.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2017, ജനുവരി 7, ശനിയാഴ്‌ച

ജനുവരി 11. മുന്‍ പ്രധാന മന്ത്രി ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി

ലളിത ജീവിതവും സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനവും കൊണ്ട് ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളില്‍ ഇടംപിടിച്ച ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി 1926 ജൂണ്‍ 9ന് ഉത്തര്‍പ്രദേശിലെ മുഗള്‍സരയി എന്ന സ്ഥലത്ത് ജനിച്ചു . വിദ്യാഭ്യാസത്തിന് ശേഷം നിസ്സഹകരണ പ്രസ്ഥാനത്തിലും സത്യാഗ്രഹത്തിലും പങ്കെടുത്തു. ഇന്ത്യയുടെ സ്വാതന്ത്രൃത്തിനു വേണ്ടി ജയില്‍ വാസം അനുഭവിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഉത്തര്‍പ്രദേശില്‍ ആഭ്യന്തര മന്ത്രിയായി. 1951ല്‍ ലോകസഭയുടെ ആഭ്യന്തര സെക്രട്ടറിയായി. പിന്നീട് , ഇന്ത്യയുടെ റെയില്‍വേ മന്ത്രിയായ അദ്ദേഹം , തമിഴ്നാട്ടില്‍ ഉണ്ടായ ഒരു റെയില്‍വേ അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി സ്ഥാനം രാജി വെച്ചു. അടുത്ത തെരഞ്ഞടുപ്പില്‍ ലോകസഭയിലേക്ക് വിജയിച്ച അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി. 1964ല്‍ ശ്രീ ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ചപ്പോള്‍ ഇന്ത്യയുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു . രണ്ടര വര്‍ഷക്കാലം ഇന്ത്യയെ നയിച്ച അദ്ദേഹമാണ് ` ജയ് ജവാന്‍ ജയ് കിസാന്‍ ' എന്ന മുദ്രാവാക്യം ഇന്ത്യക്ക് സമ്മാനിച്ചത്. റഷ്യന്‍ പ്രധാന മന്ത്രിയായിരുന്ന ശ്രീ കോസിഗിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ശ്രീ മുഹമ്മദ് അയൂബ് ഖാനും ഇന്ത്യന്‍ പ്രധാന മന്ത്രിയായ ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുമായി റഷ്യയില്‍ വെച്ച് കൂടികാഴ്ച നടത്തുകയും , റഷ്യയിലെ താഷ്ക്കന്റില്‍ വെച്ചുണ്ടാക്കിയ സമാധാന കരാറില്‍ ഇരുവരും ഒപ്പു വയ്കുകയും ചെയ്തു. 1966 ജനുവരി 10ന് ആണ് പ്രശസ്തമായ ആ ഉടമ്പടിയില്‍ ഒപ്പ് വച്ചത്. തൊട്ടടുത്ത ദിവസം ,1966 ജനുവരി 11ന് ഹൃദയാഘാതംമൂലം ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ