.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2020, ഡിസംബർ 24, വ്യാഴാഴ്‌ച

കോവിഡ് കാലത്തെ (2020ലെ ) ക്രിസ്മസും പുതുവത്സര ആഘോഷവും





 ക്രിസ്മസും പുതുവത്സര ആഘോഷവും

' അല്ലിപ്പാതിര നേരത്ത് പുല്ലിൻമേലൊരു പൊന്നുണ്ണി
അല്ലേലുയ്യാ പാടാം, ആനന്ദം കൊണ്ടാടാം
കട്ടലില്ലാ, മെത്തയില്ലാ ദേശീയാരേ
വെറുമൊരു പൊട്ട വൈക്കോലിന്മേൽ നിദ്ര, ഹല്ലേലുയ്യ."

 ഇത് 1960 കളിൽ ക്രിസ്മസിൻ്റെ തലേന്നാൾ ഉണ്ണീശോയേയും കൊണ്ട് കരോൾകാർ വീട്ടിൽ വരുമ്പോൾ പാടുന്ന ഗാനം. കാലം മാറി. കരോൾ ഗാനങ്ങളും കാലോചിതമായി മാറി. കോവിഡ് കാരണം 2020ൽ കരോൾ ഇല്ല. എല്ലാം നല്ലതിന് എന്ന് സമാധാനിക്കാം!.

വീണ്ടും ഒരിക്കല്‍കൂടി ക്രിസ്തുമസ്സും പുതുവത്സര ദിനവും വന്നെത്തുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം മാനവരാശിക്ക് നല്‍കികൊണ്ട് ഒരു ക്രിസ്തുമസ് കൂടി എത്തിചേരുന്നു. ലോക നന്മക്കായി ദൈവ പുത്രനായ യേശു ഒരു പുല്‍ക്കൂട്ടില്‍ ജനിക്കുന്നു. മനുഷ്യ വര്‍ഗ്ഗത്തിന്റെ മുഴുവന്‍ രക്ഷക്കായി ദൈവം, താന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം, തന്റെ കരുണയിലും സ്നേഹത്തിലും സ്വന്തം പുത്രനെ ലോകത്തിലേക്ക് അയക്കുന്ന സുദിനം. അതാണ് ക്രിസ്തുമസ്സ്. ക്രിസ്തുവിന്റെ സാന്നിധ്യം ഇന്നും എല്ലായിടത്തും ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കുന്നതുകൊണ്ടാണ് ക്രിസ്തുമസ്സ് ഇന്നും എക്കാലവും ആഘോഷിക്കപ്പെടുന്നത്. ലാളിത്യത്തിന്റെ, എളിമയുടെ തിരുനാള്‍ ആണ് ക്രിസ്തുമസ്. ദൈവപുത്രന്‍ പുല്‍ക്കൂട്ടില്‍ ജനിക്കുന്നു എന്നത് അതാണ് സൂചിപ്പിക്കുന്നത്. പക്ഷെ, ഭൗതിക കാരൃങ്ങളുമായി ബന്ധപ്പെടുത്തി ക്രൈസ്തവ വിശ്വാസത്തെ നമ്മില്‍ പലരും കാണുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാലിതൊഴുത്തില്‍ പിറന്ന യേശുവിനെ മനുഷ്യകുലത്തിന്റെ രക്ഷകനായി നാം അംഗീകരിച്ചിരുന്നെങ്കില്‍ ഈ  ഭൗതിക നേട്ടങ്ങളുടെ പുറകെ ഞാനടക്കം ഓടുമായിരുന്നോ?. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ദൈവവിശ്വാസത്തെ ഉപയോഗിക്കുമായിരുന്നോ?. വ്യക്തിഗതമായ നേട്ടങ്ങള്‍ക്കു വേണ്ടി വിശ്വാസത്തെ പരിഗണിക്കുന്ന സംസ്കാരത്തിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു. നാം ലൗകീകതയുടെ, ആഡംബരങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്‍റെ അര്‍ത്ഥശൂന്യത മനസ്സിലാക്കണം. കമ്പോള  സംസ്ക്കാരത്തിന്‍റെ കരാളഹസ്തങ്ങളില്‍പ്പെട്ട് വ്യക്തികളും സമൂഹവും മതങ്ങള്‍പോലും ഇന്ന് ആഡംബരത്തിലേക്ക്, ധാരാളിത്തത്തിലേക്ക് നയിക്കപ്പെടുകയാണ്.  ഇവിടെയാണ് ക്രിസ്തുമസ് പ്രസക്തമാകുന്നതും ക്രിസ്തുമസ്സിന്‍റെ സന്ദേശം നമ്മുടെ ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും.

ക്രിസ്മസ് കാത്തിരുപ്പിൻ്റെ തിരുനാൾ കൂടിയാണ്. അസംഭവ്യമായത് സംഭവിക്കുന്ന ദിനം. എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കാൻ പഠിപ്പിക്കുന്ന തിരുനാൾ. മൗനത്തിൻ്റെ ശക്തി മനസ്സിലാക്കി തരുന്നതും ഭയപ്പെടാതെ സംഭവങ്ങളെ  നേരിടാൻ ധൈര്യം തരുന്നതുമായ തിരുനാൾ. യുക്തി കൊണ്ട് മാത്രമുള്ള അന്വേഷണങ്ങൾ ചിലപ്പോൾ തെറ്റായ നിഗമനങ്ങളിലേക്ക് നമ്മെ നയിച്ചെന്നു വരും. പ്രപഞ്ചത്തിൻ്റെ എല്ലാ പൊരുളുകളും മനുഷ്യബുദ്ധിയുടേയും യുക്തിയുടേയും അന്വേഷണ പരിധിയിൽ നിന്നെന്നു വരികയില്ല. എല്ലാം അറിയാമെന്ന് മനുഷ്യൻ വെറുതെ അഹങ്കരിക്കുമ്പോഴും ഒരു കൊച്ചു വൈറസിനെപോലും നിയന്ത്രിക്കാൻ മനുഷ്യൻ പാടുപെടുന്നു!

   ലോകത്തില്‍ വിവിധ കാലഗണനാ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രിസ്തുവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതല്‍ ആളുകള്‍ പുതുവത്സരം ആഘോഷിക്കുന്നത്. ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടാകുന്നതിന് കാലം അല്ലെങ്കില്‍ സമയം എന്ന സങ്കല്‍പ്പത്തിനു പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആഘോഷങ്ങള്‍ വേണ്ടതുതന്നെയാണ്. എന്നാല്‍, ഇക്കാലത്ത് ആഘോഷങ്ങള്‍ പ്രത്യേകിച്ച്, പുതുവത്സരാഘോഷം അതിരു വിടുന്നുണ്ടോ?. മത പാരമ്പരൃം വളരെയേറെയുള്ള, സംസ്ക്കാര സമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ പോലും പുതുവത്സരാഘോഷത്തിന്റെ മറവില്‍ എത്രമാത്രം അനിഷ്ട സംഭവങ്ങളാണ് അരങ്ങേറുന്നത്.! എന്നാല്‍, പുതുവത്സരാരംഭത്തില്‍ പുതിയ നല്ല തീരുമാനങ്ങള്‍ എടുക്കുന്നവരും തങ്ങളിലുള്ള ദുഃശ്ശീലങ്ങളെ മാറ്റി പുതിയ മനുഷ്യരാകുന്നതിന് ശ്രമിക്കുന്നവരും ഉണ്ട്. ആയുസില്‍ നിന്ന് ഒരു വര്‍ഷം കൊഴിഞ്ഞു പോകുമ്പോള്‍ മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു എന്നും നമുക്ക് ചിന്തിക്കാം. ഒരു കണക്കെടുപ്പിന്റെ ദിനം കൂടിയാകണം പുതുവര്‍ഷാരംഭ ദിനം. എന്ത് നേടി, എന്ത് നഷ്ടപ്പെട്ടു എന്ന് നമുക്ക് വിലയിരുത്താം. മരണത്തിലേക്കുള്ള യാത്രയില്‍ പിന്നിടുന്ന സൂചികാഫലകങ്ങളാണ് പുതുവത്സര ദിനങ്ങള്‍. അവിടെ നിന്ന് തിരിഞ്ഞു നോക്കി ചരിത്രം പഠിച്ചാല്‍ പുതിയ ചരിത്രം രചിക്കാം. ഈ ഭൂമിയിലെ ജീവിതത്തില്‍ ഒരു വര്‍ഷം കൂടി തികയ്ക്കാന്‍ ദൈവം ആയുസ്സും ആരോഗ്യവും തന്നതിനെ ഓര്‍ത്ത് നമുക്ക് ദൈവത്തിന് നന്ദി പറയാം. ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞുപോയി എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്നലെകളിലെ നമ്മുടെ തെറ്റുകളെ തിരുത്തിക്കൊണ്ട്, നന്മകളെ പരിപോഷിപ്പിച്ചുകൊണ്ട്, വരാനിരിക്കുന്ന നാളെകളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്, ഇന്നുകളില്‍ നമുക്ക് ജീവിക്കാം.

    എല്ലാവര്‍ക്കും ക്രിസ്തുമസ്സിന്‍റേയും പുതുവത്സരത്തിന്‍റേയും ആശംസകള്‍ നേരുന്നു.


                    
' അല്ലിപ്പാതിര നേരത്ത് പുല്ലിൻമേലൊരു പൊന്നുണ്ണി
അല്ലേലുയ്യാ പാടാം, ആനന്ദം കൊണ്ടാടാം
കട്ടലില്ലാ, മെത്തയില്ലാ ദേശീയാരേ
വെറുമൊരു പൊട്ട വൈക്കോലിന്മേൽ നിദ്ര, ഹല്ലേലുയ്യ."

 ഇത് 1960 കളിൽ ക്രിസ്മസിൻ്റെ തലേന്നാൾ ഉണ്ണീശോയേയും കൊണ്ട് കരോൾകാർ വീട്ടിൽ വരുമ്പോൾ പാടുന്ന ഗാനം. കാലം മാറി. കരോൾ ഗാനങ്ങളും കാലോചിതമായി മാറി. കോവിഡ് കാരണം 2020ൽ കരോൾ ഇല്ല. എല്ലാം നല്ലതിന് എന്ന് സമാധാനിക്കാം!.

വീണ്ടും ഒരിക്കല്‍കൂടി ക്രിസ്തുമസ്സും പുതുവത്സര ദിനവും വന്നെത്തുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം മാനവരാശിക്ക് നല്‍കികൊണ്ട് ഒരു ക്രിസ്തുമസ് കൂടി എത്തിചേരുന്നു. ലോക നന്മക്കായി ദൈവ പുത്രനായ യേശു ഒരു പുല്‍ക്കൂട്ടില്‍ ജനിക്കുന്നു. മനുഷ്യ വര്‍ഗ്ഗത്തിന്റെ മുഴുവന്‍ രക്ഷക്കായി ദൈവം, താന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം, തന്റെ കരുണയിലും സ്നേഹത്തിലും സ്വന്തം പുത്രനെ ലോകത്തിലേക്ക് അയക്കുന്ന സുദിനം. അതാണ് ക്രിസ്തുമസ്സ്. ക്രിസ്തുവിന്റെ സാന്നിധ്യം ഇന്നും എല്ലായിടത്തും ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കുന്നതുകൊണ്ടാണ് ക്രിസ്തുമസ്സ് ഇന്നും എക്കാലവും ആഘോഷിക്കപ്പെടുന്നത്. ലാളിത്യത്തിന്റെ, എളിമയുടെ തിരുനാള്‍ ആണ് ക്രിസ്തുമസ്. ദൈവപുത്രന്‍ പുല്‍ക്കൂട്ടില്‍ ജനിക്കുന്നു എന്നത് അതാണ് സൂചിപ്പിക്കുന്നത്. പക്ഷെ, ഭൗതിക കാരൃങ്ങളുമായി ബന്ധപ്പെടുത്തി ക്രൈസ്തവ വിശ്വാസത്തെ നമ്മില്‍ പലരും കാണുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാലിതൊഴുത്തില്‍ പിറന്ന യേശുവിനെ മനുഷ്യകുലത്തിന്റെ രക്ഷകനായി നാം അംഗീകരിച്ചിരുന്നെങ്കില്‍ ഈ  ഭൗതിക നേട്ടങ്ങളുടെ പുറകെ ഞാനടക്കം ഓടുമായിരുന്നോ?. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ദൈവവിശ്വാസത്തെ ഉപയോഗിക്കുമായിരുന്നോ?. വ്യക്തിഗതമായ നേട്ടങ്ങള്‍ക്കു വേണ്ടി വിശ്വാസത്തെ പരിഗണിക്കുന്ന സംസ്കാരത്തിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു. നാം ലൗകീകതയുടെ, ആഡംബരങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്‍റെ അര്‍ത്ഥശൂന്യത മനസ്സിലാക്കണം. കമ്പോള  സംസ്ക്കാരത്തിന്‍റെ കരാളഹസ്തങ്ങളില്‍പ്പെട്ട് വ്യക്തികളും സമൂഹവും മതങ്ങള്‍പോലും ഇന്ന് ആഡംബരത്തിലേക്ക്, ധാരാളിത്തത്തിലേക്ക് നയിക്കപ്പെടുകയാണ്.  ഇവിടെയാണ് ക്രിസ്തുമസ് പ്രസക്തമാകുന്നതും ക്രിസ്തുമസ്സിന്‍റെ സന്ദേശം നമ്മുടെ ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും.

ക്രിസ്മസ് കാത്തിരുപ്പിൻ്റെ തിരുനാൾ കൂടിയാണ്. അസംഭവ്യമായത് സംഭവിക്കുന്ന ദിനം. എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കാൻ പഠിപ്പിക്കുന്ന തിരുനാൾ. മൗനത്തിൻ്റെ ശക്തി മനസ്സിലാക്കി തരുന്നതും ഭയപ്പെടാതെ സംഭവങ്ങളെ  നേരിടാൻ ധൈര്യം തരുന്നതുമായ തിരുനാൾ. യുക്തി കൊണ്ട് മാത്രമുള്ള അന്വേഷണങ്ങൾ ചിലപ്പോൾ തെറ്റായ നിഗമനങ്ങളിലേക്ക് നമ്മെ നയിച്ചെന്നു വരും. പ്രപഞ്ചത്തിൻ്റെ എല്ലാ പൊരുളുകളും മനുഷ്യബുദ്ധിയുടേയും യുക്തിയുടേയും അന്വേഷണ പരിധിയിൽ നിന്നെന്നു വരികയില്ല. എല്ലാം അറിയാമെന്ന് മനുഷ്യൻ വെറുതെ അഹങ്കരിക്കുമ്പോഴും ഒരു കൊച്ചു വൈറസിനെപോലും നിയന്ത്രിക്കാൻ മനുഷ്യൻ പാടുപെടുന്നു!

   ലോകത്തില്‍ വിവിധ കാലഗണനാ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രിസ്തുവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതല്‍ ആളുകള്‍ പുതുവത്സരം ആഘോഷിക്കുന്നത്. ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടാകുന്നതിന് കാലം അല്ലെങ്കില്‍ സമയം എന്ന സങ്കല്‍പ്പത്തിനു പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആഘോഷങ്ങള്‍ വേണ്ടതുതന്നെയാണ്. എന്നാല്‍, ഇക്കാലത്ത് ആഘോഷങ്ങള്‍ പ്രത്യേകിച്ച്, പുതുവത്സരാഘോഷം അതിരു വിടുന്നുണ്ടോ?. മത പാരമ്പരൃം വളരെയേറെയുള്ള, സംസ്ക്കാര സമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ പോലും പുതുവത്സരാഘോഷത്തിന്റെ മറവില്‍ എത്രമാത്രം അനിഷ്ട സംഭവങ്ങളാണ് അരങ്ങേറുന്നത്.! എന്നാല്‍, പുതുവത്സരാരംഭത്തില്‍ പുതിയ നല്ല തീരുമാനങ്ങള്‍ എടുക്കുന്നവരും തങ്ങളിലുള്ള ദുഃശ്ശീലങ്ങളെ മാറ്റി പുതിയ മനുഷ്യരാകുന്നതിന് ശ്രമിക്കുന്നവരും ഉണ്ട്. ആയുസില്‍ നിന്ന് ഒരു വര്‍ഷം കൊഴിഞ്ഞു പോകുമ്പോള്‍ മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു എന്നും നമുക്ക് ചിന്തിക്കാം. ഒരു കണക്കെടുപ്പിന്റെ ദിനം കൂടിയാകണം പുതുവര്‍ഷാരംഭ ദിനം. എന്ത് നേടി, എന്ത് നഷ്ടപ്പെട്ടു എന്ന് നമുക്ക് വിലയിരുത്താം. മരണത്തിലേക്കുള്ള യാത്രയില്‍ പിന്നിടുന്ന സൂചികാഫലകങ്ങളാണ് പുതുവത്സര ദിനങ്ങള്‍. അവിടെ നിന്ന് തിരിഞ്ഞു നോക്കി ചരിത്രം പഠിച്ചാല്‍ പുതിയ ചരിത്രം രചിക്കാം. ഈ ഭൂമിയിലെ ജീവിതത്തില്‍ ഒരു വര്‍ഷം കൂടി തികയ്ക്കാന്‍ ദൈവം ആയുസ്സും ആരോഗ്യവും തന്നതിനെ ഓര്‍ത്ത് നമുക്ക് ദൈവത്തിന് നന്ദി പറയാം. ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞുപോയി എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്നലെകളിലെ നമ്മുടെ തെറ്റുകളെ തിരുത്തിക്കൊണ്ട്, നന്മകളെ പരിപോഷിപ്പിച്ചുകൊണ്ട്, വരാനിരിക്കുന്ന നാളെകളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്, ഇന്നുകളില്‍ നമുക്ക് ജീവിക്കാം.

    എല്ലാവര്‍ക്കും ക്രിസ്തുമസ്സിന്‍റേയും പുതുവത്സരത്തിന്‍റേയും ആശംസകള്‍ നേരുന്നു.


                    

2020, നവംബർ 13, വെള്ളിയാഴ്‌ച

നവംബർ 14. നാടകാചാര്യൻ ശ്രീ എൻ.എൻ. പിള്ളയുടെ ചരമ ദിനം


 

നവംബർ 14. എൻ.എൻ.പിള്ളയുടെ ചരമദിനം

എൻ.എൻ. പിള്ളയെക്കുറിച്ച് ഓർക്കുമ്പോൾ 'ഗോഡ്ഫാദർ' എന്ന സിനിമയിൽ എൻ.എൻ.പിള്ള അവതരിപ്പിച്ച അഞ്ഞൂറാൻ എന്ന കഥാപാത്രത്തിൻ്റെ ഒരു ഡയലോഗാണ് ഓർമ്മ വരുന്നത്.
 "മറക്കണോ..? കഴിഞ്ഞതൊക്കെ ഞാന്‍ മറക്കണോ? എന്തൊക്കെയാടോ ഞാന്‍ മറക്കണ്ടേ? എന്റെ ലക്ഷ്മി... ഈ വീടിന്റെ മഹാലക്ഷ്മി. എന്റെ കണ്‍മുമ്പിലാ വെട്ട് കൊണ്ട് വീണത്. ഈ കൈകളില്‍ കിടന്നാ അവസാനം അവള്‍ പിടഞ്ഞു പിടഞ്ഞു മരിച്ചത്. അത് ഞാന്‍ മറക്കണോ? പിന്നെ ഞാന്‍ പതിനാലു കൊല്ലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരിങ്കല്ലുടച്ചത് മറക്കണോ? മറക്കണോ? മറക്കണോന്ന്. ഇതൊന്നും ഈ അഞ്ഞൂറാന്‍ മറക്കുകേലെടോ.. മറക്കുകേല.. ആ തള്ളേം മക്കളേം നശിപ്പിച്ചേ ഈ അഞ്ഞൂറാന്റെ ശവം ചാമ്പലാവൂ".

അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് 'ഗോഡ്ഫാദർ '.

  നാടകാചാര്യൻ ശ്രീ എൻ.എൻ.പിള്ള 1918 ൽ കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. വില്ലേജ് ഓഫീസർ ആയിരുന്ന ഉള്ളീലക്കുപറമ്പിൽ  നാരായണപിള്ളയും തെക്കേതിൽ പാവക്കുട്ടിയമ്മയുമായിരുന്നു മാതാപിതാക്കൾ. അഛൻ്റെ സ്ഥലം മാറ്റം കാരണം കേരളത്തിലെ പല സ്ഥലങ്ങളിലായിരുന്നു സ്കൂൾ പഠനം. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇൻ്റർമീഡിയറ്റ് പാസാകുന്നതിനും മുൻപ് ജോലിയന്വേഷിച്ച് മലയയിലേക്ക് പോയി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എൻ.എ യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. ആ സമയത്താണ് അദ്ദേഹം തൻ്റെ ആദ്യ നാടകമായ 'താന്തിയ തോപ്പി' എഴുതിയത്. 1945-ൽ നാട്ടിൽ തിരിച്ചെത്തി. രണ്ടു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. 1952-ൽ വിശ്വകേരള കലാസമിതി എന്ന നാടകട്രൂപ്പ് സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലൂടെ തൻ്റെ നാടകങ്ങൾ അരങ്ങിലെത്തിക്കുകയും ചെയ്തു. ഭാര്യ ചിന്നമ്മയും നടിയായിരുന്നു. മക്കൾ - സുലോചന, രേണുക, വിജയരാഘവൻ. മകൻ വിജയരാഘവൻ നാടക-ചലച്ചിത്രനടനാണ്.  1995 നവംബർ 14-ന് എൻ.എൻ. പിള്ള അന്തരിച്ചു.

ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. 28 നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും, രണ്ട് നാടക പഠനങ്ങളും എഴുതിയിട്ടുണ്ട്. കാപാലിക, ഈശ്വരൻ അറസ്റ്റിൽ, ക്രോസ്ബെൽറ്റ് തുടങ്ങിയ പ്രശസ്ത നാടകങ്ങൾ, നാടകദർപ്പണം, കർട്ടൻ എന്നീ പഠനഗ്രന്ഥങ്ങൾ. 'ഞാൻ' എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രേതലോകം എന്ന നാടകത്തിന് 1966-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു. അദ്ദേഹത്തിൻ്റെ സഹോദരി ഓമന നാടകങ്ങളിൽ അഭിനയിച്ചിരുന്നു.

സുപ്രസിദ്ധ നാടകമായ കാപാലിക സിനിമയാക്കിയപ്പോൾ അതിലെ എൻ. എൻ. പിള്ള എഴുതിയ ഗാനവും പ്രസിദ്ധമായി.
 'കപിലവസ്തുവിലെ കര്‍മ്മയോഗിയില്‍ പോലും
കാമദേവനെ കാണും...കാമിനീ കാപാലികേ
ഇടിമിന്നലില്‍ ഇന്ദ്രകാര്‍മുഖമാല്യം ചാര്‍ത്താന്‍
പഴുതേ മോഹിക്കും നിന്‍ മുഗ്ദ്ധഭാവനകളില്‍
അമൃതപയോധിയും ആകാശതടിനിയും...
പ്രമദ വനികയും പൊള്ളുന്ന മരുഭൂമിയും
കുളിര്‍ തെന്നലും കൊടുങ്കാറ്റും
ഒന്നായി കൂടിക്കുഴയും..
സത്യത്തിന്റെ വിശ്വരൂപം ഞാന്‍ കാണ്മൂ ...'.

 കാപാലിക പോലുള്ള നാടകങ്ങള്‍ തീര്‍ത്ത തീപ്പൊരികള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. സമൂഹത്തിലെ ജീര്‍ണ്ണതകളോടുള്ള പോരാട്ടം കൂടിയായിരുന്നു എന്‍.എന്‍ പിള്ളയുടെ നാടകങ്ങള്‍. മരണം വരെ നാടകത്തെ സ്നേഹിച്ച അതുല്യ പ്രതിഭയായിരുന്നു എന്‍.എന്‍ പിള്ള. അരങ്ങിലും പുറത്തും അടിയുറച്ച നിലപാടുകളിലൂടെ തന്‍റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനും പിള്ള മടി കാണിച്ചില്ല. മലയാള നാടകവേദിയിലെ സമാനതകളില്ലാത്ത ഒറ്റയാനായിരുന്നു ശ്രീ എൻ.എൻ. പിള്ള.

' നില്‍ക്കാനൊരു തറ, പിന്നിലൊരു മറ, എന്റെയുള്ളില്‍ ഒരു നാടകം എന്റെ മുന്നില്‍ നിങ്ങളും' - ഉള്ളുനീറുന്ന നാടകക്കാലത്തെക്കുറിച്ച് എന്‍.എന്‍. പിള്ള ഒരിക്കൽ എഴുതി.

അതെ,  നാടകത്തിന് വേണ്ടി തൻ്റെ ജീവിതം സമർപ്പിച്ച നാടകാചാര്യൻ ശ്രീ എൻ.എൻ. പിള്ളയുടെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

ലോക വിദ്യാർത്ഥി ദിനം. ഒക്ടോബർ 15.

 ഒക്ടോബർ 15. ലോക വിദ്യാർത്ഥി ദിനം


എല്ലാ വർഷവും ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. 2010 മുതലാണ് ഐക്യരാഷ്ട്ര സഭ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി അചരിച്ചു തുടങ്ങിയത്. ഇൻഡ്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാമിൻ്റെ ജന്മദിനമാണ് ഒക്ടോബർ 15. ഡോ. എ.പി.ജെ.അബ്ദുൾ കലാമിൻ്റെ വാക്കുകൾ ലോക വിദ്യാർത്ഥി ദിനത്തിൽ ഓർക്കുന്നത് ഉചിതമാണ്.


 " ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഒരു നല്ല വിദ്യാർത്ഥിയുടെ ലക്ഷണം. നമ്മുടെ കുട്ടികൾ ചോദിക്കട്ടെ ".


 " ഓരോ കുട്ടിയും വ്യത്യസ്തനാവാൻ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ലോകരാവട്ടെ, അവരെ മറ്റുള്ളവരെപോലെ നന്നാക്കിയാലേ അടങ്ങൂ എന്ന് ശഠിക്കുന്നു". 


" നാം ഇന്നത്തേക്ക് കുറച്ച് ത്യാഗങ്ങൾ സഹിച്ചാലേ നമ്മുടെ കുട്ടികൾക്ക് നല്ലൊരു നാളെയെ നൽകാനാവൂ."


 സ്വപ്നങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ ആദ്യം സ്വപ്നങ്ങൾ കാണുക."


" കഷ്ടപ്പാടുകൾ ആവശ്യമാണ്. എങ്കിലേ നേട്ടങ്ങൾ ആസ്വദിക്കാനാവൂ."


പ്രൈമറി ക്ലാസുകളിൽ പഠിച്ച ഒരു കവിത ഓർമ്മ വരുന്നു.


"പഠിക്കണം നാം ഓരോന്നും

ബാല്യം തൊട്ടു നിരന്തരം

പഠിത്തം മതിയാക്കിടാം

പ്രാണൻ മേനി വിടുന്ന നാൾ "'


അറിവ് എന്നുള്ളത് ജീവിതത്തിലെ പ്രധാന ഘടകം തന്നെയാണ്. ജീവിത അവസാനം വരെ പഠനം തുടരണം.


വൈജ്ഞാനിക വികസനം അനുഭവങ്ങളിലൂടേയും അന്വേഷണങ്ങളിലൂടെയുമാണ് നടക്കുന്നതെന്നും ചുറ്റുപാടിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളെ മുൻ അനുഭവങ്ങളുമായി ചേർത്ത് പുതിയ അറിവുകളും ധാരണകളും നിർമ്മിക്കുന്ന പ്രക്രിയയാണ് പഠനമെന്നും ഒരു നിർവ്വചനമുണ്ട്.


അന്യൻ്റെ അറിവിൽ നിന്നല്ല, ആത്മബോധത്തിൽ നിന്നുവേണം നമ്മുടെ മുന്നോട്ടുള്ള ചുവട് വയ്പ്. അതിനേക്കാളുപരി അനുഭവങ്ങളെ നാം വിശ്വസിക്കണം. വിദ്യാഭ്യാസം വിജ്ഞാനം നൽകണമെന്നില്ല. വിവരം വിവേകത്തിന് വഴിതെളിക്കണം. ഇല്ലെങ്കിൽ ചുറ്റുപാട്ടം നിന്ന് നമുക്ക് ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ച് ആലോചനയില്ലാതെ അബദ്ധങ്ങളിൽ പെട്ടുപോകാൻ സാദ്ധ്യതയുണ്ട്. അറിവും നെറിവും ( സംസ്കാരവും ) ചേരുമ്പോഴേ തിരിച്ചറിവ് ഉണ്ടാവുകയുള്ളു. അതുകൊണ്ട് വിദ്യാഭ്യാസത്തിൽ അറിവിനേപ്പോലെ നെറിവിനും ഊന്നൽ കൊടുക്കണം.


ലോക വിദ്യാർത്ഥി ദിനത്തിൻ്റെ നന്മകൾ എല്ലാവർക്കും നേരുന്നു.


2020, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

സെപ്റ്റംബർ 22. ലോക റോസ് ദിനം

സെപ്റ്റംബർ 22. ലോക റോസ് ദിനം. റോസ് എന്ന പേരുള്ളവർക്കും റോസപ്പൂക്കളെ സ്നേഹിക്കുന്നവർക്കും ആശംസകൾ. കാൻസർ രോഗികൾക്ക് റോസപ്പൂ നൽകുന്ന ദിനം. അമേരിക്കയിലെ ഒറിഗണിലെ ഒരു റോസപ്പൂ ഗാർഡൻ സന്ദർശിച്ചപ്പോൾ .......

 


2020, ജൂലൈ 19, ഞായറാഴ്‌ച

കെ.പി.ജോസഫ് മാസ്റ്റർ അനുസ്മരണം

കെ.പി. ജോസഫ് മാസ്റ്റര്‍ അനുസ്മരണം നടത്തി

തിരുമുടിക്കുന്നിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അന്തരിച്ച കെ.പി. ജോസഫ് മാസ്റ്ററുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. 2019 ജൂലൈ 11 ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്. അനുസ്മരണ സമ്മേളനത്തിൽ കൊരട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രജനീരാജു അധ്യക്ഷയായിരുന്നു. വി.ഒ. പോളിമാസ്റ്റര്‍, സോണിജോസഫ്, വി.കെ. വര്‍ഗ്ഗീസ്, വി.വി.പോളി, ജോസ് മഞ്ഞളി, വി.ഒ. ജോണ്‍, കെ.പി. സെബാസ്റ്റ്യന്‍, ഡേവീസ് വല്ലൂരാന്‍  എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്‌.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫികള്‍ നല്‍കി. തുടര്‍ന്ന്, വാര്‍ഡ് മെമ്പര്‍ രജനീരാജു, വി.ഒ. പോളിമാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരികളായും ജോസ് മഞ്ഞളി ചെയര്‍മാനായും കെ.പി.ജോസഫ് മാസ്റ്റര്‍ അനുസ്മരണ സമിതിക്ക് രൂപംനല്‍കി. കോവിഡ് പ്രതിരോധ മാനദണ്ധങ്ങള്‍ അനുസരിച്ചുകൊണ്ടായിരുന്നു യോഗം നടത്തിയത്.



2020, ജൂലൈ 18, ശനിയാഴ്‌ച

കെ.പി.ജോസഫ് മാസ്റ്റർ ചരമദിനം

ജൂലൈ 11. കെ.പി. ജോസഫ് മാസ്റ്ററുടെ ചരമദിനം.
 2019 ൽ അദ്ദേഹം അന്തരിക്കുമ്പോൾ നിലപാടുകൾക്കു വേണ്ടി നിലകൊണ്ട, സ്വന്തം അഭിപ്രായം ആരുടെ മുൻപിലും അടിയറ വയ്ക്കാത്ത ഒരു രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകനെ നാടിന് നഷ്ടപ്പെടുകയായിരുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.
രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നതു മുതൽ മരണംവരെ ഒരു കേരള കോൺഗ്രസ്കാരനായിരുന്നു ശ്രീ ജോസഫ് മാസ്റ്റർ.
1964ൽ കേരള രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവ് ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ യശ്ശശരീരനായ പി.ടി.ചാക്കോയുടെ നേതൃത്വത്തിൽ അസംതൃപ്തരായ ഒരു ഗ്രൂപ്പ് ഉണ്ടാവുകയും അദ്ദേഹത്തിൻ്റെ മരണത്തോടെ
 കോൺഗ്രസിൽ നിന്ന് ശ്രീ കെ.എം. ജോർജിൻ്റെ നേതൃത്വത്തിൽ ഈ ഗ്രൂപ്പ് വിട്ടുപോന്ന് കേരള കോൺഗ്രസ് രൂപീകരിക്കുകയും ചെയ്തു. കേരള കോൺഗ്രസ് സ്ഥാപിതമായപ്പോൾ ശ്രീ ആർ. ബാലകൃഷ്ണപ്പിള്ളയായിരുന്നു കെ.എം.ജോർജിനോടൊപ്പം നിന്നവരിൽ പ്രമുഖൻ. തുടർന്ന് ശ്രീ കെ.എം.മാണി, പി.ജെ.ജോസഫ് തുടങ്ങിയവർ കൂടിചേർന്ന് കേരളാകോൺഗ്രസ്സ് ശക്തിപ്പെടുത്തി. 1976 ഡിസംബറിൽ ശ്രീ കെ.എം. ജോർജ് അന്തരിച്ചു.
 1977 ൽ നേതൃ തർക്കത്തെ തുടർന്ന് ശ്രീ ആർ. ബാലകൃഷ്ണപ്പിള്ള കേരള കോൺഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു. ശ്രീ കെ.എം.മാണി, ശ്രീ പി.ജെ.ജോസഫ് തുടങ്ങിയവർ കേരള കോൺഗ്രസിൽ തുടർന്നു. എന്നാൽ1979ൽ ശ്രീ പി.ജെ.ജോസഫുമായുള്ള നേതൃ തർക്കത്തെ തുടർന്ന് ശ്രീ കെ.എം മാണി കേരള കോൺഗ്രസ് (എം) രൂപീകരിച്ചു. പിന്നീട് പിളർപ്പുകളെ തുടർന്ന് വിവിധ കേരള കോൺഗ്രസുകൾ ഉണ്ടായെങ്കിലും എക്കാലവും ശ്രീ മാണി സാറിൻ്റെ  അനുയായിരുന്ന ജോസഫ് മാസ്റ്റർ മരണം വരെ മാണി ഗ്രൂപ്പിൽ തുടർന്നു.

ജോസഫ് മാസ്റ്ററെക്കുറിച്ച് ഓർക്കുമ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു. എനിക്ക് അന്ന് 10 വയസ്. തിരുമുടിക്കുന്നിൽ കേരളാ കോൺഗ്രസ് രൂപീകരിക്കുന്നതിനായി 1966 ൽ എൻ്റെ തറവാട്ടിൽ ( അപ്പൂപ്പൻ വല്ലൂരാൻ ദേവസിയുടെ വീട്ടിൽ) ശ്രീ പി.കെ.ഇട്ടൂപ്പ് വക്കീൽ വരുന്നു. തൊട്ട് പടിഞ്ഞാറെ വീട്ടിലെ കണ്ടംകുളത്തി പൊറിഞ്ചു മാസ്റ്ററുടെ വീട്ടിൽ നിന്ന് മാസ്റ്ററുടെ മൂത്ത മകനായ യുവാവായ ജോസഫിനെ (ജോസഫ് മാസ്റ്ററെ ) വിളിക്കുന്നു. കേരള കോൺഗ്രസ് സംഘടിപ്പിക്കാനുള്ള ചുമതല ഏൽപ്പിക്കുന്നു. അങ്ങനെ കേരള കോൺഗ്രസ് തിരുമുടിക്കുന്നിൽ തുടങ്ങുന്നു.

 ചാലക്കുടിയിലെ പാർട്ടി പ്രമുഖൻ ആയിരുന്ന ശ്രീ. പി. കെ. ഇട്ടൂപ്പ് വക്കീലിനൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച യുവനേതാവ്. അക്കാലത്ത് ജില്ലയിലങ്ങോളമിങ്ങോളം തിരഞ്ഞെടുപ്പ് വേദികളിൽ ഓടിനടന്ന് പ്രസംഗിച്ചിരുന്ന തീപ്പൊരി പ്രാസംഗികൻ.  ആശയപരമായി യോജിപ്പുള്ള മാണിസാറിനൊപ്പം തൻ്റെ മരണം വരെ നിന്ന ആദർശധീരൻ.

തിരുമുടിക്കുന്നിന്റെ ചിരകാലസ്വപ്നമായിരുന്ന ഹൈസ്കൂൾ യാഥാർത്ഥ്യമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചയാൾ. സ്വന്തം കീശയിൽ നിന്ന് പണം മുടക്കി നാട്ടുകാരുടെ ആവശ്യങ്ങൾ തിരുവനന്തപുരത്തുപോയി നടത്തിക്കൊടുത്തിരുന്നയാൾ.

ഇത്തരത്തിൽ ജോസഫ് മാഷിന് വിശേഷണങ്ങളേറെ. തിരുമുടിക്കുന്ന് പി.എസ്. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായിരുന്നു അദ്ദേഹം. അവസാന കാലങ്ങളിൽ മാഷ് എവിടേയും സജ്ജീവമായിരുന്നില്ല.
മാണിസാർ പിന്നീട് എന്നും അധികാരത്തിൽ ഉണ്ടായിരുന്നെങ്കിലും അധികാരത്തിന്റെ ഇടനാഴികളിലെവിടേയും മാഷെ കണ്ടില്ല. ചുരുങ്ങിയ കാലം കൊരട്ടിപഞ്ചായത്തിൽ വാർഡ് മെമ്പറായിരുന്നതൊഴിച്ചാൽ അധികാരരാഷ്ട്രീയത്തിൽ മാഷുണ്ടായിരുന്നില്ല, ഒരുകാലത്തും.

മാഷിന്റെ വേർപാട് തിരുമുടിക്കുന്നിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് ഒരു കാലഘട്ടത്തിന്റെ പോരാട്ടസ്മരണകളാണ്.
ഒരിക്കൽക്കൂടി, ശ്രീ ജോസഫ് മാസ്റ്ററുടെ ഓർമ്മകൾക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

2020, ജൂൺ 25, വ്യാഴാഴ്‌ച

ജൂലൈ 3. ദുക്റാന തിരുനാള്‍( തോമാശ്ലീഹയുടെ ഓര്‍മ്മ തിരുനാള്‍ )

ദുക്റാന തിരുനാള്‍( വി. തോമാശ്ലീഹായുടെ ഓര്‍മ്മ തിരുനാള്‍)
.......................................................................
 ജൂലൈ 3. ഭാരതത്തിന്‍റെ അപ്പസ്തോലനായ വി. തോമാശ്ലീഹയുടെ ഓര്‍മ്മ തിരുനാള്‍. ഈശോയുടെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരുവനായ തോമാശ്ലീഹയെപ്പറ്റി വിശദമായിട്ടൊന്നും വിശുദ്ധ ഗ്രന്ഥമായ ബൈബിളില്‍ പറഞ്ഞിട്ടില്ല. നാല് സന്ദര്‍ഭങ്ങളിലാണ് വിശുദ്ധനെപ്പറ്റി പ്രതിപാദിക്കുന്നത്. അസാമാന്യ ധൈര്യമുള്ളവനായും നന്മ ചെയ്യുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവനായും കാണുന്നുണ്ട് യേശു ലാസറിനെ ഉയിര്‍പ്പിക്കുന്ന സന്ദര്‍ഭത്തില്‍. തന്‍റെ സ്നേഹിതനായ ലാസര്‍ മരിച്ചുവെന്നറിഞ്ഞപ്പോള്‍ യേശു തനിക്ക് ഏറെ ശത്രുക്കളുള്ള, ലാസറിന്‍റെ നാടായ യൂദയായിലേക്ക്  പോകുവാനൊരുങ്ങുമ്പോള്‍ ശിഷ്യര്‍ അദ്ദേഹത്തെ തടയുന്നു. അപ്പോള്‍ `` നമുക്കും അവനോടൊപ്പം പോയി മരിക്കാം'' എന്നുപറഞ്ഞുകൊണ്ട് മറ്റ് ശിഷ്യര്‍ക്ക് ധൈര്യം കൊടുത്തുകൊണ്ട് യൂദയായിലേക്ക് പോകുവാന്‍ പ്രേരിപ്പിക്കുന്ന തോമാശ്ലീഹയെ( യോഹ. 11: 16 )കാണാം.

സ്വര്‍ഗ്ഗസ്ഥനായ പിതാവിലേക്കുള്ള വഴി നിങ്ങള്‍ക്കറിയാമെന്ന് യേശു തന്‍റെ ശിഷ്യരോട് പറയുമ്പോള്‍ വഴിയറിയാതെ നിഷ്കളങ്കതയോടും ബഹുമാനപൂര്‍വ്വവും സംശയിച്ചുനില്‍ക്കുന്ന തോമാശ്ലീഹയോട് വഴിയും സത്യവും ജീവനും താനാണെന്നും തന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്ക് വരുന്നില്ലായെന്നും യേശു പറയുവാന്‍ സാഹചര്യമുണ്ടാക്കുന്ന തോമാശ്ലീഹയെ കാണുന്നു വേറൊരിടത്ത്( യോഹ. 14: 4- 6).

ഉയിര്‍ത്തെഴുന്നേറ്റ യേശുനാഥന്‍ ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ട സന്ദര്‍ഭത്തില്‍ അവിടെ ഇല്ലാതിരുന്നതുമൂലം തനിക്കുമാത്രം കാണാന്‍ സാധിക്കാത്തതുകൊണ്ട് വിഷമിച്ച് അതിയായി ആഗ്രഹിക്കുകയും അതിനായി ശാഠ്യം പിടിക്കുകയും യേശുവിനെ കണ്ടപ്പോള്‍ ``എന്‍റെ കര്‍ത്താവെ, എന്‍റെ ദൈവമേ''എന്ന് ഏറ്റുപറയുകയും ചെയ്തുകൊണ്ട് യേശുവിനെ ദൈവമായി അംഗീകരിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നു തോമാശ്ലീഹ മറ്റൊരിടത്ത്(യോഹ. 20: 27- 28).

മീന്‍ പിടിക്കാന്‍ പോയി ഒന്നുംകിട്ടാതെ നിരാശപ്പെടുന്ന പത്രോശ്ലീഹയുടെകൂടെ തോമാശ്ലീഹ വഞ്ചിയില്‍ ഇരിക്കുമ്പോള്‍ യേശു പ്രത്യക്ഷപ്പെടുന്നതും യേശു പറഞ്ഞതനുസരിച്ച് വള്ളത്തിന്‍റെ വലതുവശത്ത് വലയെറിയുന്നതും വല നിറയെ മത്സ്യം കിട്ടുന്നതും യേശു അവരുടെ കൂടെ ഭക്ഷണം കഴിക്കുന്നതും പത്രോശ്ലീഹായെ സഭയെ നയിക്കുവാന്‍ നിയോഗിക്കുന്നതുമായ സന്ദര്‍ഭത്തിലും തോമാശ്ലീഹായെക്കുറിച്ച് ബൈബിളില്‍ പ്രതിപാദിക്കുന്നുണ്ട്( യോഹ. 21: 1- 7).

തോമാശ്ലീഹയെക്കുറിച്ച് നാം കൂടുതല്‍ അറിയുന്നത് പരമ്പരാഗതമായ വിശ്വാസങ്ങളിലൂടേയും ഐതിഹ്യങ്ങളിലൂടേയും ചരിത്രകാരന്മാര്‍ പിന്നീട് എഴുതിയതിലൂടെയുമാണ്. യൂദയ രാജ്യത്ത് ഗലീലി എന്ന സ്ഥലത്താണ് അദ്ദേഹം ജനിക്കുന്നത്. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ യഹൂദരും വളരെ പാവപ്പെട്ടവരുമായിരുന്നു. സല്‍സ്വഭാവിയും സത്യസന്ധനും ദൈവഭക്തനുമായ അദ്ദേഹം യേശുവിന്‍റെ പ്രബോധനങ്ങളിലും പ്രസംഗങ്ങളിലും ആകൃഷ്ടനായി യേശുവിന്‍റെ ശിഷ്യനായിതീര്‍ന്നു. യേശുവിന്‍റെ മരണത്തിനും ഉയിര്‍പ്പിനുംശേഷം പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ സുവിശേഷവേലക്കായി അനേകം മതവിശ്വാസങ്ങള്‍ നിലനിന്നിരുന്ന ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെടുകയാണ്. ഭാരത യാത്രക്കു മുന്‍പ്തന്നെ അദ്ദേഹം പേര്‍ഷ്യ, മെദിയ തുടങ്ങിയ പല രാജ്യങ്ങളിലും സുവിശേഷവേല നടത്തി ക്രിസ്തു മത വിശ്വാസികളാക്കി.

അറേബ്യന്‍ രാജ്യങ്ങളില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹബാന്‍ എന്നു പേരായ ദക്ഷിണ ഭാരതത്തിലെ ചോഴരാജാവിന്‍റെ മന്ത്രിയുമായി പരിചയപ്പെടാന്‍ ഇടയായി. ചോഴരാജാവിന് അതിവിശിഷ്ടമായ അരമന പണിയുന്നതിന് ശില്പകലാകാരന്മാരെ സംഘടിപ്പിക്കുന്നതിനുവേണ്ടിയാണ് ഹബാന്‍ അവിടെ എത്തിയത്. താന്‍ ഒരു ശില്പിയായിരുന്നില്ലെങ്കിലും സുഹൃത്തായിതീര്‍ന്ന ഹബാനോടൊപ്പം കപ്പല്‍ കയറി തോമാശ്ലീഹ ഭാരതത്തിലേക്ക് പുറപ്പെട്ടു. ഇന്നത്തേപ്പോലെ ആധുനിക സജ്ജീകരണങ്ങള്‍ ഇല്ലാതിരുന്ന കപ്പല്‍ പക്ഷെ എത്തിപ്പെടുന്നത് ചേരരാജ്യത്തിന്‍റെ തലസ്ഥാനമായ കൊടുങ്ങല്ലൂരിലായിരുന്നു. എ.ഡി. 52ല്‍ ആയിരുന്നു തോമാശ്ലീഹ അവിടെ എത്തിയത്. ചേരരാജ്യാധിപന്‍ പെരുമാള്‍ അദ്ദേഹത്തെ ആദരിക്കുകയും രാജസന്നിധിയില്‍ സ്വീകരിക്കുകയും ചെയ്തു.

കുറച്ചുനാള്‍ കൊടുങ്ങല്ലൂരില്‍ താമസിച്ച് സുവിശേഷ വേലചെയ്തതിനുശേഷം ശ്ലീഹ ഹബാനോടൊപ്പം ചോഴരാജാവിന്‍റെ സന്നിധിയിലെത്തി. രാജാവ് അദ്ദേഹത്തെ സ്വീകരിച്ച് അരമന പണിയുന്നതിനായി വലിയൊരു തുക അനുവദിച്ചു. പക്ഷെ ആ തുകയത്രയും ശ്ലീഹ പാവപ്പെട്ടവര്‍ക്കായി ചിലവഴിച്ചുവെന്നാണ് ഐതിഹ്യം. ഏതാനുംമാസം ചോഴനാട്ടില്‍ സുവിശേഷ വേലക്കുശേഷം അദ്ദേഹം ഉത്തരേന്ത്യയിലേക്കും അവിടെനിന്ന് ചൈനയിലേക്കും യാത്രചെയ്ത് യേശുവിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് വീണ്ടും ചോഴനാട്ടിലെത്തി. ഈ അവസരത്തില്‍ കൊടുങ്ങല്ലൂര്‍ രാജാവ് തന്‍റെ മരുമകനെ അയച്ച് ശ്ലീഹായെ കൊടുങ്ങല്ലൂര്‍ക്ക് ക്ഷണിക്കുകയും അദ്ദേഹം വീണ്ടും കൊടുങ്ങല്ലൂര്‍ എത്തുകയും ചെയ്തു. സുവിശേഷ പ്രസംഗങ്ങളില്‍ ആകൃഷ്ടനായി പെരുമാള്‍ രാജാവ് കുടുംബസമേതം ക്രിസ്തുമതം സ്വീകരിച്ചു. രാജാവ് അന്ത്രയോസ് എന്ന പേര് സ്വീകരിച്ചു. ഭക്തനും വിവേകിയുമായ രാജാവിന്‍റെ ഒരു  മരുമകന് ശ്ലീഹ പൗരോഹിത്യ പദവി നല്‍കുകയും കേപ്പയെന്ന് നാമകരണം ചെയ്യുകയുംചെയ്തു. അനേകം ആളുകള്‍ ക്രിസ്തുമതം സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി ശ്ലീഹ വൈദികരെ വാഴിക്കുകയുംചെയ്തു.

കേരളത്തില്‍ ഏഴ് പള്ളികള്‍ ശ്ലീഹ സ്ഥാപിച്ചുവെന്നാണ് പാരമ്പര്യ വിശ്വാസം. കൊടുങ്ങല്ലൂര്‍, കൊല്ലം, നിരണം, ചായല്‍, കോക്കമംഗലം, കൊട്ടക്കാവ്, പാലയൂര്‍ എന്നീ സ്ഥലങ്ങളിലാണ് ആ ഏഴ് പള്ളികള്‍.
 അതിനുപുറമെ കന്യാകുമാരിക്കടുത്ത് തിരുവിതാംകോട് അര പള്ളിയും പണിതതായി വിശ്വാസിക്കപ്പെടുന്നു.
മലമ്പ്രദേശങ്ങളിലൂടെ അദ്ദേഹം യാത്രചെയ്ത് മലയാറ്റൂരില്‍ എത്തിച്ചേര്‍ന്നു. മതവിശ്വാസികള്‍ കൂടുന്നതിനൊപ്പം അദ്ദേഹത്തിന് ശത്രുക്കളും കൂടിവന്നു. തോമാശ്ലീഹ മലയാറ്റൂര്‍ മലമുകളിലെ പാറപ്പുറത്ത് മുട്ടിന്മേല്‍നിന്ന് പ്രാര്‍ത്ഥിക്കുകയും സ്വന്തം കൈവിരല്‍കൊണ്ട് കുരിശടയാളം വരക്കുകയുയുംചെയ്തു. പിന്നീട് ആ സ്ഥലത്ത് സ്വര്‍ണ്ണക്കുരിശ് പ്രത്യക്ഷപ്പെട്ടുവെന്ന് പറയപ്പെടുന്നു. ലക്ഷക്കണക്കിന് വിശ്വാസികള്‍ കൊല്ലംതോറും മലയാറ്റൂര്‍ മല മുത്തപ്പനായ തോമാശ്ലീഹായെ വണങ്ങി പ്രാര്‍ത്ഥിക്കുവാന്‍ മലയാറ്റൂര്‍ എത്തിച്ചേരുന്നു.

കേരളത്തിലെ സുവിശേഷ വേല പൂര്‍ത്തിയാക്കി ശ്ലീഹ പാണ്ടിദേശം എന്നറിയപ്പെടുന്ന ഇന്നത്തെ തമിഴ്നാട്ടിലേക്ക് തിരിച്ചു. അവിടെ മൈലാപ്പൂരിനടുത്തുള്ള ചിന്നമലയില്‍ അദ്ദേഹം സ്ഥാപിച്ച കുരിശിന്‍ ചുവട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ശത്രുക്കള്‍ കുന്തംകൊണ്ട് കുത്തി അദ്ദേഹത്തെ കൊലപ്പെടുത്തി. എ.ഡി. 72 ജൂലൈ 3ന് ആയിരുന്നു അദ്ദേഹം വധിക്കപ്പെട്ടത്.
തമിഴ്നാട്ടിലെ ചെന്നൈയില്‍നിന്ന് 14കിലോമീറ്റർ അകലെയായി ഗിണ്ടി മേൽപ്പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ദേവാലയമാണ് സെന്‍റ് തോമസ് മൗണ്ട് ദേവാലയം. എ.ഡി. 52-ൽ ഭാരതത്തിലെത്തിയ തോമാശ്ലീഹ എ.ഡി. 72-ൽ ഈ മലയിലാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ചെങ്കൽപ്പേട്ട് രൂപതയുടെ കീഴിലാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. ഇതൊരു ദേശീയ തീർത്ഥാടനകേന്ദ്രവുമാണ്. 2011-ലാണ് സെന്റ് തോമസ് മൗണ്ടിനെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്.
പരമ്പരാഗതമായി നമുക്ക് കൈമാറി ലഭിച്ച ദൈവ വിശ്വാസത്തിന്‍േയും ക്രൈസ്തവ സാക്ഷ്യത്തിന്‍റേയും ദീപശിഖ അണയാതെ കാത്തുസൂക്ഷിക്കാനും വരുംതലമുറയിലേക്ക് കൈമാറാനും നമുക്ക് കടമയുണ്ട്. അതിനായി ആത്മാര്‍ത്ഥമായി നമുക്ക് പ്രവര്‍ത്തിക്കാം. എല്ലാവര്‍ക്കും ദുക്റാന തിരുനാളിന്‍റെ മംഗളാശംസകള്‍ നേരുന്നു.

2020, മേയ് 19, ചൊവ്വാഴ്ച

റവ. ഫാ. ഷിജു(പ്രേം) ചൂരക്കല്‍ പോളിഗ്ലോട്ട് ഗായകസംഘത്തില്‍

പോളിഗ്ലോട്ട് ക്വയര്‍(വിവിധ ഭാഷകളിലുള്ള ഗായകസംഘം) - അഭിനവ ട്രെന്‍ഡ്
.................................................................
ആധുനിക സാങ്കേതിക വളര്‍ച്ചയുടെ അനന്ത സാദ്ധ്യതകളില്‍ വിവര സാങ്കേതിക വിദ്യയും പുതിയ തലങ്ങള്‍ തേടുന്നു.

ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിലിരുന്ന് അനേകം ആളുകള്‍ ഒരു ഗാനം വിവിധ ഭാഷകളില്‍ പാടുന്നത് ഒരുമിച്ച് കേള്‍ക്കാന്‍ സാധിക്കുക സുഖകരമല്ലേ?. അങ്ങനെയൊരു ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നു.

ലോക ജനതയുടെ രോഗശാന്തിക്കായുള്ള പ്രാര്‍ത്ഥനാഗാനം ഒരുക്കിയ റവ.ഫാ. ഷിജു(പ്രേം)ചൂരക്കല്‍ അച്ചന് അഭിനന്ദനങ്ങള്‍.

``ഭീതിയിൽ കഴിയുന്ന  ലോകത്തിന് ആശ്വാസം
ഭീതിയിൽ  കഴിയുന്ന  ലോകത്തിന്  ആശ്വാസം ഏകുവാൻ നാഥാ നീ വരണേ
പ്രത്യാശ ഏകുവാൻ,  സാന്ത്വനം ഏകുവാൻ അരികിൽ നീ വരണേ എൻ യേശുവേ...''

ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുള്ള 26 ഭാഷകളില്‍ വിവിധ രാജ്യങ്ങളിലിരുന്ന് വിവിധ ആളുകള്‍  പാടിയ ഗാനം ഷിജു(പ്രേം) ചൂരക്കല്‍ സംവിധാനം ചെയ്തത്  സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിത്തീരുന്നു. ഇതില്‍ അദ്ദേഹം മലയാള ഭാഷയില്‍ പാടിയിട്ടുണ്ട്. സംഗീതവും എഡിറ്റിംഗും  അദ്ദേഹമാണ് നിര്‍വ്വഹിച്ചത്.
തിരുമുടിക്കുന്ന് ഇടവകയിലെ  ചൂരക്കല്‍ അഗസ്റ്റിന്‍- ലീലാമ്മ ദമ്പതികളുടെ മകനാണ് ഫാ. ഷിജു( പ്രേം)ചൂരക്കല്‍.

പോളിഗ്ലോട്ട് ക്വയർ( വിവിധ ഭാഷകളിലുള്ള ഗാനം) - കൊറോണാ വൈറസിന്റേ വ്യാപനത്തിൽ  പകച്ചുനിൽക്കുന്ന,  ഭീതിയിൽ കഴിയുന്ന ലോകത്തിന്  തെല്ല് ആശ്വാസം നൽകുവാൻ, സാന്ത്വനം ഏകുവാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥന ഗാനമാണ്.

നാല് ഭൂഖണ്ഡങ്ങളിലെ 26 ഭാഷകളിൽ ആണ് പോളിഗ്ലോട്ട് ക്വയർ ഒരുക്കിയിരിക്കുന്നത്. (9 ഇന്ത്യൻ) മലയാളം, തമിഴ്, കന്നഡ, തെലുഗു, എന്നീ സൗത്ത് ഇന്ത്യൻ ഭാഷകളും, ഹിന്ദി,  മറാത്തി, ബംഗാളി, ഗുജറാത്തി എന്നീ നോർത്ത് ഇന്ത്യൻ ഭാഷകളും, ഉറാവ്  എന്ന ആദിവാസി  ഭാഷയും, അറബി, Tagalog,( Philippines), (2)ഏഷ്യൻ ഭാഷകളും, ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, എന്നി(4) യൂറോപ്പിയൻ ഭാഷകളും, മെക്സിക്കൻ, ഇംഗ്ലീഷ്, അംഗോലോ പോർച്ചുഗീസ്, കേജുന്  (4 അമേരിക്കൻ) (7) ആഫ്രിക്കൻ ഭാഷകളായ കെനിയൻ സ്വാഹിലി, സുലു,  ആഫ്രിക്കൻസ്, ചിച്ചാവ, ഒഴിവമ്പോ, ടാൻസാനിയ സ്വാഹിലി, രുക്വാങ്ഗലി,  ഇങ്ങിനെ വിവിധ ഭാഷകളിൽ ആണ് പോളിഗ്ലോട്ട് ക്വയർ ഒരുക്കിയിരിക്കുന്നത്.
കോവിഡ് 19  കാലത്ത് ഈ ഒരു ആശയം ഉള്ളിൽ താലോലിച്ച, സാക്ഷാത്കരിച്ചത് ഫാദർ  ഷിജു (പ്രേം)  ചൂരക്കൽ  സിഎംഐ. (ഹ്യൂസ്റ്റൺ, ടെക്സസ്) തൻറെ മനസ്സിൽ ഉരുത്തിരിഞ്ഞ
നാലുവരി  മലയാളം  വാക്കുകൾക്ക് സംഗീതം പകർന്നതും  അദ്ദേഹമാണ്. പിന്നീട് ടോം അജിത്ത് & ജോണി ചെങ്ങലാൻ സിഎംഐ ( New York) യുടെ വാദ്യസംഗീത അകമ്പടിയോടെ ഈണം പകർന്നതും മുതൽ, പല ഭാഷകളിൽ പാടുന്നതിനയി വാട്സാപ്പ് വഴി  അയച്ചു കൊടുത്തു, അവർ പാടി തിരിച്ച് വാട്സാപ്പിലൂടെ തിരിച്ചുകൊടുത്തു.

പോളിഗ്ലോട്ട്  -എന്ന പേര് നിർദേശിച്ചത്  അമേരിക്കയിലെ Beaumont, രൂപതാ വൈദികൻ മോൺസിഞ്ഞോർ ഡാൻ ആണ്.
Many Tongues -  പല ഭാഷകൾ  എന്നാണ് അർത്ഥം.

ഇതിന് ആമുഖം പറഞ്ഞിരിക്കുന്നത് സെൻറ് എലിസബത്ത്, പോർട്ട് നേചെസ്, ഇടവകയിലെ യൂത്ത് ഡയറക്ടർ ക്ലെയർ ആണ്.
ബഹുമാനപ്പെട്ട ഫാദർ ജോഷി   പഴുക്കാത്തറ,സിഎംഐ. ഹൈദരാബാദ് പ്രൊവിൻഷ്യൽ, ഫാദർ ഡേവിഡ് കാവുങ്ങൽ, സിഎംഐ,  സുപ്പീരിയർ ഡെലിഗേറ്റ് , അമേരിക്ക ഇവരുടെ  പ്രാർത്ഥന ആശംസകളും ചേർത്തിട്ടുണ്ട്.

സി എം ഐ വൈദികർ മിഷനറിമാരായി ലോകത്തിൻറെ 4 ഭൂഖണ്ഡങ്ങളിലും ജോലി ചെയ്യുന്നു എന്നുള്ളതു കൊണ്ട്  ഈ രാജ്യങ്ങളിലെ ഭാഷകളാണ് ഇതിനായി തിരഞ്ഞെടുത്തത്. മറ്റ് രൂപത വൈദീകരും, സന്യസ്തരും, അൽമായരും ഈ പ്രൊജക്ടുമായി സഹകരിച്ചിട്ടുണ്ട്.

പല ഭാഷകളിലേക്കും പരിഭാഷചെയ്തിരിക്കുന്നത്  പാടിയിരിക്കുന്നവർ തന്നെയാണ്. ഹിന്ദിയിൽ  ഫാദർ ലിജോ തോമസ്, മറാത്തിയിൽ ഫാദർ ജോഷി വാഴപ്പള്ളി സിഎംഐ,  ബംഗാളിയിൽ ഫാദർ  ജോജോ  സിഎംഐ, തമിഴിൽ  ഫാദർ ലിൻസൺ സിഎംഐ, കന്നടയിൽ  ജോൺ സിഎംഐ, തെലുഗുവിൽ ബ്രദർ ശ്യാം കുര്യൻ സിഎംഐ, ജർമൻ ഫാദർ തോമസ് പൊട്ടയ്ക്കൽ, ഫാദർ ലോറൻസ് പടമാടൻ എന്നീ സിഎംഐ വൈദികരാണ്. ഇറ്റാലിയൻ - ആന്റോ Chakiath സിഎംഐ, ഇംഗ്ലീഷിൽ ജോണി ചെങ്ങലാൻ സിഎംഐ, ഗുജറാത്തിയിൽ ഫാദർ ജോസഫ് , ആഫ്രിക്കൻ ഭാഷകളെ  സമന്വയിപ്പിച്ച്ത് ടൈജു തളിയത്ത് സിഎംഐ അച്ഛനാണ്.

വിവിധ ഭാഷകളിൽ  പാടിയിരിക്കുന്നത് അതാത് സ്ഥലങ്ങളിൽ നിന്നുള്ളവരാണ്. നേഹ മരിയ പാണ്ടി പള്ളി, ബ്രാഡ്, Renella, Jaine, Br. Tumsar Sdb,  Christina, എന്നിങ്ങനെ  വിവിധ ഭാഷകളിൽ പാടിയിട്ടുള്ളത്‌ വിവിധ ആളുകളാണ്.

റവ. ഫാ. ഷിജു (പ്രേം) ചൂരക്കൽ സിഎംഐ സഭയുടെ മാർ തോമാ, ചന്ദാ ( മഹാരാഷ്ട്ര)
പ്രൊവിൻസ് അംഗമാണ്. ഇപ്പോള്‍ അമേരിക്കയിൽ,  ടെക്സസ് സ്റ്റേറ്റ്, ഹ്യൂസ്റ്റൺ അടുത്ത് ബ്യൂമൊണ്ട് രൂപതയിൽ സെന്റ്. എലിസബത്ത് , പോർട്ട് നെച്ചെസ് ഇടവകയിൽ അസോസിയേറ്റ് പാസ്റ്റർ (സഹ വികാരി) ആയി ജോലി ചെയ്യുന്നു.

ബഹുമാനപ്പെട്ട ഫാ. ഷിജു(പ്രേം)ചൂരക്കല്‍ അച്ചനും ഈ ഗാനത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

https://youtu.be/ItFryprVbes

2020, മേയ് 15, വെള്ളിയാഴ്‌ച

കോവിഡ് അറിയുവാന്‍- ഫാ. ജിജൊ കണ്ടംകുളത്തിയുടെ ` തായേ വിട'

https://youtu.be/_YSaLlPirbM



സംഹാര താണ്ഡവമാടുന്ന കോവിഡേ നിനക്ക് മതിയായില്ലെ? മരിച്ചു കിടക്കുന്ന അമ്മയെ ഒരുനോക്ക് കാണാന്‍ സാധിക്കാതെ വിദേശത്തിരുന്ന് കരയുന്ന ഒരു മകനെ നീ കാണുന്നില്ലെ?

ഫാ. ജിജൊ കണ്ടംകുളത്തി എഴുതിയ `തായേ വിട' - ഒരു പ്രവാസി സന്യാസിയുടെ വ്യഥ എന്ന കവിത വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.

റവ. ഫാ. ജിജൊ കണ്ടംകുളത്തി CMF തിരുമുടിക്കുന്ന് വാലുങ്ങാമുറിയില്‍ കണ്ടംകുളത്തി പരേതരായ കുഞ്ഞിപൗലോയുടേയും അന്നത്തിന്‍റേയും മകനായി 1971ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1986ല്‍ കുറവിലങ്ങാട് മൈനര്‍ സെമിനാരിയില്‍ ക്ലാരീഷ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. വൈദികപഠനം പൂര്‍ത്തിയാക്കി 1998ല്‍ വൈദികനായി. 1998- 2002ല്‍ മേഘാലയയില്‍ അസിസ്റ്റന്‍റ് വികാരിയായും അവിടെയുള്ള സെന്‍റ് പീറ്റേഴ്സ് സ്കൂളിന്‍റെ പ്രിന്‍സിപ്പലായും വടക്കുകിഴക്കന്‍ ബുള്ളറ്റിന്‍റെ ചീഫ് എഡിറ്ററായും ജോലിനോക്കി. 2003 മുതല്‍ 2012 വരെ മേഘാലയയിലും അരുണാചല്‍പ്രദേശിലുള്ള വിവിധ സ്കൂളുകളില്‍ മാനേജരായും പ്രിന്‍സിപ്പലായും ഇടവക വികാരിയായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചൈനയിലെ മക്കാവില്‍ ക്ലാരീഷ്യന്‍ പബ്ലിക്കേഷന്‍സിന്‍റെ എഡിറ്ററായി സേവനം ചെയ്യുന്നു

തായേ വിട-  ഒരു പ്രവാസി സന്യാസിയുടെ വ്യഥ
...........................................................................

വിശ്വസിക്കുന്നില്ല വാശിയോടെൻ മനം
ആശ്വസിപ്പിക്കാൻ ഞാൻ എന്ത് ചൊല്ലും?
അമ്മേ നീ പോയെന്ന വാർത്ത കേട്ടീടിലും
അന്യഥാ, കാതുകൾ വിശ്വസിപ്പൂ .

അമ്മയുറങ്ങുന്ന യന്ത്രകിടക്കതൻ
മർമ്മരം പിന്നെയും കേട്ടിടുവാൻ
വെമ്പുന്ന കാതുകൾക്കെൻതൗഷധം തന്നെ
മേമ്പൊടിയായി കുറിച്ചിടുമോ?

ആശ്രിതർ ഉറ്റവർ ബന്ധുക്കൾ ഏവരും
അശ്രു പൊഴിച്ചു വിടചൊല്ലവേ
ഏതോ പടത്തിലെ താരങ്ങളാണെന്നു
എന്തേ എൻ കണ്ണുകൾ വിശ്വസിപ്പൂ?

ചുറ്റുമുള്ളുറ്റവർക്കിടയിലായ്  എൻ മുഖം
ചുറ്റും തിരഞ്ഞൊരാ തായ്‌മനം തേങ്ങിയോ?
അന്ത്യയാത്രാമൊഴി ചൊല്ലുമ്പോൾ ഒരുവേള
അകലെയുള്ളെന്നെ നീ ഓർത്തുകാണും

നല്കുവാൻ ആവാതെ മരവിച്ച ചുംബനം
നോവായെൻ ചുണ്ടിലുറച്ചു പോയോ
പുണരുവാനാവാതെ പോയൊരാലിംഗനം
പിണരുപോൽ മാറിൽ തപിച്ചിടുന്നു

അവധികൾ എന്തിനു ആർഭാടമെന്തിന്
കാത്തിരിക്കുന്ന ചിരാതണഞ്ഞീട്ടിനി
അമ്മയില്ലാത്തൊരു വീടു വീടാകുമോ?
അമ്മ വിളമ്പാത്ത ഊണ് ഊണാകുമോ?

പേർ ചൊല്ലി തായേ ഒരു വട്ടം കൂടി നീ
എന്തേ വിളിക്കാതെ പോയ് മറഞ്ഞു?
നീ വിളിക്കാത്ത എൻ പേര് പേരാകുമോ
നീ വിളിക്കാതെ ഞാൻ എന്നിനി ഞാനാകും

അണകെട്ടിയൊഴുകാതെ കാത്തു ഞാനെങ്കിലും
അറിയാതെ തൂവിപ്പോയ് കണ്ണിണകൾ
വയ്യായെൻ തായേ എഴുതുവാൻ വയ്യിനി
മിഴിനീർ പടർന്നോരെൻ ഓർമ്മ താളിൽ

ജിജോമോനച്ചൻ

ഈ കവിത  മനോഹരമായി, ഹൃദയസ്പര്‍ശിയായി ആലപിച്ച അജ്ഞാത ഗായകനും നന്ദി.
https://youtu.be/_YSaLlPirbM

2020, മേയ് 13, ബുധനാഴ്‌ച

സാഹിത്യകാരനായ പ്രേഷിതപ്രവര്‍ത്തകന്‍- ഫാ. ജിജൊ കണ്ടംകുളത്തി

സാഹിത്യകാരനായ പ്രേഷിത പ്രവര്‍ത്തകന്‍- ഫാ. ജിജൊ കണ്ടംകുളത്തി.

റവ. ഫാ. ജിജൊ കണ്ടംകുളത്തി CMF തിരുമുടിക്കുന്ന് വാലുങ്ങാമുറിയില്‍ കണ്ടംകുളത്തി പരേതരായ കുഞ്ഞിപൗലോയുടേയും അന്നത്തിന്‍റേയും മകനായി 1971ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1986ല്‍ കുറവിലങ്ങാട് മൈനര്‍ സെമിനാരിയില്‍ ക്ലാരീഷ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. വൈദികപഠനം പൂര്‍ത്തിയാക്കി 1998ല്‍ വൈദികനായി. 1998- 2002ല്‍ മേഘാലയയില്‍ അസിസ്റ്റന്‍റ് വികാരിയായും അവിടെയുള്ള സെന്‍റ് പീറ്റേഴ്സ് സ്കൂളിന്‍റെ പ്രിന്‍സിപ്പലായും വടക്കുകിഴക്കന്‍ ബുള്ളറ്റിന്‍റെ ചീഫ് എഡിറ്ററായും ജോലിനോക്കി. 2003 മുതല്‍ 2012 വരെ മേഘാലയയിലും അരുണാചല്‍പ്രദേശിലുള്ള വിവിധ സ്കൂളുകളില്‍ മാനേജരായും പ്രിന്‍സിപ്പലായും ഇടവക വികാരിയായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചൈനയിലെ മക്കാവില്‍ ക്ലാരീഷ്യന്‍ പബ്ലിക്കേഷന്‍സിന്‍റെ എഡിറ്ററായി സേവനം ചെയ്യുന്നു.
കവിതാ രചനയും പ്രേഷിതപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകാമെന്ന് ഫാ.ജിജൊ കണ്ടംകുളത്തി തെളിയിക്കുന്നു

`കഴുകനും കബന്ധവും' എന്ന ജിജൊമോനച്ചന്‍( Fr.Jijo Kandomkulathy ) എഴുതിയ കവിത കാലികപ്രസക്തിയുള്ളതും ചിന്തോദ്ദീപകവുമായ ഒരു കവിതയാണ്.

കഴുകന്‍ കാഴ്ചശക്തി, ഉയരങ്ങളില്‍ പറക്കാനുള്ള കഴിവ്, നിരീക്ഷണപാടവം, ബുദ്ധിശക്തി, വേഗത, ഭക്ഷണം തേടാനുള്ള അപാര കഴിവ് തുടങ്ങിയവയാല്‍ ശ്രദ്ധേയമായ ഒരു പക്ഷിയാണ്. കഴുകന്‍റെ അതിസൂക്ഷ്മമായ കാഴ്ചശകതി ജ്ഞാനത്തിന്‍റെ പ്രതീകമായിപോലും വ്യാഖ്യാനിക്കപ്പെടുന്നു.

മനുഷ്യ ജീവിതത്തിന്‍റെ ഉയര്‍ച്ചക്ക് അത്യന്താപേക്ഷിതമായി വേണ്ടത് ഉയര്‍ന്ന ചിന്തകളാണ്. അത് ഓരോരുത്തര്‍ക്കുമുള്ള കഴിവുകളെ അപഗ്രഥിച്ച് അവനവനില്‍കൂടിതന്നെ യാഥാര്‍ത്ഥ്യമാക്കപ്പെടുന്നവയായിരിക്കണം.

ശവശരീരം ഭക്ഷിക്കുന്ന ഒരു പക്ഷിയാണ് കഴുകന്‍. വ്യാമോഹത്തിലും ആസക്തിയിലും അകപ്പെട്ട് അങ്ങുദൂരെ പുഴയിലൊഴുകുന്ന ശവശരീരത്തെ കൊത്തിയെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊക്ക്  ഉടക്കി പറന്നുയരാന്‍ സാധിക്കാതെ ചത്തുവീഴുന്ന കഴുകന്‍റെ ചിത്രം വളരെ മനോഹരമായി, ഹൃദയസ്പര്‍ശിയായി വരച്ചുകാട്ടുന്നു ഈ കവിതയില്‍. Illusionനില്‍ അകപ്പെടുന്ന മനുഷ്യര്‍ക്കുനേരെ ഒരു വിരല്‍ ചൂണ്ടലാണ് ഈ കവിത. അമിതമായ ജഡികാസക്തിയുടെ അടിമയായി, ലൗകികതയില്‍ മുഴുകി, മനുഷ്യന്‍റെ ആത്യന്തികമായ ലക്ഷ്യമായ ഈശ്വരപ്രാപ്തി നേടാതെ നശിക്കരുതെന്ന് മനുഷ്യരെ ഈ കവിത ഓര്‍മ്മപ്പെടുത്തുന്നു.

         
കഴുകനും കബന്ധവും
           ........................................

സൂര്യഗതി നോക്കിയതി മോദമോടെ ഗൃധ്രം
അരുണതര വാനിലുയരുന്നു വിരുതോടെ
സൂര്യപ്രഭയേറ്റ തനു സ്വർണ്ണനിറമാർന്നു
ദൂരെയത് കാണുവത് നയനസുഖ ഹൃദ്യം

തെന്നലല മാലകളിൽ  തൂവലുകളാട്ടീ
കാറ്റിനൊട് കിന്നര കഥയേറെ മൊഴിയുമ്പോൾ
താഴെയതി ദൂരെ യൊഴുകുന്ന പുഴയൊന്നിൽ
കണ്ടു തലയറ്റു പുഴുനിറ യും കബന്ധം

ലക്ഷ്യമതു വിട്ടുക്ഷണം ചുറ്റിയതു പാറി
പൊട്ടിയൊരു നൂലിലലയുന്ന ചെറു പട്ടം 
പോലെയവനാഴ്‌ന്നു  വന്നാ ഉടലിലേറി
രൗദ്രതരമാടി ജഡതൃഷ്ണ ശതകോടി

കൂർത്തന ഖമേറ്റ ശവമാറ്റിലുലയുമ്പോൾ
ആർത്തിയോടെ ചടുലമുയരുന്നു  ജഡദാഹം
കൊത്തിയതിൽ മരണജതി ആടി ജഡഭോജി
പൂണ്ടു  വിളയാടി അഹ ബോധമിയലാതെ

വാനസരസുള്ളിൽ നടമാടുമൊരു താരം
പോലെ സുരവീഥികളിൽ വെട്ടമരുളേണ്ടോൻ
ചീഞ്ഞ ജഡ ക്രീഡകളിലാണ്ട് പുതയുന്നു
നീചതമ ശാപം ശവുണ്ടിയായ് വിപ്രൻ

ഇരുചിറകു മാട്ടിയൊരുമേട്ടിലുയരാനായ്
കടശ്ശി, ഒരു ശകലമുടൽ കൊത്തികൊതിയോടെ
കൊക്കുകളിൽ കോർത്തു ശവഭാരമഹോ! കഷ്ടം
പടഹധ്വനി പോലെയണയുന്നു ജലപാതം

കാലുയരെ കൊക്കിടറി, കൊക്കുയരേ കാലിടറി
ചീഞ്ഞ ശവനാഡിയിണ പിണയുമൊരു കെട്ടിൽ
കഴുകനവനാഞ്ഞു വൃഥാ ചിറക് ശ്രമവിഫലം
വിധിയരികെ വന്നിടുകിലാര്  തടയാനായ് ?

ദ്രുതപതനഗതികളോടെ ചടുലജല  ജാലം
ആഴ്ത്തിയതിലാ  കബന്ധമാജാസമേതം 

മാരുതനുടെ ചില്ലകളിൽ നീഡമണയേണ്ടോൻ
രവിരേണുവിനുടയാടകളണിയേണ്ടവനൊരുവൻ
ബ്രഹ്മപദം പൂകിടുവാൻ ചിന്തയുയരേണ്ടോൻ
കേവലമൊരു മൃതമുടലിലൊടുങ്ങിയഹോ! കഷ്ടം

ജിജോമോനച്ചൻ
............................................
ജിജൊ അച്ചന്‍റെ മറ്റൊരു കവിതകൂടി വായക്കാര്‍ക്ക് സമര്‍പ്പിക്കുന്നു :-

                `പുനർജനി'
                ..........................

മേനി തുടുത്ത പഴമായ്  ആ കൊമ്പിൽ ഞാൻ
മേനി പറഞ്ഞു കിടന്നിരുന്നു

കിന്നാരം ചൊല്ലുവാൻ ശലഭവും തുമ്പിയും
എന്നുമെൻ ചാരെയണഞ്ഞിരുന്നു

തേനീച്ചക്കൂട്ടങ്ങൾ ചുറ്റും പൊതിഞ്ഞെന്നെ
തേനോളം നന്നെന്നു ചൊന്നിരുന്നു

അയലത്തെ തിരുമാടി ചെക്കനും ക്ടാക്കളും
തോണ്ടി പറിക്കാൻ ശ്രമിച്ചിരുന്നു

കാലം കഴിയവേ ചുങ്ങി ചുളിഞ്ഞു പോയ്
കാലക്കേടിൽ എന്റെ ദേഹമെല്ലാം

ചങ്ങാതിക്കൂട്ടങ്ങൾ ഞെട്ടറ്റു പോയീട്ടും
തൂങ്ങിക്കിടന്നു വിടാതെ കൊമ്പിൽ

അറിയാതെ എൻ കാമ്പിനു ചുറ്റും വളർന്നു പോയ്
നിറയെ ഒരപ്പൂപ്പൻ താടി രോമം

ആത്മതാപം കൊണ്ട്  പൊട്ടിത്തെറിച്ചുപോയ്
ഉന്മാദമോടെയെൻ തോട് തെറിച്ചു പോയ്

അഹമെന്ന തോടിനെ പൊട്ടിച്ചെറിയാതെ
വീണ്ടും ജനിച്ചവരുണ്ടോ ഭൂവിൽ?

അപ്പൂപ്പൻതാടിയായ് ഏറെ അലഞ്ഞു ഞാൻ
കാറ്റിന്റെ ഗതികളിലേറി ഞാൻ പാറി ഞാൻ

നിനയാതെ പെരുമാരി കോരി ചൊരിയവെ
നനയാതിരിക്കുവാൻ നട്ടം തിരിഞ്ഞു ഞാൻ

മൃദുലമാ തൂവലീൽ വെള്ളം പതിച്ചപ്പോൾ
ഈറനായ്  താഴെ ഞാൻ  വീണു പോയി

തൂവലും തൊങ്ങലും പാടെ ഉരിഞ്ഞു പോയ്
നഗ്നനായ് കാര കറുപ്പായി ഞാൻ

പിന്നെ നിലക്കാത്തൊഴുക്കിൽ ഞാൻ പെട്ടുപോയ്
എങ്ങോട്ടെന്നില്ലാതെ ദീർഘകാലം

തട്ടിയും മുട്ടിയും തെല്ലല്ലാ നോവോടെ
തൊലിയും കവചവും ഊർന്നു പോയി

പുറമെ കറുപ്പുള്ള ഞാൻ എന്നോ നോവിനാൽ
അകമേ വെളുപ്പായി മാറിപ്പോയി!

പ്രളയം ഒടുങ്ങവേ നീരു നിലക്കവെ
ഏതോ അറിയാത്ത ദിക്കിലായ് ഞാൻ

കണ്ണ് തുറക്കാതെ മൃതനായി നിശ്ചലം
മണ്ണിൽ പുതഞ്ഞു കിടന്നേറെ നാൾ

പിന്നെ അറിയാതെ ഒരുനാളിൽ എന്നുള്ളിൽ
എന്തോ മിടിക്കും വികാരമായി

നിദ്രയൊഴിഞ്ഞു ഞാൻ കൺചിമ്മി നോക്കവേ
നാടെങ്ങും പൂക്കാലമായിരുന്നു

വേരുകൾ ആഴത്തിൽ അറിയാതെ നീളവേ
പച്ച ത്തളിരുകൾ മേലോട്ട് നീട്ടി ഞാൻ

വീണ്ടും വസന്തമായ് പൂവായി കായായി
വീണ്ടുമെൻ ചക്രമുരുൾകയായി

അഹമെന്ന ചിന്ത കൊണ്ടെത്ര ഉയർന്നാലും
വീണുപോം ഒരുനാളിൽ ഭാരമേറി!


ജിജോമോനച്ചൻ

അഭിനന്ദനങ്ങള്‍ റവ. ഫാ.ജിജൊ കണ്ടംകുളത്തി.

2020, മേയ് 3, ഞായറാഴ്‌ച

മേയ് 3. ലോക പത്രസ്വാതന്ത്ര്യ ദിനം

മേയ് 3. ലോക പത്ര സ്വാതന്ത്ര്യ ദിനം
.............................................................
1993 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശ പ്രകാരം മേയ് 3 ലോക പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിലൂടെ സാമൂഹിക മാറ്റം എന്നതാണ് 2020ലെ പത്ര സ്വാതന്ത്ര്യത്തിന്‍റെ സന്ദേശം. പത്ര സ്വാതന്ത്ര്യത്തിനായി പോരാടിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം ഈ ദിനത്തില്‍ നല്‍കപ്പെടുന്നു. അറിയാനും അറിയിക്കാനുമുള്ള അവകാശത്തെ ഉറപ്പാക്കുകയെന്നതാണ് ഈ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്.

                       ജനാധിപത്യ രാജ്യങ്ങളില്‍ ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്നത് പത്രസ്വാതന്ത്യമാണെന്നു പറയാം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മാധ്യമങ്ങള്‍ക്കു നല്‍കേണ്ട സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഈ ദിനാചരണം ഓര്‍മ്മിപ്പിക്കുന്നു. പത്രസ്വാതന്ത്ര്യം എന്നത് ഒരു പൗരന്‍റെ മതപരവും, രാഷ്ടീയപരവും, സാമൂഹികപരവും, വിദ്യാഭ്യാസപരവുമായ അവകാശങ്ങളുടെ ആകെത്തുകയാണെന്നു പറയാം.

                              മാധ്യമ പ്രവര്‍ത്തനം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പൊതുസമൂഹം അഭിപ്രായരൂപീകരണം നടത്തുന്നത് മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വാര്‍ത്തകളിലൂടെയാണ്. പക്ഷെ, ഇന്നത്തെ കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തകര്‍ ഓരോരൊ പക്ഷം പിടിക്കുന്നതായി കാണുന്നു. സമൂഹത്തിന് നന്മയുണ്ടാകുന്ന രീതിയില്‍, സമൂഹത്തെ ശരിയായ ദിശയില്‍ നയിക്കുന്ന രീതിയില്‍, സധൈര്യം എഴുതുവാന്‍ തയ്യാറാകേണ്ടവരല്ലെ ശരിയായ പത്രപ്രവര്‍ത്തകര്‍?. ഓരോ മാധ്യമങ്ങളും അവരവരുടെ താല്പര്യമനുസരിച്ച് വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അത് വായിക്കുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന ജനം വരികളിലൂടെയല്ലാ, വരികള്‍ക്കിടയിലൂടെ വായിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. അതോടൊപ്പം, മാധ്യമങ്ങളുടേയും മാധ്യമ  പ്രവര്‍ത്തകരുടേയും വിശ്വാസ്യത നഷ്ടപ്പെടുന്നു.

                           സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉള്ള പങ്കിനെകുറിച്ച് ചിന്തിക്കുകയും, അതോടൊപ്പം, സംസാരിക്കുന്നതിനും ചിന്തിക്കുന്നതിനും ഉള്ള  സ്വാതന്ത്രൃത്തെ സംരക്ഷക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ഈ പത്രസ്വാതന്ത്ര്യ ദിനം ഓര്‍മ്മപ്പെടുത്തുന്നു. എല്ലാവര്‍ക്കും പത്രസ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു.

2020, ഏപ്രിൽ 22, ബുധനാഴ്‌ച

വില്യം ഷേയ്ക്സ്പിയറിന്‍റെ ചരമ ദിനം ഏപ്രില്‍ 23


വില്യം ഷേയ്ക്സ്പിയറിന്‍റെ ചരമ ദിനം ഏപ്രില്‍ 23
......................................................................
ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാശാലികളിലൊരാളായ വില്യം ഷേയ്ക്സ്പിയറിന്‍റെ ചരമ ദിനമാണ് ഏപ്രില്‍ ഇരുപത്തിമൂന്ന്. 1616 ഏപ്രില്‍ 23ന് അദ്ദേഹം അന്തരിച്ചു. 1564 ഏപ്രില്‍ ആയിരുന്നു ജനനം. മഹാനായ എഴുത്തുകാരനായ അദ്ദേഹം ഇംഗ്ലീഷ് കവി, നാടക രചയിതാവ്, അഭിനയേതാവ് തുടങ്ങിയ നിലകളില്‍ പ്രശസ്തനായിരുന്നു. 38 നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇപ്പോഴും അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ ലോകമെമ്പാടും അവതരിപ്പിക്കപ്പെടുന്നുണ്ട്. ഹാംലറ്റ്, ഒഥല്ലൊ, കിങ്ങ്ലിയര്‍, മാക്ബെത്ത്, ആന്‍റണി ആന്‍റ് ക്ലിയോപാട്ര, കൊറിയോലനസ്, റോമിയോ ആന്‍റ് ജൂലിയറ്റ്, ജൂലിയസ് സീസര്‍ തുടങ്ങിയ നിരവധി കൃതികള്‍ ലോക പ്രശസ്തങ്ങളാണ്. ആസ് യു ലൈക്ക് ഇറ്റ്, ദ കോമഡി ഓഫ് ഇറേഴ്സ് തുടങ്ങിയ ഹാസ്യ നാടകങ്ങള്‍ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചിട്ടുള്ളവയാണ്.

      `` ബ്രഹത്തായ ഒരു സ്റ്റേജാണ് ഈ ലോകം. എല്ലാ മനുഷ്യരും അതിലെ അഭിനേതാക്കളാണ്''.

           വില്യം ഷേയ്ക്സ്പിയറിന്‍റെ ജീവിതത്തെ ആസ്പദമാക്കി ആവീഷ്കരിച്ച മനോഹരമായ ഒരു പ്രൊഫഷണല്‍ നാടകമാണ് തിരുവനന്തപുരം സൗപര്‍ണ്ണികയുടെ ` ഇതിഹാസം '. ആധുനിക നാടക പ്രസ്ഥാനങ്ങളുടെ കുലപതിയായ ഷേയ്ക്സ്പിയറിന്‍റെ
ജീവിതം വളരെ മനോഹരമായി ആവീഷ്കരിച്ചിട്ടുണ്ട് ഈ നാടകത്തില്‍.

                   പ്രതിഭാധനനായ വില്യം ഷേയ്ക്സ്പിയറിന്‍റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു

2020, ഏപ്രിൽ 11, ശനിയാഴ്‌ച

ഈസ്റ്റര്‍ - പ്രത്യാശയുടെ തിരുനാള്‍



എല്ലാവര്‍ക്കും ഉയിര്‍പ്പ് തിരുനാള്‍ മംഗളാശംസകള്‍ നേരുന്നു.

ഈസ്റ്റർ ദിനം എങ്ങനെ കണക്കാക്കുന്നു.?

 മാർച്ച് മാസത്തിൽ വരുന്ന സമരാത്ര ദിനമായ( രാത്രിയും പകലും തുല്യമായ ദിവസം) മാർച്ച്21 ആയി ബന്ധപ്പെട്ടാണ്  ഈസ്റ്റർ ദിനം കണക്കാക്കുക. മാർച്ച്21 കഴിഞ്ഞു വരുന്ന പൗർണ്ണമി(പൂർണ്ണ ചന്ദ്രനെ കാണുന്ന ദിവസം)( വെളുത്ത വാവ്) കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ.

തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നിലകൊള്ളണം എന്നും ആണ് ഈസ്റ്റർ നമ്മെ പഠിപ്പിക്കുന്നത്.

ജീവിതത്തില്‍ നിരവധിയായ പ്രശ്നങ്ങളും ദുഃഖ സാഹചര്യങ്ങളും നേരിടുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിന്‍റെ പുനരുത്ഥാനം.
മരണത്തോടെ എല്ലാം അവസാനിക്കുന്നുവെന്ന് വിശ്വസിക്കുന്ന മനുഷ്യര്‍ക്കുള്ള മറുപടിയാണ് യേശുവിന്‍റെ ഉത്ഥാനം. ഉത്ഥാനമാണ് മനുഷ്യന്‍റെ ഏറ്റവും വലിയ പ്രതീക്ഷ.
സഹന മരണങ്ങളുടെ ദുഃഖവെള്ളിക്കും ശൂന്യതയുടെ ദുഃഖശനിക്കും ശേഷം ഉത്ഥാനം സംഭവിക്കുകതന്നെ ചെയ്യും. ഒരിക്കല്‍കൂടി എല്ലാവര്‍ക്കും ഉയിര്‍പ്പ് തിരുനാളിന്‍റെ മംഗളങ്ങള്‍ നേരുന്നു.

2020, ഏപ്രിൽ 7, ചൊവ്വാഴ്ച

പെസഹ വ്യാഴം ഓര്‍മ്മപ്പെടുത്തുന്നത്

             

           
പെസഹവ്യാഴം

 യേശുക്രിസ്തു തന്‍റെ കുരിശു മരണത്തിന് മുമ്പ് പന്ത്രണ്ട് ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചത് അനുസ്മരിച്ചുകൊണ്ടാണ്  ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിക്കുന്നത്.   

                       അത്താഴത്തിനിടയില്‍ യേശു ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുകയും അരയില്‍ ചുറ്റിയ തൂവാലകൊണ്ട്  തുടക്കുകയും പാദങ്ങള്‍ ചുംബിക്കുകയും ചെയ്തു. തുടര്‍ന്ന് മേലങ്കി ധരിച്ച് സ്വസ്ഥാനത്തിരുന്ന് ശിഷ്യരോട് പറഞ്ഞു ``നിങ്ങളെന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്. നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം. നിങ്ങള്‍ക്ക് ഞാന്‍ മാതൃക തന്നിരിക്കുന്നു. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം”

പരിശുദ്ധ കുർബാന സ്ഥാപിക്കല്‍, ക്രിസ്തീയ പൗരോഹിത്യം സ്ഥാപിക്കല്‍ എന്നിവയും പെസഹ വ്യാഴ തിരുക്കര്‍മ്മങ്ങളില്‍ അനുസ്മരിക്കുന്നുണ്ട്.
             
                `` അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ച് മുറിച്ച് ശിഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചയ്തു: വാങ്ങി ഭക്ഷിക്കുവിന്‍, ഇതെന്‍റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രംചെയ്ത് അവര്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്ന് പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ  രകതമാണ് ''( മത്തായി 26: 26- 28 ).

                `` എന്‍റെ ഓര്‍മ്മക്കായി ഇത് ചെയ്യുവിന്‍'' എന്ന് ശിഷ്യരോട് ആവശ്യപ്പെടുന്നുണ്ട് യേശുനാഥന്‍(ലൂക്ക 22: 19).

                 പെസഹ എന്ന വാക്കിന്‍റെ അര്‍ത്ഥം കടന്നുപോക്ക് എന്നാണ്. ഈജിപ്തിലുണ്ടായിരുന്ന ഇസ്രയേല്‍ ജനതയുടെ കടിഞ്ഞൂല്‍ പുത്രന്‍മാരെ മരണദൂതനില്‍ നിന്നും ദൈവം രക്ഷിച്ചതിന്റെ ഓര്‍മ്മയായിട്ടായിരുന്നു പഴയ ഇസ്രായേല്‍ ജനത പെസഹാ ആചരിച്ചിരുന്നത്. എന്നാല്‍ യേശു പെസഹായ്ക്ക് പുതിയ അര്‍ത്ഥവും മാനവും നല്‍കി. വിനയത്തിന്റെ മാതൃക ലോകത്തിന് പകര്‍ന്നുകൊണ്ട് ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും സ്മരണ പുതുക്കിയാണ് ഓരോ ക്രൈസ്തവനും ഇന്ന് പെഹസാ ആചരിക്കുന്നത്.
             

യേശു പകര്‍ന്നു നല്‍കിയ വിനയവും ത്യാഗവും ജീവിത്തിലുടനീളം പാലിക്കാന്‍ പെസഹ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


2020, ഏപ്രിൽ 3, വെള്ളിയാഴ്‌ച

ഓശാന ഞായര്‍- കുരുത്തോല പെരുന്നാള്‍

ഓശാന ഞായര്‍ - കുരുത്തോല തിരുനാള്‍
........................................................................

ക്രിസ്തു മത വിശ്വാസികൾ  ഉയിര്‍പ്പ് ഞായറിന് മുന്‍പുള്ള ഞായറാഴ്ച  ഓശാന ഞായർ (Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, ജനങ്ങള്‍ 'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി  വരവേറ്റ സംഭവത്തെ അനുസ്മരിച്ചുകൊണ്ടാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. യേശു വിശുദ്ധനഗരമായ ജറൂസലമിലേക്ക് ജൈത്രപ്രവേശനം ചെയ്യുമ്പോള്‍ ജനങ്ങള്‍ ''ഇപ്പോള്‍ രക്ഷിക്കണമേ'' എന്ന് വിളിച്ചു കൊണ്ടിരുന്നു. അവര്‍ തങ്ങളുടെ വസ്ത്രങ്ങളും വൃക്ഷച്ചില്ലകളും വഴിയില്‍ വിരിച്ചു. മിശിഹയാണ് അവരെ രക്ഷിക്കുന്നത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ യേശുവിനെ മിശിഹയെന്നും രാജാവെന്നും പ്രഘോഷിക്കുകയായിരുന്നു. 'ഓശാന' എന്നതിന്  ''ഇപ്പോള്‍ രക്ഷിക്കണമേ'' എന്നാണ് അര്‍ത്ഥം. 2ശമു.14:4, 2രാജാ. 6:26-ല്‍ ഇസ്രായേല്‍രാജാക്കന്മാരായ ദാവീദിന്റെ അടുക്കലും, യെഹോരാമിന്റെ അടുക്കലും ബലഹീനരായ ചില സ്ത്രീകള്‍ രാജാക്കന്മാരില്‍നിന്നും സഹായവും, സംരക്ഷണവും നേടുമ്പോള്‍ ഉപയോഗിക്കുന്ന വാക്കിനും ഇതുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഓശാനാ എന്നത് യേശുവിനോടുള്ള സ്തുതിയുടെ നിലവിളിയല്ല, പ്രത്യുത ബന്ധനത്തില്‍നിന്നും വിമോചനത്തിലേക്ക് നയിക്കേണ്ടതിന് ദൈവത്തോട് നിലവിളിക്കുന്ന ജനത്തിന്റെ ഒരു വിലാപമാണ് - കാരണം അവര്‍ പ്രതീക്ഷിച്ചിരുന്ന മിശിഹ വന്നിരിക്കുന്നു. സങ്കീ. 118:25,26-ലെ ഉദ്ധരണിയാണിത്. യഹൂദന്മാര്‍ കൂടാരപ്പെരുന്നാളിനു ചൊല്ലുന്ന സങ്കീര്‍ത്തനമാണിത്.         
                 Palm Sunday is the day we celebrate the triumphal entry of Jesus into Jerusalem, one week before His resurrection (Matthew 21:1–11). As Jesus entered the holy city, He neared the culmination of a long journey toward Golgotha. He had come to save the lost (Luke 19:10), and now was the time—this was the place—to secure that salvation. Palm Sunday marked the start of what is often called “Passion Week,” the final seven days of Jesus’ earthly ministry. Palm Sunday was the “beginning of the end” of Jesus’ work on earth.

                     Palm Sunday began with Jesus and His disciples traveling over the Mount of Olives. The Lord sent two disciples ahead into the village of Bethphage to find an animal to ride. They found the unbroken colt of a donkey, just as Jesus had said they would (Luke 19:29–30). When they untied the colt, the owners began to question them. The disciples responded with the answer Jesus had provided: “The Lord needs it” (Luke 19:31–34). Amazingly, the owners were satisfied with that answer and let the disciples go. “They brought [the donkey] to Jesus, threw their cloaks on the colt and put Jesus on it” (Luke 19:35).

                  As Jesus ascended toward Jerusalem, a large multitude gathered around Him. This crowd understood that Jesus was the Messiah; what they did not understand was that it wasn’t time to set up the kingdom yet—although Jesus had tried to tell them so (Luke 19:11–12). The crowd’s actions along the road give rise to the name “Palm Sunday”: “A very large crowd spread their cloaks on the road, while others cut branches from the trees and spread them on the road” (Matthew 21:8). In strewing their cloaks on the road, the people were giving Jesus the royal treatment.

2020, ഏപ്രിൽ 1, ബുധനാഴ്‌ച

Covid19 - ചില ചിന്തകള്‍

Covid19- മനുഷ്യന്‍റെ നിസ്സഹായത വെളിപ്പെടുത്തുന്നു
...................................................
മകനും കുടുംബവും വിദേശത്തുനിന്ന് Covid19 ന്‍റെ വ്യാപന കാലഘട്ടത്തില്‍ വീട്ടില്‍ വന്നതുകൊണ്ട് ഞങ്ങള്‍ കുടുംബത്തിലുള്ളവരെല്ലാം നിരീക്ഷണത്തിലാണ്.   പുറത്തിറങ്ങാന്‍ നിയന്ത്രണങ്ങളുള്ളതുകൊണ്ട്  പൂന്തോട്ടത്തിലെ പൂക്കളുടെ ഫോട്ടൊ എടുത്തുകൊണ്ടിരുന്നപ്പോഴാണ് മനുഷ്യന്‍റെ നിസ്സഹായതയെക്കുറിച്ച് ചിന്തിച്ചത്.
                  മനുഷ്യൻ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്നും നമ്മുടെ കർമ്മങ്ങൾക്കുള്ള പ്രതിഫലം ഈ ലോകത്ത് തന്നെ ലഭിക്കുമെന്നും മരണശേഷം മറ്റൊരു ലോകമോ ജീവിതമോ ഇല്ലെന്നും വാദിക്കുന്നവർക്ക് എന്താണ് ഈ അവസ്ഥയെക്കുറിച്ച് പറയാനുള്ളത്?
            ഇതിന്റെയർത്ഥം ഒന്നും പരിശ്രമിക്കാതെ എല്ലാം ദൈവിക വിധിക്ക് വിടണം എന്നല്ല; നമ്മൾ ചെയ്യേണ്ട പണി പൂർണമായും ചെയ്തതിനു ശേഷം ദൈവത്തിൽ ഭരമേല്പിക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ പരിശ്രമങ്ങളുടെ ഫലങ്ങൾ ജീവിതത്തിൽ കാണുമ്പോൾ വിനയാന്വിതരാവുകയും ദൈവത്തോട് കൃതജ്ഞതയുള്ളവരാവുകയും, പ്രയാസങ്ങളും പരാജയങ്ങളും നേരിടുമ്പോൾ അവയെല്ലാം ദൈവത്തിന്റെ പരീക്ഷണങ്ങളാണെന്ന് മനസ്സിലാക്കി ക്ഷമിക്കുകയും ചെയ്യുകയാണ് ഒരു യഥാർത്ഥ വിശ്വാസി ചെയ്യേണ്ടത്. തീർച്ചയായും അത് തന്നെയാണ് മനുഷ്യ മനസ്സുകൾക്ക് ഏറെ സാന്ത്വനമേകുന്നതും. നമ്മുടെ യഥാർത്ഥ ജീവിതവും കർമ്മങ്ങൾക്കുള്ള പ്രതിഫലവും കുറ്റമറ്റ നീതിയും നടപ്പിലാകുന്നത് വരാനിരിക്കുന്ന ജീവിതത്തിലാണെന്ന വിശ്വാസം നമുക്ക് ഉണ്ടാകണം.
             ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന  കോവിഡ് 19 എന്ന മഹാമാരിയെ തടയുവാന്‍ സാധിക്കാതെ മനുഷ്യന്‍ പകച്ചുനില്‍ക്കുമ്പോള്‍ എക്കാലവും മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന, `നാടോടി കാറ്റ് ' സിനിമയില്‍  തിലകന്‍ പറഞ്ഞ ഡയലോഗാണ് ഓര്‍മ്മ വരുന്നത്.

   ''എന്തൊക്കെ ബഹളം ആയിരുന്നു…. മലപ്പുറം കത്തി, അമ്പും വില്ലും, മെഷീൻ ഗൺ, ബോംബ്, ഒലക്കേടെ മൂട്.”
                   
                       മനുഷ്യന്‍ എപ്പോഴും, പ്രത്യേകിച്ച്,  നിസ്സഹായതയില്‍ ദൈവത്തില്‍ ആശ്രയിക്കണമെന്ന് ആനുകാലിക സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

2020, മാർച്ച് 26, വ്യാഴാഴ്‌ച

മാര്‍ച്ച് 27. ലോക നാടക ദിനം


മാര്‍ച്ച് 27. അന്തര്‍ദേശീയ നാടക ദിനം
................................................................
അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു. ഏതൊരു നാടക പ്രേമിയും കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന അനൗണ്‍സ്മെന്‍റ്....
ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ പ്രയത്നത്തിലൂടെ അവതരിപ്പിക്കപെടുന്ന ഒരു കലാരൂപമാണ്  തിയേറ്റര്‍[Theatre] അഥവ നാടകം . യഥാര്‍ത്ഥത്തില്‍ സംഭവിച്ചതോ ഭാവനാസ്രഷ്ടമോ ആയ ഒരു സംഭവം പ്രേക്ഷകര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുകയാണ് നാടകത്തിലൂടെ ചെയ്യുന്നത്. പുരാണ ഗ്രീക്കു ഭാഷയിലെ `തിയേട്രോണ്‍ 'അഥവ കാണുന്ന സ്ഥലം എന്ന പദത്തില്‍ നിന്നാണ് തിയേറ്റര്‍ എന്ന പദം ഉണ്ടായത് .അനുകരണ വാസനയില്‍ നിന്നാണ് നാടകത്തിന്റെ  ആരംഭം എന്നു കരുതപ്പെടുന്നതുപോലെ  സംഘട്ടനമാണ്  നാടകത്തിന്റെ  അടിസ്ഥാന ഘടകമെന്നും കരുതപ്പെടുന്നു . മനുഷൃരുടെ വിഭിന്ന സ്വഭാവങ്ങള്‍ തമ്മിലൊ നന്മയും തിന്മയും തമ്മിലൊ, സമൂഹത്തിന്റെ വിഭിന്ന ഘടകങ്ങള്‍ തമ്മിലൊ, നടക്കുന്ന സംഘട്ടനങ്ങളുടെ കലാപരമായ ആവീഷ്കാരമാണ് നാടകം എന്ന് പറയാം. നാടകത്തോടുള്ള പ്രേക്ഷകന്റെ പ്രതികരണം രണ്ടു  തരത്തില്‍  ആയിരിക്കും. ആന്തരീകവും ബാഹ്യവും. ചില നാടകങ്ങള്‍ പ്രേക്ഷക  ഹ്രദയത്തിലെ നിഗൂഡ മേഖലകളില്‍ അസാധാരണമായ ചലനങ്ങള്‍ സ്രഷ്ടിക്കും. മറ്റു ചില നാടകങ്ങള്‍ പ്രേക്ഷകനെകൊണ്ട് പൊട്ടിചിരിപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്യും. ലോക നാടകവേദിക്ക്  മഹത്തായ സംഭാവനകള്‍ ചെയ്ത നാടക രചയിതാവാണ് ഷേക്സ്പിയര്‍. ഇന്തൃന്‍ നാടക കലയുടെ പ്രധാന വക്താക്കളായി ഇന്ന്  അറിയപ്പെടുന്നത്  സോംബുമിത്ര ,ഉല്‍പല്‍ദത്ത്, ഗിരീഷ്കര്‍ണാട്, വിജയ്ടെന്‍ഡംല്‍കര്‍, ബദല്‍സര്‍ക്കാര്‍ തുടങ്ങിയവരാണ്.

മലയാള  നാടക വേദിയിലേക്കു വന്നാല്‍ 1866ല്‍ കല്ലൂര്‍ ഉമ്മന്‍ ഫീലിപോസ് ഷേക്സ്പിയര്‍ നാടകത്തിന്റെ

  `കോമഡി ഓഫ് എറേഴ്സ് ' പരിഭാഷപെടുത്തി എഴുതിയ `ആള്‍മാറാട്ടം 'ആണ് ആദൃ നാടകമെന്ന് കരുതപ്പെടുന്നു. 1929ല്‍ വി.ടി.ഭട്ടതിരിപ്പാട് രചിച്ച`അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്'എന്ന സാമൂഹിക നാടകം ബ്രാഹ്മണ  സമൂഹത്തിലെ അനാചാരങ്ങളെ പുറത്തു കാട്ടി നാടകവേദിക്ക് പുതിയൊരു സാമൂഹിക  ദര്‍ശനം പകര്‍ന്നു നല്‍കി. എം.ആര്‍ .ബി .,പ്രേംജി .എന്നിവര്‍ ഇത്തരത്തില്‍ പെട്ടവരാണ് .ജി.ശങ്കരന്‍പിള്ള, കാവാലം  നാരായണപണിക്കര്‍, നരേന്ദ്രപ്രസാദ്, ടി.എം.എബ്രാഹം  തുടങ്ങിയവര്‍ ആധുനിക മലയാള നാടക വേദിക്ക് ഊര്‍ജം പകര്‍ന്നവരാണ്. പി.ബാലചന്ദ്രന്‍, പി.എം.ആന്റണി, എന്‍ .പ്രഭാകരന്‍, ജോസ് ചിറമേല്‍ തുടങ്ങിയവര്‍ ആധുനിക നാടക സങ്കല്‍പത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയവരാണ്. പ്രേക്ഷക ശ്രദ്‌ധയെ വശീകരിക്കാനും അവന്റെ ഭാവനയെ ഉദ്ദീപിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടും അതോടൊപ്പം കലാമേന്മകൊണ്ടും വിഷയാവതരണം കൊണ്ടും സാമ്പത്തിക ലാഭംകൊണ്ടും വിജയം വരിക്കുന്ന നാടകങ്ങളെയാണ് `പ്രൊഫഷണല്‍ നാടകങ്ങള്‍' എന്ന് പറയുന്നത്. ശ്രീ  എന്‍ .എന്‍ .പിള്ള, തോപ്പില്‍ഭാസി തുടങ്ങിയവര്‍  ഇവയില്‍ വിജയം വരിച്ചവരാണ്. ജീവിത യഥാര്‍ത്ഥൃങ്ങള്‍ക്ക് മൂല്ലൃചൃതി  സംഭവിക്കുമ്പോള്‍ നാടകം പോലുള്ള കലാരൂപങ്ങള്‍ മനഷൃ മനസിനെ  ഊതി ഉണര്‍ത്തുകയും സതൃത്തിനും സ്വാതന്ത്രൃത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യും.
അങ്കമാലി നാടക നിലയത്തിന്‍റെ അമരക്കാരനും പ്രശസ്ത നാടക നടനും സംഘാടകനുമായിരുന്ന ഔസേപ്പച്ചന്‍റെ  ജന്മനാടായ കൊരട്ടി തിരുമുടിക്കുന്നിലെ  കലാസ്നേഹികള്‍ ഔസേപ്പച്ചന്‍റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു


2020, ജനുവരി 19, ഞായറാഴ്‌ച

ജനുവരി 20. വിശുദ്ധ സെബസ്ത്യാനോസിന്‍റെ ഓര്‍മ്മത്തിരുനാള്‍

ജനുവരി 20. വിശുദ്ധ സെബസ്ത്യാനോസിന്‍റെ ഓര്‍മ്മ തിരുനാള്‍ 
....................................

വി. സെബസ്ത്യാനോസ്
എ.ഡി. 225നോടടുത്ത് ഫ്രാന്‍സിലെ നര്‍ബോന്‍ പട്ടണത്തില്‍ വി. സെബസ്ത്യാനോസ് ജനിച്ചു എന്നാണ് പാരമ്പര്യ വിശ്വാസം . സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം റോമില്‍ പോയി സൈന്യത്തില്‍ ചേര്‍ന്നു. ജൂപിറ്റര്‍ ദേവന്റെ പിന്‍ഗാമികളാണ് തങ്ങളെന്ന് സ്വയം വിചാരിച്ചിരുന്ന റോമ ചക്രവര്‍ത്തിമാരെ ജനങ്ങളും പട്ടാളക്കാരും ആരാധിക്കണമെന്നായിരുന്നു നിയമം. അത് അംഗീകരിക്കാന്‍ സെബസ്ത്യാനോസിന് കഴിഞ്ഞില്ല. കൃസ്തുവിലുള്ള തന്റെ അടിയുറച്ച വിശ്വാസം രഹസൃമായി സൂക്ഷിച്ചുകൊണ്ട് പട്ടാളത്തിന്റെ ഇടയിലും ജയിലില്‍ കഴിഞ്ഞിരുന്നവരുടെ ഇടയിലും അദ്ദേഹം മിഷന്‍ പ്രവര്‍ത്തനം നടത്തി. സെബസ്ത്യാനോസ് കൃസ്ത്യാനിയാണെന്ന് ഒരു രഹസ്യ ദൂതന്‍ വഴി മനസ്സിലാക്കിയ ചക്രവര്‍ത്തി അദ്ദേഹത്തെ വിളിച്ച് കാരൃം ആരാഞ്ഞു. താന്‍ രാജൃത്തോടും ചക്രവര്‍ത്തിയോടും ഔദ്യോഗിക ചുമതലകളോടും അവിശ്വസ്തത കാണിച്ചിട്ടില്ലെന്നും , എന്നാല്‍ , തന്റെ പവിത്രമായ മതവിശ്വാസം ആരുടെ മുന്‍പിലും അടിയറ വെയ്ക്കാന്‍ സാധിക്കുകയില്ലെന്നും സെബസ്ത്യാനോസ്  ധൈരൃസമേതം ചക്രവര്‍ത്തിയോടു പറഞ്ഞു. കുപിതനായ ചക്രവര്‍ത്തി തീയില്‍ ദഹിപ്പിക്കുമെന്ന്  ഭീഷണിപ്പെടുത്തി. വഴങ്ങാതെ വന്നപ്പോള്‍ , സെബസ്ത്യാനോസിനെ മരത്തില്‍ ചേര്‍ത്ത് ബന്ധിച്ച് അമ്പെയ്ത് കൊല്ലാന്‍ ചക്രവര്‍ത്തി വിധിച്ചു. പടയാളികള്‍ ശിക്ഷ നടപ്പിലാക്കിയെങ്കിലും അദ്ദേഹം മരിച്ചിരുന്നില്ല. മരിക്കാറായ അദ്ദേഹത്തെ കൃസ്ത്യാനികള്‍ രഹസ്യമായി കൊണ്ടുപോയി ശുശ്രൂഷിച്ചു സുഖമാക്കി. വീണ്ടും അദ്ദേഹം കൊട്ടാരത്തില്‍ പോയി. കൊട്ടാരത്തില്‍ സെബസ്ത്യാനോസിനെ കണ്ട ചക്രവര്‍ത്തി , അദ്ദേഹത്തെ ഗദ കൊണ്ട് അടിച്ചുകൊല്ലാന്‍ കല്പിക്കുകയും പട്ടാളക്കാര്‍ ആ ക്രൂര കൃത്യം നടപ്പിലാക്കുകയും ചെയ്തു. അങ്ങനെ സെബസ്ത്യാനോസ് യേശുവിന് വേണ്ടി രക്തസാക്ഷിയായി. വിശുദ്ധ സെബസ്ത്യാനോസ് വഴിയായി നിരവധി അത്ഭുതങ്ങള്‍  നടക്കുന്നതായും രോഗശാന്തി ലഭിക്കുന്നതായും വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു . ജനുവരി 20 ആണ് വിശുദ്ധ സെബസ്ത്യാനോസിന്റെ ഓര്‍മ്മതിരുനാള്‍ ( Feast ).   തിരുനാള്‍ മംഗളാശംസകള്‍ നേരുന്നു.   

2020, ജനുവരി 1, ബുധനാഴ്‌ച

2020 പുതുവത്സര ആഘോഷം ആന്ധ്രപ്രദേശില്‍


പുതുവത്സര ആഘോഷം ആന്ധ്രപ്രദേശിലെ  ബിമഡോളു ഗ്രാമത്തില്‍
................................................................
2020 പുതുവത്സരം ആന്ധ്രപ്രദേശിലെ ബിമഡോളു ഗ്രാമത്തില്‍ ഗ്രാമവാസികളോടും വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനിലെ വൈദികരോടും തിരുമുടിക്കുന്ന് ഇടവക വികാരി ഫാ. പോള്‍ ചുള്ളിയോടും വിശ്വാസ പരിശീലന അധ്യാപകരോടുമൊപ്പമാണ് ആഘോഷിച്ചത്.
തിരുമുടിക്കുന്ന് ചെറുപുഷ്പം ഇടവകയില്‍ മിഷന്‍ ഞായര്‍ ആചരണത്തിന്‍റെ ഭാഗമായി ഇടവകയില്‍നിന്ന് സംഭരിച്ച തുക ആന്ധ്രപ്രദേശിലെ ബിമഡോളു എന്ന മിഷന്‍ ഗ്രാമത്തിന് നേരിട്ട്  നല്‍കിക്കൊണ്ട്  കാരുണ്യത്തിന്‍റെ മഹനീയ സന്ദേശം നല്‍കിയിരിക്കുകയാണ് ഇടവകക്കാര്‍. കുടിക്കാന്‍ ശുദ്ധജലമോ, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമോ ഇല്ലാത്ത ഗ്രാമമാണ് ബിമഡോളു. അവിടെ കുടിവെള്ള ശുദ്ധീകരണ പദ്ധതിക്കുവേണ്ട ഉപകരണങ്ങള്‍ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കി. വിശ്വാസ പരിശീലന പ്രധാന അധ്യാപകന്‍ ഫിജൊ പയ്യപ്പിള്ളിയുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഇടവകയിലെ വീടുകള്‍ കയറിയിറങ്ങിയാണ് തുക സംഭരിച്ചത്.  പ്രവൃത്തികൂടാത്ത വിശ്വാസം നിര്‍ജ്ജീവമാണെന്ന് ഇടവകക്കാര്‍ക്ക് ബോദ്ധ്യപ്പട്ടതുകൊണ്ടാണ് അവര്‍  പാവപ്പെട്ടവരെ സഹായിക്കാന്‍ തീരുമാനിച്ചതെന്ന്  വികാരി ഫാ. പോള്‍ ചുള്ളി പറഞ്ഞു. ഇപ്പോള്‍ ആന്ധ്ര മിഷനില്‍ സേവനംചെയ്യുന്ന തിരുമുടിക്കുന്ന് ഇടവക മുന്‍ അസിസ്റ്റന്‍റ് വികാരി ഫാ. ജോസഫ് കേളംപറമ്പില്‍ വി.സി. മുഖേനയാണ് ബിമഡോളു ഗ്രാമത്തില്‍ ശുദ്ധീകരണ പദ്ധതി നടപ്പാക്കിയത്.  വികാരി ഫാ. പോള്‍ ചുള്ളിക്കും അസിസ്റ്റന്‍റ് വികാരി ഫാ. ജിന്‍റൊ പടയാട്ടിനും വിശ്വാസ പരിശീലന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടവകക്കാര്‍ക്കും ഫാ. ജോസഫ് കേളംപറമ്പില്‍ നന്ദി പറഞ്ഞു.
എല്ലാവര്‍ക്കും പുതുവത്സര ആശംസകള്‍ നേരുന്നു.
.