.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2018, നവംബർ 8, വ്യാഴാഴ്‌ച

തിരുമുടിക്കുന്ന് പി.എസ്.എച്ച്.എസ്.എസില്‍ ആരോഗ്യ അടിസ്ഥാന വിവര ശേഖരണം

                               ആരോഗ്യ അടിസ്ഥാന വിവരശേഖരണവും ഓറിയന്‍റേഷന്‍ ക്ലാസ്സും സമാപിച്ചു .                                 .......................................................................................................................
നാഷണല്‍ സര്‍വ്വീസ് സ്കീം  സൗഹ്റ്ദ ഗ്രാമമായി തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കുള്‍ തിരഞ്ഞെടുത്ത കൊരട്ടി ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ ഗാന്ധിഗ്രാമത്തില്‍ ഗ്രൂപ്പ് ലീഡര്‍മാരും വൊളന്‍റിയര്‍മാരും നടത്തിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള സര്‍വ്വേയില്‍ ലഭിച്ച അടിസ്ഥാന വിവരമടങ്ങിയ നിവേദനം നാലുകെട്ട് പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബുവിന് കൈമാറി. പിന്നീട്, അദ്ദേഹം നാഷണല്‍ ലെപ്രസി ഇറാഡിക്കേഷന്‍ പ്രോഗ്രാമിനെക്കുറിച്ച് ക്ലാസ് നയിച്ചു. പ്രിന്‍സിപ്പാള്‍ ടി.ജെ.സിജൊ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ജോസ്മാത്യു, അസിസ്റ്റന്‍റ് പ്രോഗ്രാം ഓഫീസര്‍ അനിതാജോര്‍ജ്ജ്, ഹെല്‍ത്ത് സെന്‍ററിലെ രമ്യ, സജ്ജന തുടങ്ങിയവര്‍ പങ്കെടുത്തു. വൊളന്‍റിയര്‍മാരായ എബിന്‍പോള്‍, ഫെര്‍ണാണ്ടൊ മേച്ചേരി, മ്റ്ദുല എ മോഹന്‍ തുടങ്ങിയവര്‍ വിവരശേഖരണത്തിന് നേത്റ്ത്വംനല്‍കി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ