പ്ലാസ്റ്റിക് വിമുക്ത ഗ്രാമത്തിനായി തിരുമുടിക്കുന്ന് ഇടവകക്കാര്‍ അണിചേര്‍ന്നു .
തിരുമുടിക്കുന്ന് ചെറുപുഷ്പം ഇടവകയില്‍ 'പരിസര മലിനീകരണം പ്രക്റ്തിയുടെ നാശം' എന്നോര്‍മ്മപ്പെടുത്തിക്കൊണ്ട് വിശ്വാസ പരിശീലനത്തിന അധ്യാപകരും വിദ്യാര്‍ത്ഥികളും ഗാന്ധിജയന്തി ദിനത്തില്‍ മുഴുവന്‍ വീടുകളിലും കയറിയിറങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. ഇവ വിറ്റുകിട്ടുന്ന തുക കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് വികാരി ഫ. പോള്‍ ചുള്ളി പറഞ്ഞു. സഹവികാരി ഫാ. മാത്യു വാരിക്കാട്ടുപാടം, വിശ്വാസ പരിശീലനത്തിന പ്രധാന അധ്യാപകന്‍ ഫിജൊജോണ്‍, ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് തുടങ്ങിയവര്‍ കുടുംബയൂണിറ്റുകള്‍ കേന്ദ്രീകരിച്ച് വീടുവീടാന്തരം കയറിയിറങ്ങി പ്ലാസ്റ്റിക് ശേഖരണത്തിന് നേത്റ്ത്വംനല്‍കി. മാലിന്യ ശേഖരണത്തിന് നേത്റ്ത്വംനല്‍കിയ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും സഹകരിച്ച ഇടവകക്കാരേയും വികാരി അഭിനന്ദിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ