.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2017, ജനുവരി 8, ഞായറാഴ്‌ച

ജനുവരി14. ധന്യന്‍ മാര്‍ തോമസ് കുരൃാളശ്ശേരി

സീറോമലബാര്‍ കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവനും , ദിവ്യകാരുണ്യ ആരാധന സന്യസിനി സമൂഹത്തിന്റെ സ്ഥാപകനുമായ മാര്‍ തോമസ് കുരൃാളശ്ശേരി 1873 ജനുവരി 14ന് ചമ്പക്കുളത്ത് ജനിച്ചു . വിദ്യാഭ്യാസത്തിനു ശേഷം വൈദിക പഠനത്തിനു ചേരുകയും റോമിലെ പ്രൊപ്പഗാന്താ കോളേജിലെ പഠനത്തിനുശേഷം 1899ല്‍ വൈദികനാവുകയും ചെയ്തു. 1911ല്‍ ചങ്ങനാശ്ശേരി വികാരി അപ്പസ്തോലിക്കയായി. ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായാരുന്നു. 1925 ജൂണ്‍ 2ന് മാര്‍ തോമസ് കുരൃാളശ്ശേരി ദിവംഗതനായി . റോമില്‍ വച്ച് ദിവംഗതനായ അദ്ദേഹത്തെ അവിടെതന്നെ കബറടക്കി . പിന്നീട് , ഭൗതിക അവശിഷ്ടം നാട്ടിലെത്തിച്ച് ചങ്ങനാശ്ശേരി കത്തീഡ്രല്‍ പള്ളിയിലെ മദ്ബഹായില്‍ സ്ഥാപിച്ചു . ദൈവദാസനായ അദ്ദേഹത്തെ 2011ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തി.                                               

                                                      മാര്‍ തോമസ് കുരൃാളശ്ശേരി സ്ഥാപിച്ച ദിവ്യകാരുണ്യ സന്യാസിനി സഭയില്‍ ഇന്ന് ലോകം മുഴുവന്‍ 105 രൂപതകളിലായി അയ്യായിരത്തിലധികം സന്യാസിനിമാരുണ്ട്. വിവിധ രാജ്യങ്ങളില്‍ വിദ്യാഭ്യാസ രംഗത്തും , ആതുര സേവന രംഗത്തും സേവനം ചെയ്തുകൊണ്ട് പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ സന്യാസിനി സഭ (ആരാധനാസഭ) കത്തോലിക്കാ സഭക്ക് ചെയ്യുന്ന സേവനങ്ങള്‍ വളരെ പ്രശംസനീയമാണ്.

                                                   ദൈവ സ്നേഹത്തിന്റേയും മനുഷ്യ സ്നേഹത്തിന്റേയും മഹനീയ മാതൃകയായ ധന്യന്‍ മാര്‍ തോമസ് കുരൃാളശ്ശേരി ദിവ്യകാരുണ്യ സന്ദേശം സമൂഹത്തിനായി പകര്‍ന്നു നല്‍കി. ധന്യന്‍ മാര്‍ തോമസ് കുരൃാളശ്ശേരിയുടെ മദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിരവധി അനുഗ്രഹങ്ങള്‍ ലഭിക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ