.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2017, ജനുവരി 5, വ്യാഴാഴ്‌ച

ജനുവരി 7. സംഗീത സംവിധായകന്‍ ശ്രീ കണ്ണൂര്‍ രാജന്‍

                                             `` ദേവീ ക്ഷേത്ര നടയില്‍
                                                 ദീപാരാധനാ വേളയില്‍ ( ദേവീക്ഷേത്ര ...)
                                                 ദീപ സ്തംഭം തെളിയിച്ചു നില്‍ക്കും
                                                 ദേവികേ നീയൊരു കവിത
                                                 ത്രിസന്ധ്യയെഴുതിയ കവിത (ദേവീക്ഷേത്ര...)

1977ല്‍ പുറത്തിറങ്ങിയ ` പല്ലവി ' എന്ന സിനിമയിലെ ശ്രീ കണ്ണൂര്‍ രാജന്‍ സംഗീത സംവിധാനം ചെയ്ത് ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ ഈ ഗാനം അധികമാരും മറന്നിട്ടുണ്ടാവില്ല. ഗൃഹാതുരത്വം നിറഞ്ഞ നിരവധി ഗാനങ്ങള്‍ ശ്രീ കണ്ണൂര്‍ രാജന്റെ സംഗീത സംവിധാനത്തില്‍ നാം ശ്രവിച്ചിട്ടുണ്ട്. അന്‍പതിലധികം സിനിമകളിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം ചെയ്ത ശ്രീ കണ്ണുര്‍ രാജന്‍ 1937 ജനുവരി 7ന് ജനിച്ചു . 1974ല്‍ ` മിസ്റ്റര്‍ സുന്ദരി' എന്ന സിനിമക്കു വേണ്ടിയാണ് ആദ്യമായി സംഗീത സംവിധാനം ചെയ്തത്. മലയാളത്തിലെ പ്രമുഖരായ മിക്കവാറും എല്ലാ ഗാന രചയിതാക്കളുടേയും  ഗാനങ്ങള്‍ ശ്രീ കണ്ണൂര്‍ രാജന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശ്രീ ശരത് അദ്ദേഹത്തിന്റെ പുത്രനാണ്. 1995 ഏപ്രില്‍ 27ന് ശ്രീ കണ്ണൂര്‍ രാജന്‍ അന്തരിച്ചു .സംഗീത സംവിധായകന്‍ ശ്രീ കണ്ണൂര്‍ രാജന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു . 

1 അഭിപ്രായം: