30ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് 6ന് നടക്കുന്ന ആഘോഷമായ റാസകുര്‍ബ്ബാനക്ക് വികാരി ഫാ. പോള്‍ ചുള്ളി മുഖ്യ കാര്‍മ്മികത്വം വഹിക്കും. പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം പാരീഷ്ഹാളില്‍ ശ്രാദ്ധഉൗട്ട് ഉണ്ടായിരിക്കുന്നതാണ്. ശ്രാദ്ധതിരുനാളിന്‍റെ മുഴുവന്‍ കര്‍മ്മങ്ങളിലും പങ്കെടുക്കുവാനും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും വികാരി പോള്‍ ചുള്ളി അഭ്യര്‍ത്ഥിച്ചു. ശ്രാദ്ധതിരുനാളിന്‍റെ ഉൗട്ടുപുരയില്‍നിന്ന്....

പി.എസ്.ഹയര്‍ സെക്കന്‍ഡറി സ്കുള്‍ വാര്‍ഷികം 2018- 2019

പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികവും അധ്യാപക- രക്ഷാകര്‍ത്റ് ദിനവും ആഘോഷിച്ചു.
തിരുമുടിക്കുന്ന് - പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കുള്‍ വാര്‍ഷികവും അധ്യാപക- രക്ഷാകര്‍ത്റ് ദിനവും സമുചിതമായി ആഘോഷിച്ചു. ദീര്‍ഘകാലത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍നിന്ന് വിരമിച്ച ഹൈസ്കൂള്‍ അധ്യാപകരായ കെ.എ.പൗലോസ്, കെ.ആര്‍.ലിസി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. സ്കൂള്‍ മാനേജരും തിരുമുടിക്കുന്ന് പള്ളിവികാരിയുമായ ഫാ.പോള്‍ ചുള്ളിയുടെ അധ്യക്ഷതയില്‍കൂടിയ പൊതുയോഗം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുമാരിബാലന്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പാള്‍ ടി.ജെ.സിജൊ സ്വാഗതം പറയുകയും ഹെഡ്മാസ്റ്റര്‍ ബെന്നിവര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയുംചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഡോ.പോള്‍ ചിറ്റിനപ്പിള്ളി മുഖ്യ പ്രഭാഷണംനടത്തി. വാര്‍ഡ്മെമ്പര്‍ രജനീരാജു വിരമിച്ച അധ്യാപകരുടെ ഫോട്ടൊകള്‍ അനാച്ഛാദനംചെയ്തു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡെയ്സിഡേവീസ് എന്‍ഡോവ്മെന്‍റുകള്‍ വിതരണംചെയ്തു. പി.ടി.എ.പ്രസിഡന്‍റ് എ.എ.ബിജു, പള്ളി ട്രസ്റ്റി ജോയി കണ്ടംകുളത്തി, അധ്യാപകരായ ജിജിലൂയിസ്, രാഖിജോസ്, എം.വി.മോളി, എം.ഡി. ഷാജി, മദര്‍ പി.ടി.എ.പ്രസിഡന്‍റ് ഷിജിപോളി, വിദ്യാര്‍ത്ഥികളായ ജിഫ്റ്റൊ പി ജിന്നി, ഡെല്‍വിന്‍ഡെന്‍സന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സര്‍വ്വീസില്‍നിന്ന് വിരമിച്ച അധ്യാപകരായ കെ.എ. പൗലോസ്, കെ.ആര്‍.ലിസി മറുപടി പ്രസംഗംനടത്തി. യോഗാനന്തരം വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.

2018, നവംബർ 25, ഞായറാഴ്‌ച

ചിറങ്ങരയില്‍ വയോജനങ്ങള്‍ക്കായി പകല്‍വീട്

വയോജനങ്ങള്‍ക്കുള്ള പകല്‍വീട് ഉദ്ഘാടനം ചെയ്തു.
  തിരുമുടിക്കുന്ന് - ചിറങ്ങരയില്‍ ചാലക്കുടി ബ്ലോക്ക്പഞ്ചായത്തിന്‍റെ സ്ഥലത്ത് വയോജനങ്ങള്‍ക്കായി നിര്‍മ്മിച്ച ' പകല്‍വീടി'ന്‍റെ ഉദ്ഘാടനം ചാലക്കുടി എം.പി. ഇന്നസെന്‍റ് നിര്‍വ്വഹിച്ചു. എം.എല്‍.എ. ബി.ഡി.ദേവസി അധ്യക്ഷതവഹിച്ച യോഗത്തില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ.ഷീജു സ്വാഗതം പറഞ്ഞു. അസിസ്റ്റന്‍റ് എഞ്ചിനിയര്‍ ഷാജു യു.വി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുമാരിബാലന്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് അഡ്വ. വിജു വാഴക്കാല, വികസനകാര്യ ചെയര്‍പേഴ്സണ്‍ കെ.എ.ഗ്രേസി, ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.ഡി.തോമസ്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലസുബ്രഹ്മണ്യന്‍, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ എം. രാജഗോപാല്‍, പുഷ്പിവില്‍സന്‍, ലിജിപോളി, പി.എ. സാബു, പത്മനാഭന്‍ വി.എ., ഉഷരാവുണ്ണി, കെ.കെ. സരസ്വതി, സെല്‍ബിജെയിംസ്, കൊരട്ടി പഞ്ചായത്ത് മെമ്പര്‍മാരായ ബിസിജോസ്, കെ.പി. തോമസ്, എെ.സി
.ഡി.എസ്. പ്രൊജക്ട് ഓഫീസര്‍ സൗമ്യവര്‍ഗ്ഗീസ് തുടങ്ങിയവര്‍ ആശംസകള്‍നേര്‍ന്ന് പ്രസംഗിച്ചു.

ക്രിസ്തുരാജന്‍റെ തിരുനാള്‍

ക്രിസ്തുരാജന്‍റെ തിരുനാള്‍
 പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പയാണ് തന്‍റെ ചാക്രികലേഖനമായ ' ക്വാസ് പ്രീമാസി'ലൂടെ സര്‍വ്വലോകരാജാവായ ക്രിസ്തുവിന്‍റെ തിരുനാള്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച തിരുസഭയില്‍ ആഘോഷിക്കണമെന്ന് തീരുമാനമെടുത്തത്. എന്നാല്‍ 1969ലെ കലണ്ടര്‍ പരിഷ്കാരത്തിനുശേഷം ആരാധനാമുറ പഞ്ചാംഗത്തിലെ(liturgical year) അവസാനത്തെ ഞായറാഴ്ച അതായത് നവംബറിലെ അവസാനത്തെ ഞായറാഴ്ച യാണ് ഇപ്പോള്‍ ക്രിസ്തുരാജ തിരുനാള്‍ ആഘോഷിക്കുന്നത്. ക്രിസ്തുവില്‍നിന്ന് മാറിക്കൊണ്ടിരിക്കുന്ന വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും രാജ്യങ്ങളും ക്രിസ്തുവിന്‍റെ രാജത്വം അംഗീകരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അനുസ്മരിപ്പിക്കാനാണ് 1925ല്‍ മാര്‍പ്പാപ്പ ക്രിസ്തുവിനെ രാജാവായി പ്രഖ്യാപിച്ചത്. സുവിശേഷത്തിന്‍റെ ആരംഭം മുതല്‍ അവസാനം വരെ സുവിശേഷം നമ്മുടെ മുന്‍പില്‍ വയ്ക്കുന്നത് സ്വര്‍ഗ്ഗരാജ്യത്തേയും രാജാവായ ക്രിസ്തുവിനേയും കുറിച്ചാണ്. തിരുമുടിക്കുന്ന് പള്ളിയില്‍ ക്രിസ്തുരാജന്‍റെ തിരുനാള്‍ ആഘോഷിച്ചു. ക്രിസ്തുരാജന്‍റെ തിരുനാളിനോടനുബന്ധിച്ച് നടന്ന വിശ്വാസ പ്രഖ്യാപന റാലിയില്‍നിന്ന്....

2018, നവംബർ 21, ബുധനാഴ്‌ച

തിരുമുടിക്കുന്ന് സമീക്ഷയുടെ നാടകോത്സവം 2018

സമീക്ഷയുടെ പ്രൊഫഷണല്‍ നാടകോത്സവം ഡിസംബര്‍ ഒന്ന് മുതല്‍.

   ത്റ്ശൂര്‍ ജില്ലാപഞ്ചായത്തും തിരുമുടിക്കുന്ന് സമീക്ഷ കള്‍ച്ചറല്‍ & സോഷ്യല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി ഒരുക്കുന്ന ഫ്രൊഫഷണല്‍ നാടകോത്സവം തിരുമുടിക്കുന്ന് പള്ളിക്ക് കിഴക്കുഭാഗത്തുള്ള സമീക്ഷ ഗ്രൗണ്ടില്‍ 2018 ഡിസംബര്‍ 1, 2 തിയ്യതികളില്‍ വൈകിട്ട് ഏഴിന് നടക്കുന്നു. ചാലക്കുടി എം.എല്‍.എ. ബി.ഡി.ദേവസി നാടകോത്സവം ഉദ്ഘാടനം ചെയ്യുന്നു. യോഗത്തില്‍ കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുമാരിബാലന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.ആര്‍. സുമേഷ്, തിരുമുടിക്കുന്ന് പള്ളിവികാരി ഫാ. പോള്‍ ചുള്ളി, വാര്‍ഡ്മെമ്പര്‍ ഡെയ്സിഡേവീസ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഡിസംബര്‍ 1ന് ശനിയാഴ്ച കൊട്ടാരക്കര ആശ്രയയുടെ ' നല്ലവരുടെ താഴ്വര'. രചന- മുഹാദ് വെമ്പായം, സംവിധാനം- രാജീവന്‍ മമ്മിളി. 2ന് ഞായര്‍ കായംകുളം സപര്യയുടെ 'ദൈവത്തിന്‍റെ പുസ്തകം. രചന- കെ.സി. ജോര്‍ജ്ജ് കട്ടപ്പന, സംവിധാനം - സുരേഷ്ദിവാകരന്‍. എല്ലാവരുടേയും സഹകരണം സമീക്ഷ പ്രസിഡന്‍റ് ആന്‍റു സി.ഡി, സെക്രട്ടറി സജീവ് ആര്‍.എല്‍.വി, കണ്‍വീനര്‍ പ്രശാന്ത് എം.എസ്. എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

2018, നവംബർ 16, വെള്ളിയാഴ്‌ച

തിരുമുടിക്കുന്ന് ഫാസ്കിന്‍റെ പുതിയ സംരംഭത്തിന് ആശംസകള്‍ .

തിരുമുടിക്കുന്നിന്‍റെ സാംസ്കാരിക പൈത്റ്കമായ ഫ്രണ്ട്സ് ആര്‍ട്ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ്ബ്( ഫാസ്ക് ) തിരുമുടിക്കുന്ന് ഗ്രാമീണ വായനശാല എന്ന പേരില്‍ വായനക്കായി ഒരു വിഭാഗം തുടങ്ങുന്നതില്‍ അതിയായി സന്തോഷിക്കുന്നു. സോഷ്യല്‍ മീഡിയായുടെ അതിപ്രസരത്തോടുകൂടി പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കുന്നതിന് ജനം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍ വായനയെ പ്രോത്സാഹിപ്പിക്കുവാന്‍ താല്പര്യമെടുത്ത സംഘാടകരെ അഭിനന്ദിക്കുന്നു.

നവംബര്‍ 14. ലോക പ്രമേഹ ദിനം

                                       
 പ്രമേഹ നടത്തം സംഘടിപ്പിച്ചു


തിരുമുടിക്കുന്ന്  പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രമേഹ നടത്തം സംഘടിപ്പിച്ചു. ലോകത്തില്‍ വര്‍ദ്ധിച്ചുവരുന്ന പ്രമേഹ രോഗത്തെ നടത്തത്തിലൂടെ തോല്പിക്കാമെന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും കാല്‍നടജാഥ നടത്തി. എന്‍.എസ്.എസ്. വൊളന്‍റിയര്‍മാരും സ്കൗട്ട് ആന്‍റ് ഗൈഡ് വിദ്യാര്‍ത്ഥികളും ജാഥക്ക് നേത്റ്ത്വംനല്‍കി. സ്കുള്‍ മാനേജരും പള്ളിവികാരിയുമായ ഫാ. പോള്‍ ചുള്ളി ജാഥ ഫ്ളാഗോഫ് ചെയ്യുകയും നടത്തത്തില്‍ പങ്കാളിയാവുകയുംചെയ്തു.