.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2017, ജനുവരി 2, തിങ്കളാഴ്‌ച

ജനുവരി 4. സംഗീത സംവിധായകന്‍ ശ്രീ ആര്‍. ഡി. ബര്‍മ്മന്‍

പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ ആര്‍. ഡി. ബര്‍മ്മനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ , അന്തരിച്ച നാടക നടനും എന്റെ സുഹൃത്തുമായിരുന്ന ശ്രീ ഔസേപ്പച്ചനുമൊരുമിച്ച് 1972ല്‍ , ചാലക്കുടി ക്രൗണ്‍ തിയ്യറ്ററില്‍ ( അക്കര തിയ്യറ്റര്‍) `` ഹരേ കൃഷ്ണ ഹരേ രാം '' എന്ന സിനിമ കണ്ടത് ഓര്‍മ്മ വരുന്നു. വളരെ പോപ്പുലറായ ഗാനങ്ങളാല്‍ സമ്പന്നമായിരുന്ന ആ സിനിമയിലെ എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയത് ശ്രീ ആര്‍. ഡി. ബര്‍മ്മന്‍ ആയിരുന്നു . `കാഞ്ചീരെ കാഞ്ചീരെ' , ` ദം മേരെ ദം ', ` ഫുലോം കാ താരോം കാ', തുടങ്ങിയ ഗാനങ്ങള്‍ വളരെ ശ്രവണ സുന്ദരമായിരുന്നു. അതുപോലെ , 1975ല്‍ പുറത്തിറങ്ങിയ `` ഷോലെ '' എന്ന സിനിമയിലെ അദ്ദേഹം സംഗീത സംവിധാനം ചെയ്ത ` മെഹ്ബൂബ മെഹ്ബൂബ ', `യെ ദോസ്തി ഹം നഹി' തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മനസ്സില്‍ നില്‍ക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച സംഗീത സംവിധായകരില്‍ ഒരാളായ ശ്രീ ആര്‍. ഡി. ബര്‍മ്മന്‍ 1939ജൂണ്‍ 27ന് , പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ എസ്. ഡി. ബര്‍മ്മന്റേയും ശ്രീമതി മീരാദേവ് ബര്‍മ്മന്റേയും മകനായി കല്‍കട്ടായില്‍ ജനിച്ചു . ഹിന്ദിക്കു പുറമെ , തമിഴ് , മറാഠി, ഒറിയ, തെലുങ്ക്, ബംഗാളി തുടങ്ങിയ ഭാഷകളിലെ സിനിമകളില്‍ സംഗീത സംവിധാനം ചെയ്ത അദ്ദേഹം ഒരു ഗാന രചയിതാവും  കൂടിയായിരുന്നു . 331 സിനിമകളില്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട് . അവസാനമായി സംഗീത സംവിധാനം ചെയ്തത് ` 1942 എ ലൗ സ്റ്റോറി' എന്ന സിനിമക്കു വേണ്ടിയാണ് . 

                                                             നിരവധി പുരസ്കാരങ്ങള്‍ ശ്രീ ആര്‍. ഡി. ബര്‍മ്മന്‍ കരസ്ഥമാക്കിയിട്ടുണ്ട്. 1983ലും, 1984ലും, 1995ലും ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് . 1994 ജനുവരി 4ന് , ഗാന രചയിതാവും സംഗീത സംവിധായകനുമായ ശ്രീ ആര്‍. ഡി. ബര്‍മ്മന്‍ അന്തരിച്ചു . കേവലം 54 വര്‍ഷം മാത്രം ജീവിച്ച് ഇന്ത്യന്‍ സംഗീത ശാഖക്ക് അതുല്ല്യമായ സംഭാവനകള്‍ നല്‍കിയ ആ മഹാ പ്രതിഭയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ