.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 10, വ്യാഴാഴ്‌ച

നവംബര്‍ 11. ദേശീയ വിദ്യാഭ്യാസ ദിനം , ശ്രീ മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനമായ നവംബര്‍ 11, ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. 1888 നവംബര്‍ 11ന് മക്കയിലാണ് അദ്ദേഹം ജനിച്ചത് . പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം . 1923ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി. 1940 - 46 കാലത്തും കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നു . ഹിന്ദു മുസ്ലീം എെക്യത്തിനു വേണ്ടി ജീവിതത്തിലുടനീളം പ്രചരണം നടത്തി അദ്ദേഹം . 1947 ആഗസ്റ്റ് 15 മുതല്‍ 1958 ഫെബ്രുവരി 2 വരെ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു . ` ഇന്‍ഡ്യ വിന്‍സ് ഫ്രീഡം ' എന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥ . 1958 ഫെബ്രുവരി 22 ന് അദ്ദേഹം അന്തരിച്ചു . ശ്രീ മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ