വികസനത്തെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാട് എങ്ങനെയാണ്? വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിച്ചും , പാരിസ്ഥിതിക ആഘാതങ്ങള്‍ കുറച്ചും കൈവരിക്കുന്ന വികസനം ആണ് യഥാര്‍ത്ഥ സുസ്ഥിര വികസനം. വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിച്ച് അവ അടുത്ത തലമുറക്ക് കൂടി പ്രയോജനപ്പെടുത്താന്‍ സാധിക്കണം വികസനം നടപ്പിലാക്കുമ്പോള്‍.
'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ , മലിനമായ ജലാശയം അതി- മലിനമായൊരു ഭൂമിയും,(2)ഇലകള്‍ മൂളിയ മര്‍മ്മരം , കിളികള്‍ പാടിയ പാട്ടുകള്‍,ഒക്കെയിന്നു നിലച്ചു കേള്‍പ്പതു ഭൂമി തന്നുടെ നിലവിളി. നിറങ്ങള്‍ മാറിയ ഭൂതലം , മഞ്ഞു മൂടിയ പാഴ്നിലം ''........
പ്രശസ്ത കവി ശ്രീ ഇഞ്ചക്കാട് രാമചന്ദ്രന്റെ ` ഭൂമി ഗീതങ്ങള്‍ ' എന്ന കവിതയിലെ ആദ്യ വരികളാണിവ. ഭുമിയുടെ ഇന്നെത്തെ യഥാര്‍ത്ഥ അവസ്ഥ ചൂണ്ടിക്കാണിക്കുകയാണ് കവി, ഈ കവിതയില്‍. കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതി നിലനിര്‍ത്തുവാനും ഭാവി തലമുറയ്ക്ക് ജീവിതം സാദ്ധ്യമാക്കുവാനും കുടിവെള്ളം, കൃഷി, ഭക്ഷ്യ സുരക്ഷ, ഉൗര്‍ജ്ജം എന്നിവ സാദ്ധ്യമാകുവാന്‍ വേണ്ട നടപടികള്‍ എടുക്കേണ്ടതുണ്ട്. മനുഷ്യന്റെ പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റം വലിയ ദുരന്തത്തിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കും. ഇന്നത്തെ നമ്മുടെ ആവശ്യങ്ങള്‍ നാളത്തെ തലമുറയുടെ ആവശ്യങ്ങള്‍ കവര്‍ന്നെടുക്കുന്നവയാകരുത്. വ്യവസായവല്‍ക്കരണത്തിന്റെ തിക്തഫലമായുണ്ടായ വായു മലിനീകരണം മൂലം ജനങ്ങള്‍ വിവിധങ്ങളായ അസുഖങ്ങള്‍വന്ന്മരിച്ചുകൊണ്ടിരിക്കുന്നു.വികസനത്തിന്‍റെപേരില്‍ വീണ്ടുവിചാരമില്ലാതെ നമ്മള്‍ നടത്തുന്ന വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്ക് ഏല്‍പ്പിക്കുന്നത് വന്‍ ആഘാതമാണ്. പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്തതുകൊണ്ട് പ്രകൃതിക്കുണ്ടായ മാറ്റം പ്രശസ്ത കവി ശ്രീ
മുരുകന്‍ കാട്ടാക്കട തന്റെ ` പക ' എന്ന കവിതയില്‍ വരച്ചു കാട്ടുന്നു.
മുരുകന്‍ കാട്ടാക്കട തന്റെ ` പക ' എന്ന കവിതയില്‍ വരച്ചു കാട്ടുന്നു.
`` ദുര മൂത്തു നമ്മള്‍ക്ക് , പുഴ കറുത്തു, ചതി മൂത്തു നമ്മള്‍ക്ക് , മല വെളുത്തു,
തിര മുത്തമിട്ടോരു കരിമണല്‍ തീരത്ത്, വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു. പകയുണ്ട് ഭൂമിക്ക് , പുഴകള്‍ക്ക്, മലകള്‍ക്ക്,
പുക തിന്ന പകലിനും ദ്വേഷമുണ്ട്...........''
തിര മുത്തമിട്ടോരു കരിമണല്‍ തീരത്ത്, വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു. പകയുണ്ട് ഭൂമിക്ക് , പുഴകള്‍ക്ക്, മലകള്‍ക്ക്,
പുക തിന്ന പകലിനും ദ്വേഷമുണ്ട്...........''
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ