ട്രാഫിക് വാരാചരണം തിരുമുടിക്കുന്ന് പി.എ്.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍.
ഒക്ടോബര്‍ 24മുതല്‍ 30വരെ സംസ്ഥാനത്ത് ട്രാഫിക് വാരാചരണം സംഘടിപ്പിച്ചതിന്‍റെ ഭാഗമായി തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിലെ വിദ്യാര്‍ത്ഥികള്‍ ചിറങ്ങര പെട്രോള്‍ പമ്പില്‍ ട്രാഫിക് ബോധവല്‍ക്കരണം നടത്തി. ഹെല്‍മെറ്റും സീറ്റുബെല്‍റ്റും ധരിച്ചുവരുന്നവരെ അഭിനന്ദിക്കുകയും മിഠായികള്‍ വിതരണംചെയ്യുകയുംചെയ്തു. നിയമങ്ങള്‍ തെറ്റിച്ച് വരുന്നവരെ ഉപദേശിക്കുകയും ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുകയുംചെയ്തു. NSS പ്രോഗ്രാം ഓഫീസര്‍ ജോസ്മാത്യു, അസിസ്റ്റന്‍റ് പ്രോഗ്രാം ഓഫീസര്‍ അനിതാജോര്‍ജ്ജ് തുടങ്ങിയവര്‍ നേത്റ്ത്വംനല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ